പരിയാരം: തിരഞ്ഞെടുപ്പില്‍ എല്ലാ സിറ്റിംഗ് സീറ്റുകളും നിലനിര്‍ത്തിയെങ്കിലും യു.ഡി.എഫ് മുന്നേറ്റത്തില്‍ പകച്ച് നില്‍ക്കുകയാണ് പരിയാരം. മിക്ക വാര്‍ഡുകളിലും ഇന്ചോടിന്ചു പോരാട്ടമാണ് നടന്നത്. എസ്.ഡി.പി.ഐ.-സി.പി.എം. കൂട്ടുകെട്ടിനെതിരെ തിരുവട്ടൂരില്‍ മികച്ച വിജയം നേടിയതും ശ്രദ്ധേയമായി. പുതുതായ് രൂപവല്‍ക്കരിച്ച മുടിക്കാനം വാര്‍ഡില്‍ വെറും 8 വോട്ടുകള്‍ക്കാണ് യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റത്. കുപ്പം, മുക്കുന്നു, സി. പൊയില്‍, പരിയാരം, ഇരിങ്ങല്‍ വാര്‍ഡുകളില്‍ നേരിയ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് പരാജയം സമ്മതിച്ചത്.
കഴിന്ന തവണ എല്‍.ഡി.എഫിലെ പി. കെ. വിനോധിനിക്ക് 200 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായ കുപ്പം പതിനൊന്നാം വാര്‍ഡില്‍ ഇത്തവണ 50 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിലെ കെ.ഇബ്രാഹിം സി.പി. എമിലെ കെ. ലക്ഷ്മനനോട് പരാജയപ്പെട്ടത്. ഇവിടെ 23 വോട്ടുകള്‍ അസാധുവായിരുന്നു. വാര്‍ഡിലെ ഒരു ഭാഗം മുറിച്ചു പന്ത്രണ്ടാം വാര്‍ഡില്‍ കൂടിചെര്ത്തതും ഇവിടെ പരാജയ കാരണമായി.
വനിത സംവരണ വാര്‍ഡായ മുക്കുന്നു പന്ത്രണ്ടില്‍ 35 വോട്ടുകള്‍ക്ക് സി.പി.എമിലെ ശ്യാമള മുസ്ലിം ലീഗിലെ എസ്. റഷീദ യെ പരാജയപ്പെടുത്തി. കഴിന്ന തവണ എല്‍.ഡി.എഫിലെ പണിക്കര്‍ ഇവിടെ നിന്നും ജയിച്ചത് 280 വോട്ടുകള്‍ക്കായിരുന്നു. ഇവിടെ പതിമൂന്നോളം തപാല്‍ വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചപ്പോള്‍ യു.ഡി.എഫിന് രണ്ടു വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
എല്‍.ഡി.എഫിന് അഭിമാനപ്രശ്നമായി മാറിയ പതിനാലാം വാര്‍ഡ് സി. പൊയിലില്‍ മുസ്ലിം ലീഗിലെ പി. വി. അബ്ദുല്‍ ശുക്കൂര്‍ 52 വോട്ടുകല്ല്ക് എല്‍.ഡി.എഫിലെ രാജീവനോട് പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച പരിയാരം സെന്‍ട്രല്‍ വാര്‍ഡില്‍ 13 വോട്ടുകള്‍ക്കും, മുടിക്കാനം വാര്‍ഡില്‍ വെറും 8 വോട്ടുകല്‍ക്കുമാണ് യു.ഡി.എഫ് പരാജയപ്പെട്ടത്. കുറ്റ്യേരി വാര്‍ഡില്‍ സ്ഥാനാര്‍ഥി ഇരുന്നത് കൊണ്ട് മാത്രം 300-ഓളം വോട്ടുകള്‍ മുസ്ലിം ലീഗിലെ എം. ഖദീജ നേടിയിരുന്നു.


1 comments:
shamseer very good ...
വാര്‍ത്തകള്‍ പുരോഗമിക്കുന്നുണ്ട് അഭിനന്ദനന്കള്‍
Post a Comment