കുപ്പം: ഒക്ടോബര്‍ 23നു നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ഇരു മുന്നണികളും പ്രക്യാപിച്ചു. കഴിന്ന പ്രാവശ്യം ഇടതുമുന്നണിയെ വിജയിപ്പിച്ചിട്ടുള്ള രണ്ടു വാര്‍ഡുകളിലും ഇത്തവണ കനത്ത പോരാട്ടം നടക്കും.ഇടതുമുന്നണി സ്ഥാനാര്‍ഥിയായി വാര്‍ഡ് 11 കുപ്പത്തു, സി പി എം ലെ ഒറ്റെന്‍ ലക്ഷ്മണന്‍ ആണ് മത്സരിക്കുന്നത്. എതിരാളിയായി മുസ്ലിം ലീഗിലെ കെ. ഇബ്രാഹിം പത്രിക സമര്‍പ്പിച്ചു. ലക്ഷ്മണന്‍ ആദ്യമായാണ് പഞ്ചായത്തില്‍ നിന്ന് ജനവിധി തേടുന്നത്. എന്നാല്‍ മുസ്ലിം ലീഗിലെ കെ. ഇബ്രാഹിം സി.പി.എമിനെ ഞെട്ടിച്ചു കൊണ്ട് ഒരിക്കല്‍ വിജയം നേടിയ വ്യക്തിയാണ്.
മുക്കുന്ന് 12 വാര്‍ഡ് ഇത്തവണ വനിതാ സംവരണ മണ്ഡലമാണ്. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥിയായി എസ്. റഷീദ കന്നിയങ്കം കുറിക്കുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി ശ്യാമളയാണ് എതിരാളി. കഴിന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുപ്പത്ത് എല്‍.ഡി.എഫിന് 200 ഓളം വോടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം നേടാന്‍ സാധിച്ചത്. മുക്കുന്ന് വാര്‍ഡില്‍ 125 ഓളം വോടുകള്‍ക്ക് എല്‍.ഡി.എഫ് തന്നെയാണ് ഇവിടെയും ജയിച്ചിട്ടുള്ളത്. ഇക്കുറി കുപ്പം വാര്‍ഡില്‍ നിന്ന് ചില ഭാഗം മുക്കുന്ന് വാര്‍ഡിലേക്ക് മാറിയത് പോരാട്ടം ശക്തമാവുന്നതിന്റെ സൂചന നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ എല്ലാവരും തന്നെ തങ്ങളുടെ പ്രചാരണം ആരംഭിച്ചു കഴിന്നു.
കഴിഞ്ഞ തവണ കുപ്പം വാര്‍ഡില്‍ നിന്ന് മത്സരിച്ചു ജയിച്ച പി. കെ. വിനോദിനി ഇക്കുറി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്.


0 comments:
Post a Comment