എല്‍.ഡി.എഫ് തളിപ്പറമ്പ് നഗരസഭയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രകടനപത്രിക സി.കെ.പി. പത്മനാഭന്‍ എം.എല്‍.എ പ്രകാശനം ചെയ്തു. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നത്.
സൗകര്യപ്രദമായ ബസ്‌സ്റ്റാന്‍ഡ്, പച്ചക്കറി മാര്‍ക്കറ്റ്, ഓഡിറ്റോറിയം എന്നിവ നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന പ്രകടനപത്രികയില്‍ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിന് കൈവരികളോടുകൂടിയ നടപ്പാതയും പ്രധാന കവലകളില്‍ ഓട്ടോമാറ്റിക് ട്രാഫിക് നിയന്ത്രണ സംവിധാനവും ഏര്‍പ്പെടുത്തും.
റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തും. പറശ്ശിനി മടപ്പുര, തൃഛംബരം-രാജരാജേശ്വര ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തി തീര്‍ഥാടക ടൂറിസം പദ്ധതി നടപ്പാക്കും.മാലിന്യം വീടുകളില്‍നിന്ന് ശേഖരിക്കും.
നഗരത്തെ പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിന് സ്വന്തമായി കെട്ടിടം നിര്‍മിക്കും, നഗരസഭാ ലൈബ്രറി കമ്പ്യൂട്ടര്‍വത്കരിച്ച് ഇ-ലൈബ്രറിയായി ഉയര്‍ത്തും തുടങ്ങി പ്രവര്‍ത്തനങ്ങള്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. വാടി രവീന്ദ്രന്‍, വേലിക്കാത്ത് രാഘവന്‍, സി.വത്സന്‍ മാസ്റ്റര്‍, സി. രാമചന്ദ്രന്‍ നായര്‍, കെ. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
കടപ്പാട്: മാധ്യമം



0 comments:
Post a Comment