
കുപ്പം: ഒരു കാലത്ത് കുപ്പത്തു ഫുട്ബോള്‍ ടൂര്‍ണമെന്റ് വരുമ്പോള്‍ ദൂരദിക്കില്‍ നിന്ന് പോലും കാണികള്‍ കൂട്ടത്തോടെ വരുമായിരുന്നു. തളിപറമ്പ്-എഴോം -പരിയാരം പ്രദേശങ്ങളില്‍ അത്രയ്ക്ക് പ്രസിദ്ധമാണ് കുപ്പത്തു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഫുട്ബോള്‍ മേള. കണ്ണൂര്‍ ജില്ലയിലെ മികച്ച ടീമുകളെ മാത്രം ഉള്‍പ്പെടുത്തി നടക്കുന്ന ആ ടൂര്‍ണമെന്റ് നിരവധി മിടുക്കരായ കളിക്കാരെയാണ് കായിക കേരളത്തിനു സംഭാവന ചെയ്തിട്ടുള്ളത്.
എന്നാലിന്ന് ആ ടൂര്‍ണമെന്റ് നിലച്ചിരിക്കുകയാണ്. പ്രധാനമായും ഇതിന്റെ കാരണം നല്ല ഗ്രൌണ്ടുകളുടെ അഭാവമാണ്.
മുന്‍പ് കളിസ്ഥലങ്ങളായി ഉപയോഗിച്ചിരുന്ന പ്രദേശങ്ങളിലെല്ലാം തന്നെ ഇപ്പോള്‍ വീടുകളും കെട്ടിടങ്ങളും വന്നു കഴിഞ്ഞു. പണ്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗ്രൌണ്ട്, സര്‍ക്കാര്‍ ഗ്രൌണ്ട്, എണ്ണക്കുട്ടി ഗ്രൌണ്ട്, കരിമ്പിച്ചാല്, എരിഞ്ഞിയില്‍, കൂളിമൂല തുടങ്ങിയ സ്ഥലങ്ങളില്‍ ക്രിക്കെറ്റും, ഫുട്ബോളും, ഷട്ടില്‍ ബാട്മിന്ടനും ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫുട്ബോള്‍ ക്ലബ്, യങ്ങ് ടച്ച് ക്രിക്കറ്റ് ക്ലബ്, സൂപര്‍ സ്റ്റാര്‍ ക്ലബ്, കാല്‍ടെക്സ് ക്ലബ് തുടങ്ങിയ ക്ലബ്ബുകള്‍ ഈ ഗ്രൌണ്ടുകളില്‍ വളര്‍ന്നു വന്നവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടങ്ങളില്‍ ജനവാസം ആരംഭിച്ചു കഴിഞ്ഞു. കുപ്പം പടവില്‍ യുവശക്തിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വോളിബോള്‍ ടൂര്‍ണമെന്റും ഇപ്പോള്‍ ഇല്ല. ഒരു കാലത്ത് ആളുകളെ ഏറ്റവും ആകര്‍ഷിച്ചിരുന്ന ഈ വോളിബോള്‍ മത്സരങ്ങളില്‍ കൂടി യുവശക്തി എന്ന ക്ലബ് തന്നെ ഈ പ്രദേശത്തു ഒരു തരംഗം സൃഷ്ടിച്ചിരുന്നു. പ്രോഗ്രെസ്സിവ് ക്ലബ്ബിന്റെ ഷട്ടില്‍-ബാട്മിന്ടന് ടൂര്‍ണമെന്റും നിലച്ച മട്ടിലാണ്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ, കുപ്പം പാലത്തിനു സമീപം നടന്നു വന്ന ഫൈവ്സ് ഫുട്ബോള്‍ വളരെ പ്രസിദ്ധമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ഫ്ലഡ്ലൈറ്റ് ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്ടായിരുന്നു ഇവിടെ നടന്നിരുന്നത്. നിരവധി ആഫ്രിക്കന്‍ കളിക്കാരെ അണിനിരത്തി കേരളത്തിലെ പ്രമുഖ ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ മാറ്റുരച്ചിരുന്നു. എന്നാല്‍ എന്നാല്‍ ഈ ഗ്രൌണ്ട് നിലനിന്ന സ്ഥലത്തിന്റെ ഉടമ അവിടെ മണ്ണിട്ട് നികത്തിയതോടെ ഈ ടൂര്‍ണമെന്റും നിലച്ചു.
ഒരു കളിസ്ഥലം നിര്മ്മിക്കാനാരും തന്നെ മുന്നോട്ടു വരാഞ്ഞത് ഇവിടെയുള്ള ചെറുപ്പക്കാരെ ഇപ്പോള്‍ മറ്റു സ്ഥലങ്ങളില്‍ പോയി കളിക്കേണ്ടി വരുന്ന സ്ഥിതിയില്‍ എത്തിച്ച്ചിരിക്കുകയാണ്.


1 comments:
al-ameen enna oru club koodi undayirunnu ennu thonnunnu.. marannu poyo?
Post a Comment