
പരിയാരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പരിയാരം പഞ്ചായത്ത് എല്‍.ഡി.എഫ് നിലനിര്‍ത്തി. ആകെയുള്ള 18 വാര്‍ഡുകളില്‍ 17 എല്‍.ഡി.എഫ് നേടി. രാവിലെ മൂന്നാം വാര്‍ഡായ പാച്ചെനിയിലെ ഫലമായിരുന്നു പുറത്തു വന്നത്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചത് 225 വോടുക്ല്‍ക്കായിരുന്നു. തൊട്ടു പിന്നാലെ കുപ്പം വാര്‍ഡിലെ ഫലവും വന്നു. യു.ഡി.എഫ് നേടിയത് തിരുവട്ടൂര്‍ വാര്‍ഡ് മാത്രം. ഇവിടെ 470 വോട്ടുകള്‍ക്കാണ് എസ്.ഡി.പി. ഐ. സ്ഥാനാര്‍ഥിയെ മുസ്ലിന്‍ ലീഗിലെ പി.സി. അഷ്‌റഫ് തോല്‍പ്പിച്ചത്. മിക്ക വാര്‍ഡുകളിലും ശക്തമായ മത്സരം തന്നെയാണ് നടന്നത്. പഞ്ചായത്തില്‍ ആദ്യമായാണ് ഇത്രയും ശക്തമായ മത്സരം നടന്നത്.
തളിപറമ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് എല്‍.ഡി.എഫിലെ പി.കെ. വിനോദിനി 920 വോട്ടിന്റെ ഭൂരിപക്ഷത്തിനു യു.ഡി.എഫിലെ പയ്യരട്ട സൌമിനിയെ പരാജയപ്പെടുത്തി. കഴിന്ന തവണ കുപ്പം വാര്‍ഡില്‍ നിന്ന് പഞ്ചായത്തിലേക്ക് തിരന്നെടുക്കപ്പെട്ടിരുന്നു ഇവര്‍. എല്‍.ഡി.എഫിന്റെ വിജയത്തില്‍ കുപ്പത്തു ആഹ്ലാദപ്രകടനം നടന്നു.
തളിപറമ്പ നഗരസഭാ ഒന്നാം വാര്‍ഡായ കുപ്പതു മുസ്ലിം ലീഗിലെ കെ.എം ഫാത്തിമ 512 വോട്ടുകള്‍ക്ക് സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായ മാധവി ടീച്ചറെ പരാജയപ്പെടുത്തി. ഇവിടെ എസ്. ഡി.പി.ഐ. സ്ഥാനാര്‍ഥിയായ കെ.എം നഫീസയ്ക്ക് 45 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.


0 comments:
Post a Comment