
കുപ്പം ദേശത്തിന്റെ മുഖമുദ്രയാണ് കുപ്പം പുഴ. 'തളിപ്പറമ്പ് പുഴ'യെന്ന് ഇംഗ്ലീ
ഷ് ചരിത്രകാരന്‍ വില്യം ലോഗന്‍ 1887 ല്‍ കുപ്പം പുഴയെ വിളിച്ചുപോന്നു,
കുപ്പം പുഴ ഒഴുകുന്ന വഴികളില്‍ ഓരോ നാട്ടുകാരും അവരുടെ നാടിന്റെ
പേര് ചേര്‍ത്താണ് വിളിക്കുന്നത്.
നമ്മുടെ സമൃദ്ധിക്കും ഐശ്വര്യത്തിനും വിളനിലമായ ഈ പുഴ കണ്ണൂര്‍ ജില്ലയിലെ ഒരു സുപ്രധാന പുഴയാണ്. പൈതല്‍(വൈതല്‍) മലയുടെ പടിഞ്ഞാറെ ചരിവില്‍നിന്ന് ആരംഭിച്ച് വളപട്ടണം പുഴയുമായി സംഗമിക്കുന്നു. കുപ്പം പുഴയുടെ നീളം 82കി.മീറ്ററായി രേഖപ്പെടുത്തിയിട്ടുണ്ട്.
മൂഷിക വംശത്തിലെ 14ാമത് സര്‍ഗ്ഗത്തിലെ കിള്ളാ എന്നപദം കുപ്പം പുഴയെയാണ് എടുത്തുകാട്ടുന്നതെന്ന് എടുത്തുപറയുന്നുണ്ട്. കുപ്പം എന്നാല്‍ ചെറുകാട് എന്നാണര്‍ത്ഥമെന്നും കിള്ള എന്നാല്‍ ചെറിയത് എന്നാണര്‍ത്ഥമെന്നും ചിറക്കല്‍ ടി.ബാലകൃഷ്ണന്‍ നായര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


0 comments:
Post a Comment