Subscribe Twitter Twitter

Friday, December 3, 2010

അപകടങ്ങളില്‍ കരുത്തായി കുപ്പം ഖലാസികള്‍

കുപ്പം: വാഹനാപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനവുമായി എത്തുന്ന കുപ്പം ഖലാസികള്‍ കണ്ണൂര്‍, കുടക്, മംഗലാപുരം മേഖലകളില്‍ പ്രസിദ്ധിയാര്‍ജ്ജിക്കുന്നു. നാട്ടിലും പരിസരപ്രദേശങ്ങളിലും നടന്ന അപകടങ്ങളിലെല്ലാം ഖലാസികളുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമായിരുന്നു. ഈ അടുത്തു ചുടല വളവില്‍ ലോറിയും ബസും കൂട്ടിയിടിച്ചു നടന്ന അപകടത്തില്‍ ഖലാസികള്‍ എത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
ഇതുള്‍പ്പെടെ നിരവധി അപകടങ്ങളില്‍ ആളുകളെ രക്ഷപ്പെടുത്താനും, വാഹനങ്ങള്‍ എടുത്തു മാറ്റാനും എല്ലാവരും വിളിക്കുന്നത്‌ ഈ ഖലാസികളെയാണ്.

കുപ്പത്തോളം പ്രസിദ്ധമാണ് കുപ്പം ഖലാസികളും. കണ്ണൂര്‍ -കാസര്‍ഗോഡ്‌- കോഴിക്കോട് ജില്ലകളില്‍ വളപട്ടണം ഖലാസികളായിരുന്നു ആദ്യമായി തുടങ്ങിയതും പേരെടുത്തതും. ഇതിനു ശേഷമാണ് കുപ്പത്തുള്ള അരോഗദ്രിഡഗാത്രരായ ഒരു സംഘം ആളുകള്‍ ഖലാസി കൂട്ടായ്മയുമായി വന്നത്. ഈ കാലയളവില്‍ വളപട്ടണം ഖലാസികളെയും മറികടന്നു കൊണ്ടുള്ള ഉജ്ജ്വലമായ പ്രവര്‍ത്തനമാണ് അവര്‍ കാഴ്ച വെച്ചത്. ഇപ്പോള്‍ പുഴയ്ക്കിരുവശവുമുള്ള രണ്ടു കുപ്പത്തും ഖലാസികള്‍ മത്സരമികവോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഖലാസിമൂപ്പന്റെയും സംഘത്തിന്റെയും താളാത്മകമായ ഖലാസിപ്രവര്‍ത്തനം ആളുകള്‍ സാകൂതമാണ് വീക്ഷിക്കുന്നത്.
കുപ്പം-ചുടല റോഡുകളില്‍ അപകടങ്ങള്‍ വളരെ പതിവാണ്. 

ഇവിടെയുള്ള വളവുകളില്‍ നിരവധി പേരുടെ മരണത്തിനിടയായ്ക്കിയ അപകടങ്ങളുണ്ടായിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം സഹായഹസ്തവുമായി ആദ്യം തന്നെ കുപ്പം ഖലാസികള്‍ എത്തുന്നു. ഈ പ്രദേശങ്ങളിലെ പോലീസുകാരും അപകടങ്ങളില്‍ ആദ്യം വിളിക്കുന്നത്‌ ഈ ഖലാസികളെ തന്നെ. കുപ്പം-തളിപ്പറമ്പ് പ്രദേശങ്ങള്‍ കൂടാതെ ആലക്കോട്, ഇരിട്ടി, പയ്യന്നൂര്‍, മാട്ടൂല്‍ തുടങ്ങിയ സ്ഥലങ്ങളിലും കുപ്പം ഖലാസികളെ തന്നെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. 

കുപ്പം നോര്‍ത്തില്‍ കുപ്പം ഖലാസികളുടെ ഇടയില്‍ കൂടുതലും യുവാക്കളാനുള്ളത്. വളരെ കാലമായി ഖലാസി പ്രവര്‍ത്തനങ്ങളില്‍ വ്യാപ്ര്തനായ ടി.വി. ആലിയാണ് കുപ്പം ഖലാസികളുടെ മൂപ്പന്‍. ഇസ്മായില്‍, മഹറൂഫ്, അല്‍ത്താഫ്, ഷക്കീര്‍, തുടങ്ങിയവര്‍ ഖലാസികളില്‍ ഉള്‍പ്പെട്ടവരാണ്. പഴയ കാലങ്ങളെക്കാള്‍ ആധുനിക സജ്ജീകരണങ്ങളടങ്ങിയ വാഹനങ്ങളും, വലിയ ക്രൈനുകളും ഇവര്‍ക്ക് സ്വന്തമായുണ്ട്.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...