
കുപ്പം: റോഡപകടങ്ങള്‍ പതിവാകുന്ന കുപ്പം ഹൈവെയില്‍ വ്യാഴാഴ്ച രാത്രി അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന 'കല്പക' ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വന്ന ടാങ്കെര്‍ ലോറി മുക്കുന്നു റോഡിലേക്ക് തിരിച്ച്ചപ്പോഴാനു പരിഭ്രാന്തരായ ജനങ്ങള്‍ ജീവനും കൊണ്ട് ഓടിയത്. എപ്പോഴും ആളുകള്‍ കൂട്ടം കൂടി നില്ക്കാറുണ്ടായിരുന്ന ഇവിടെ ഇന്നലെയും സാമാന്യം ആളുകളുണ്ടായിരുന്നു.
സാധാരണ മുക്കുന്നു റോഡില്‍ നിര്‍ത്തിയിടാറുണ്ടായിരുന്ന ക്രൈനുകളും ഓട്ടോകളും ഇന്നലെ സ്ഥലത്ത് ഇല്ലാതിരുന്നത് അപകടങ്ങള്‍ ഒഴിവാക്കി. ചിലരുടെ പണവും മൊബൈല്‍ ഫോണും സംഭവസ്ഥലത്ത് വെച്ച് നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു.
അപകടശേഷം കല്പക ബസ് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് നാട്ടുകാര്‍ മറ്റു വാഹനങ്ങളില്‍ പിന്തുടര്ന്ന് ചുടലയില്‍ വെച്ച് തടഞ്ഞു വെച്ചു. രോഷാകുലരായ നാട്ടുകാര്‍ ബസ് ഡ്രൈവറെ പിടിച്ചു മര്ദ്ധിക്കാനൊരുങ്ങിയെങ്കിലും ബസ് ഡ്രൈവര്‍ ശബരിമലയിലേക്ക് മാലയിട്ടത് കണ്ടു പിന്‍വാങ്ങുകയായിരുന്നു.
അയ്യപ്പസന്നിധിയിലേക്കു മാലയിട്ടതിനാല്‍ ബസ് ഡ്രൈവറെ വെറുതെ വിട്ടതിനെ ഏവരും മുക്തകണ്ടം പ്രശംസിച്ചു. ബസ് പരിയാരം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി കേസ് രജിസ്റ്റര്‍ ചെയ്തു.


2 comments:
സദാ സമയവും കപ്പാലത്തിലിരുന്നു വെടി പൊട്ടിക്കുന്നവര്‍ക്ക് ഒരു പാഠമാവട്ടെ..!
road veedhi koottathathinte kuzhappamaa....
Post a Comment