Subscribe Twitter Twitter

Sunday, October 31, 2010

പഞ്ചായത്താഫീസില്‍ കയറി ഗുണ്ടകള്‍ ജീവനക്കാരനെ മര്‍ദിച്ചു

 തളിപ്പറമ്പ് നടുവില്‍ പഞ്ചായത്താഫിസിലെ ജീവനക്കാരന്‍ തെക്കടവന് സുധീറിനെ ഒരു സംഘം ഗുണ്ടകള്‍ ഓഫീസില്‍ കയറി മര്‍ദിച്ചു.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

തലയ്ക്കും മുഖത്തും പരിക്കേറ്റ  ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജില്‍
പ്രവേശിപ്പിച്ചു.യൂ ഡി എഫ് പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് പരാതി.

തളിപ്പറമ്പില്‍ റംല പക്കര്‍ ചെയര്‍പേഴ്‌സന്‍

തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സനായി സി.പി.എമ്മിലെ റംല പക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയിലെ 21ാം വാര്‍ഡായ കൊവ്വലില്‍നിന്ന് 851 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റംല വിജയിച്ചത്.
തളിപ്പറമ്പില്‍ നഗരസഭാധ്യക്ഷ സ്ഥാനം വനിതാസംവരണമായി നിശ്ചയിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബറില്‍ ചേര്‍ന്ന സി.പി.എം ഏരിയാ കമ്മിറ്റിയാണ് റംലയെ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. കഴിഞ്ഞ കൗണ്‍സിലില്‍ പറശ്ശിനിക്കടവ് വാര്‍ഡില്‍നിന്ന് കൗണ്‍സിലറായ പരിചയവും റംലക്ക് തുണയായി.

Friday, October 29, 2010

തളിപ്പറമ്പ വാഹനാപകടം മൂന്നു പേര്‍ക്ക് പരിക്ക്.

തളിപറമ്പ: ഇന്നലെ രാവിലെ തളിപറമ്പ് ചിരവക്കിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തളിപറമ്പ ഭാഗത്ത്‌ നിന്ന് രോഗിയുമായി വരികയായിരുന്ന കാറ് ആദ്യം ഒരു ബൈക്കില്‍ ‍ ഇടിക്കുകയും പിന്നീട് ഒരു ഔടൊയിലിടിക്കുകയുമാനു ചെയ്തത്.

Thursday, October 28, 2010

തളിപ്പറമ്പ നഗരസഭയില്‍ കുലുങ്ങാതെ എല്‍ ഡി എഫ്

നഗരസഭ എല്‍.ഡി.എഫ് നിലനിര്‍ത്തി. നഗരസഭയില്‍ നിന്നും ബി.ജെ.പിയെ തൂത്തെറിഞ്ഞു. സി.പി.ഐ ആദ്യമായി അക്കൗണ്ട് തുറന്നു. കഴിഞ്ഞ കൗണ്‍സിലില്‍ 41 സീറ്റുണ്ടായിരുന്നപ്പോള്‍ സി.പി.എം-23, മുസ്‌ലിംലീഗ്-13, കോണ്‍ഗ്രസ്-3, ബി.ജെ.പി-2 എന്നിങ്ങനെയായിരുന്നു കക്ഷിനില. പുതുതായി നഗരസഭയില്‍ മൂന്നു വാര്‍ഡുകള്‍കൂടി വന്നതോടെ ഇത്തവണ 44 വാര്‍ഡുകളില്‍ സി.പി.എം 33ഉം ലീഗ് പത്തും, കോണ്‍ഗ്രസ് മൂന്നും നേടി.

കാറുകള്‍ അജ്ഞാതര്‍ എറിഞ്ഞു തകര്‍ത്തു.

തളിപ്പറമ്പ് വ്യാപാരി വ്യവസായ സമിതി ഏരിയാ സെക്രട്ടറി കുപ്പം സ്വദേശി കെ.എം ലത്തീഫിന്റെ കാറുകള്‍ അജ്ഞാതര്‍ എറിഞ്ഞു തകര്‍ത്തു. തളിപ്പറമ്പ് കുപ്പത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് രാത്രി അജ്ഞാതര്‍ തകര്‍ത്തത്. അക്രമണത്തിന് പിന്നില്‍ യു.ഡി.എഫ് ആണെന്ന് സി.പി.എം ആരോപിച്ചു.

കുപ്പത്തു വാഹനാപകടം, നാല് പേര്‍ക്ക് പരിക്ക്.

കുപ്പത്ത് കാര്‍ ബൈക്കിലും ഓട്ടോയിലും ഇടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. നാരായണന്‍ (45) പാച്ചേനി, ഓട്ടോഡ്രൈവര്‍ ഇബ്രാഹിം (26) കുപ്പം, മൈനൂന (28) കുപ്പം, പ്രസന്ന (50) കീച്ചേരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കാറും ഓട്ടോയും കൂട്ടിയിടിച്ചു;മൂന്നു പേര്‍ക്ക് പരിക്ക്.

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ തളിപ്പറമ്പ് ചിറവക്കിലാണ് അപകടമുണ്ടായത്.

Wednesday, October 27, 2010

യു.ഡി.എഫ് മുന്നേറ്റത്തില്‍ പകച്ച്‌ പരിയാരം

പരിയാരം: തിരഞ്ഞെടുപ്പില്‍ എല്ലാ സിറ്റിംഗ് സീറ്റുകളും നിലനിര്‍ത്തിയെങ്കിലും യു.ഡി.എഫ് മുന്നേറ്റത്തില്‍ പകച്ച്‌ നില്‍ക്കുകയാണ് പരിയാരം. മിക്ക വാര്‍ഡുകളിലും ഇന്ചോടിന്ചു പോരാട്ടമാണ് നടന്നത്. എസ്.ഡി.പി.ഐ.-സി.പി.എം. കൂട്ടുകെട്ടിനെതിരെ തിരുവട്ടൂരില്‍ മികച്ച വിജയം നേടിയതും ശ്രദ്ധേയമായി. പുതുതായ് രൂപവല്‍ക്കരിച്ച മുടിക്കാനം വാര്‍ഡില്‍ വെറും 8 വോട്ടുകള്‍ക്കാണ് യു.ഡി.എഫിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി തോറ്റത്. കുപ്പം, മുക്കുന്നു, സി. പൊയില്‍, പരിയാരം, ഇരിങ്ങല്‍ വാര്‍ഡുകളില്‍ നേരിയ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് പരാജയം സമ്മതിച്ചത്.

പരിയാരം എല്‍.ഡി.എഫ് നില നിര്‍ത്തി

പരിയാരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പരിയാരം പഞ്ചായത്ത് എല്‍.ഡി.എഫ് നിലനിര്‍ത്തി. ആകെയുള്ള 18 വാര്‍ഡുകളില്‍ 17 എല്‍.ഡി.എഫ് നേടി. രാവിലെ മൂന്നാം വാര്‍ഡായ പാച്ചെനിയിലെ ഫലമായിരുന്നു പുറത്തു വന്നത്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചത്‌ 225 വോടുക്ല്‍ക്കായിരുന്നു. തൊട്ടു പിന്നാലെ കുപ്പം വാര്‍ഡിലെ ഫലവും വന്നു. യു.ഡി.എഫ് നേടിയത് തിരുവട്ടൂര്‍ വാര്‍ഡ്‌ മാത്രം. ഇവിടെ 470 വോട്ടുകള്‍ക്കാണ് എസ്.ഡി.പി. ഐ. സ്ഥാനാര്‍ഥിയെ മുസ്ലിന്‍ ലീഗിലെ പി.സി. അഷ്‌റഫ്‌ തോല്‍പ്പിച്ചത്. മിക്ക വാര്‍ഡുകളിലും ശക്തമായ മത്സരം തന്നെയാണ് നടന്നത്. പഞ്ചായത്തില്‍ ആദ്യമായാണ് ഇത്രയും ശക്തമായ മത്സരം നടന്നത്.

LATEST: തെരഞ്ഞെടുപ്പ്‌; എല്‍ ഡീ എഫിന് ജയം.

പരിയാരം പഞ്ചായത്ത്‌ .
----------------------------------------
 കുപ്പം

Tuesday, October 26, 2010

ചോരപ്പൈതലിനെ തട്ടിക്കൊണ്ടു പോയി; പിന്നീട് തിരിച്ചു കിട്ടി

തളിപറമ്പ: തളിപറമ്പ ഗവന്മെന്ടു ഹോസ്പിറ്റലില്‍ വെച്ച് ഏഴു ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. കുപ്പം സ്വദേശിനിയായ അസ്മ എസ.പി.യുടെ പെണ്‍കുട്ടിയെയാണ് തൂഒക്കം നോക്കാനെന്ന വ്യാജേന ഒരു സ്ത്രീ എടുത്തു കൊണ്ട് പോയത്. അരമണിക്കൂറിനു ശേഷവും കുട്ടിയെ തിരിച്ചു കിട്ടാതിരുന്നപ്പോള്‍ അന്വേഷിച്ചപ്പോഴാണ് ആശ്പത്രി അധിക്ര്തര്‍ വിവരമറിയുന്നത്.

പരിയാരത്ത് ശക്തമായ മത്സരം; ഇരുമുന്നണികളും വിജയപ്രതീക്ഷയില്‍

പരിയാരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും കണക്കു കൂട്ടല്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ടു മുന്നണികളും ജയപ്രതീക്ഷയിലാണ്. കനത്ത പോളിങ്ങാണ് ഇത്തവണ പരിയാരത്ത് നടന്നത്. ഒന്നാം വാര്ടിലോഴികെ ബാക്കി എല്ലാ വാര്‍ഡുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.

തെരഞ്നെടുപ്പ്: പരിയാരത്ത് കനത്ത പോളിംഗ്

പരിയാരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. 82 ശതമാനമാണ് പരിയാരത്ത് പോള്‍ ചെയ്തത്. പരിയാരത്ത് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ന തെരന്നെടുപ്പിനെക്കാള്‍ ശക്തമായ പോളിംഗ് ഇത്തവണ നടന്നു. പട്ടുവം പഞ്ചായത്തിലെ അരിയില്‍ യു.പി സ്കൂളില്‍ റീ- പോളിംഗ് നടന്നു. എന്നാല്‍ അക്രമം കാരണം യു.ഡി.എഫ് തെരഞ്നെടുപ്പ് ബഹിഷ്കരിച്ചു.

Saturday, October 23, 2010

പടവില്‍ പുത്തരി മഹോത്സവം 26 ന്

കുപ്പം പടവില്‍ മുത്തപ്പന്‍ മടപ്പുര പുത്തരി മഹോത്സവം ഒക്ടോബര്‍ 26ന് ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ ഗണപതിഹോമത്തോടെ ഉത്സവം തുടങ്ങും. വൈകിട്ട് 5മണിക്ക് വെള്ളാട്ടം, 7മണിമുതല്‍ പുത്തരി പ്രസാദ ഊട്ട്, 28ന് വ്യാഴാഴ്ചയാണ് മറുപുത്തരി.

Friday, October 22, 2010

കനത്ത മഴ: നെഞ്ചിടിപ്പോടെ സ്ഥാനാര്‍ഥികള്‍, ആശങ്കയോടെ ജനങ്ങള്‍

പരിയാരം: പഞ്ചായത്ത് തെരന്നെടുപ്പ് നാളെ ആരംഭിക്കാനിരിക്കെ പ്രദേശത്ത് പെയ്യുന്ന കനത്ത മഴ സ്ഥാനാര്തികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. നിര്‍ണായകമായ ഈ തെരന്നെടുപ്പില്‍ മഴയും ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്.

Thursday, October 21, 2010

കുപ്പത്തു തമിഴ് സിനിമ ഷൂട്ടിംഗ്

കുപ്പം നോര്‍ത്ത്: തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ കലാപ്രേമികള്‍ക്ക് ആശ്വാസമായി സിനിമ ഷൂട്ടിംഗ്. കഴിന്ന വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ പ്രകാശ്രാജാണ് മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നത്.

പ്രചാരണത്തിന് കലാശക്കൊട്ട് ഇന്ന്


കുപ്പം: ഒക്ടോബര്‍ 23നു നടക്കുന്ന പഞ്ചായത്ത് തിരന്ന്നെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് വൈകുന്നേരത്തോടെ തിരശ്ശീല വീഴും. ഇനി ഒരു ദിവസം നിശ്ശബ്ദ പ്രചാരണമാണ്. വീട് കയറിയുള്ള പ്രചാരനത്തിനാണ് മിക്ക സ്ഥാനാര്തികളും മുന്‍‌തൂക്കം നല്‍കിയത്.

Sunday, October 17, 2010

തളിപ്പറമ്പ് നഗരസഭ: എല്‍.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

എല്‍.ഡി.എഫ് തളിപ്പറമ്പ് നഗരസഭയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രകടനപത്രിക സി.കെ.പി. പത്മനാഭന്‍ എം.എല്‍.എ പ്രകാശനം ചെയ്തു. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നത്.

Friday, October 15, 2010

ഖത്തര്‍ ഫുട്ബോള്‍: കണ്ണൂരിന് തകര്‍പ്പന്‍ ജയം


ഖത്തര്‍: ഇന്ത്യന്‍ ഫുട്ബോള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നാലാമത് അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കെ.എം.സി.സി കണ്ണൂരിന് ഉജ്ജ്വല ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്ചാമ്പ്യന്മാരായ കോഴിക്കോട് ടീമിനെയാണ് കണ്ണൂര്‍ തകര്‍ത്തത്.

Thursday, October 14, 2010

തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുന്നു



കുപ്പം: തിരഞ്ഞെടുപ്പ് അടുത്ത് വരവേ സ്ഥാനാര്‍ഥികള്‍ പര്യടനം തുടങ്ങി. കുപ്പം, മുക്കുന്ന്് വാര്‍ഡില്‍ ശക്തമായ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. സ്ഥാനാര്തികളുടെ ഒന്നാം വട്ട പര്യടനം പൂര്‍ത്തിയായി.
ഗ്രാമവികസനം മുഖ്യ പ്രചാരണ ആയുധമാക്കിയാണ് ഇരുമുന്നണികളും അണികളെ കാണുന്നത്.

Wednesday, October 13, 2010

ഇരട്ട വോട്ടെന്ന് ആരോപണം

പരിയാരം ഗ്രാമ പ്പഞ്ചായത്തില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ പഞ്ചായത്ത് സെക്രട്ടറിയെ നോക്കുകുത്തിയാക്കി സി.പി.എം. വ്യാപകമായി ഇരട്ട വോട്ടുകള്‍ ചേര്‍ത്തതായി യു.ഡി.എഫ്. പരിയാരം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആരോപിച്ചു. നിയമ ലംഘനത്തിന് കൂട്ടുനിന്ന ഗ്രാമ പ്പഞ്ചായത്ത്

Monday, October 11, 2010

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.എം മാത്യു നിര്യാതനായി.

ചപ്പാരപ്പരപ്പടവ് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട്  കെ.എം മാത്യു 73 നിര്യാതനായി.പഞ്ചായത്താഫിസനു സമീപമുള്ള കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് സഹപ്രവര്‍ത്തകരുമായി തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍  കുഴഞ്ഞ വീഴുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവന് രക്ഷിക്കാനായില്ല.

Thursday, October 7, 2010

ഖത്തര്‍ അന്തര്‍ ജില്ലാ ഫുട്ബോളിന് ഇന്ന് കിക്കോഫ്‌

ദോഹ: നാലാമത് ഖത്തര്‍ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് ഏഴിന് സുമയ്യാ പ്രൈമറി ഇന്‍ഡിപ്പെന്‍ഡന്റ് ഗേള്‍സ് സ്‌കൂളില്‍ നടക്കും. ഉദ്ഘാടന ചടങ്ങ് ഒക്ടോബര്‍ 8ാംനു വെള്ളിയാഴ്ച വൈകീട്ട് ഏഴിന് നടക്കും. 

ഇന്ത്യന്‍ അംബാസഡര്‍ ദീപാഗോപാലന്‍ വദ്വ മുഖ്യ അതിഥിയായിരിക്കും. ജില്ലാ തലത്തിലുള്ള 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന

Wednesday, October 6, 2010

തളിപ്പറമ്പില്‍ ഭാര്യാഭര്‍ത്താക്കന്മാരും പിതാവും മകളും മത്സരരംഗത്ത്

തളിപ്പറമ്പ്: നഗരഭരണത്തിലെത്താന്‍ യു.ഡി.എഫില്‍നിന്ന് ഭാര്യാഭര്‍ത്താക്കന്മാരും പിതാവും മകളും മത്സരരംഗത്ത്. നഗരസഭയുടെ പ്രതിപക്ഷ നേതാവായ കൊങ്ങായി മുസ്തഫ മൂന്നാം വാര്‍ഡില്‍നിന്ന് മത്സരിക്കുമ്പോള്‍,

Tuesday, October 5, 2010

തളിപ്പറമ്പ നഗരസഭയിലെ സ്ഥാനാര്‍ത്തി നിര്‍ണയം അവസാന ഘട്ടത്തിലേക്ക്

തളിപ്പറമ്പ്: നഗരസഭയിലെ ഇടത് വലത് മുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക്. ഭരണ-പ്രതിപക്ഷ കക്ഷികളില്‍ ഒരു പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ ഒരിടത്തും ഇതേവരെ പ്രഖ്യാപിച്ചില്ല.

ഖത്തര്‍ അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റ്: കണ്ണൂര്‍ ടീമില്‍ കുപ്പം തരംഗം

ഖത്തര്‍: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം സംഘടിപ്പിക്കുന്ന നാലാമത് അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള കണ്ണൂര്‍ കെ.എം.സി.സി ടീമില്‍ പകുതിയിലേറെയും കളിക്കാര്‍ കുപ്പത്തു നിന്ന്.

Monday, October 4, 2010

കുപ്പം പുഴ


കുപ്പം ദേശത്തിന്റെ മുഖമുദ്രയാണ് കുപ്പം പുഴ. 'തളിപ്പറമ്പ് പുഴ'യെന്ന് ഇംഗ്ലീ
ഷ് ചരിത്രകാരന്‍ വില്യം ലോഗന്‍ 1887 ല്‍ കുപ്പം പുഴയെ വിളിച്ചുപോന്നു,

Friday, October 1, 2010

ജമാ'അതെ ഇസ്ലാമി പഞ്ചായത്തിലേക്ക് മത്സരിക്കും

കുപ്പം: തദ്ദേശ സ്വയംഭരണ  സ്ഥാപനത്തിലേക്കുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജമാ'അതെ ഇസ്ലാമി മത്സരിക്കാനിറങ്ങുന്നു. ആദ്യമായാണ് കുപ്പം വാര്‍ഡില്‍ അവരുടെ സ്ഥാനാര്‍ഥി മത്സരിക്കുന്നത്. അട്ടിമറി വിജയം നേടാനായി അവര്‍ രംഗത്തിരക്കിയിരിക്കുനത്‌ ജമാ'അതെ ഇസ്ലാമി ഏരിയ പ്രസിഡന്റ്‌ ഖാലിദ് ചപ്പനെയാണ്. ഐസ് ക്രീം അടയാലതിലായിരിക്കും അവര്‍ മത്സരിക്കാനിരങ്ങുന്നത്. എന്നാല്‍ ലീഗ് വോട്ടില്‍ വിള്ളല്‍ വീഴ്ത്താനാണ് ഇവര്‍ മത്സരിക്കുന്നതെന്ന് സൂചനയുണ്ട്. എത്ര വോട്ട് കിട്ടുമെന്നി കാത്തിരുന്നു തന്നെ കാണാം.

പഞ്ചായത്ത് തിരഞ്ഞെടുപ്പ്‌: സ്ഥാനാര്‍ഥികളെ പ്രക്യാപിച്ചു

കുപ്പം: ഒക്ടോബര്‍ 23നു നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ഇരു മുന്നണികളും പ്രക്യാപിച്ചു. കഴിന്ന പ്രാവശ്യം ഇടതുമുന്നണിയെ വിജയിപ്പിച്ചിട്ടുള്ള രണ്ടു വാര്‍ഡുകളിലും ഇത്തവണ കനത്ത പോരാട്ടം നടക്കും.
Related Posts Plugin for WordPress, Blogger...