.jpg)
ഖത്തര്‍: ഇന്ത്യന്‍ ഫുട്ബോള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നാലാമത് അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കെ.എം.സി.സി കണ്ണൂരിന് ഉജ്ജ്വല ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്ചാമ്പ്യന്മാരായ കോഴിക്കോട് ടീമിനെയാണ് കണ്ണൂര്‍ തകര്‍ത്തത്.
ആവേശം അവസാന വിസിലോളം മുഴങ്ങിയ മത്സരത്തില്‍ വിജയികള്‍ക്ക് വേണ്ടി ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുപ്പത്തിന്റെ താരം മുഹമ്മദ് റാഫിയും അബ്ദുല്‍ അസീസുമാണ് ഗോളുകള്‍ നേടിയത്. ആദ്യമത്സരത്തില്‍ നിലവിലെ ജേതാക്കളായ മലപ്പുരത്തോട് കണ്ണൂര്‍ പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ച നടക്കുന്ന നിര്‍ണായക കളിയില്‍ വിജയിച്ചാല്‍ കണ്ണൂരിന് സെമിയിലെത്താം.
![]() |
| KMCC Kannur Football team, Qatar. |



2 comments:
congratulation
അശ്രഫിന്‍ എന്താ ഡ്രസ്സ് കൊടുക്കാതിരുന്നത്? ഹോ... അവന്‍ ടീം മാനേജര്‍ ആണല്ലോ
Post a Comment