കുപ്പം നോര്‍ത്ത്: തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ കലാപ്രേമികള്‍ക്ക് ആശ്വാസമായി സിനിമ ഷൂട്ടിംഗ്. കഴിന്ന വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ പ്രകാശ്രാജാണ് മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നത്.
അന്‍വര്‍, പാണ്ടിപ്പട തുടങ്ങിയ ചിത്രങ്ങളില്‍ മലയാളത്തിനു അത്ഭുതം സമ്മാനിച്ച നടനാണ് പ്രകാശ്രാജ്. കുപ്പം പുഴയ്ക്കു സമീപമുള്ള മരമില്ലിലാണ് ഷൂട്ടിംഗ് നടക്കുന്നത്. പുതുമുഖസംവിധായകന്റെ ചിത്രമാണിത്. ഷൂട്ടിംഗ് രണ്ട് ദിവസങ്ങളിലായി കുപ്പതു നടക്കുകയാണ്. ഷൂട്ടിംഗ് നേരില്‍ കാണുവാന്‍ ജനങ്ങള്‍ പലയിടങ്ങളില്‍ നിന്നായി എത്തുന്നുണ്ട്. ശക്തമായ പോലീസ് കാവലിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
കുപ്പം സ്വദേശി ശിഹാബ് തമിഴ് സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രതേകതയും ഈ സിനിമയ്ക്കുണ്ട്. പഴശ്ശിരാജ, അന്‍വര്, ഭക്തവത്സലന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് ശിഹാബ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. കലാഭവന്‍ മണിയും കാവ്യാ മാധവനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഭക്തവത്സലന്‍' എന്ന സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷമാണ് ശിഹാബ് ചെയ്യുന്നത്.




0 comments:
Post a Comment