തളിപ്പറമ്പ്: നഗരസഭയിലെ ഇടത് വലത് മുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക്. ഭരണ-പ്രതിപക്ഷ കക്ഷികളില്‍ ഒരു പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ ഒരിടത്തും ഇതേവരെ പ്രഖ്യാപിച്ചില്ല.ഈ ആഴ്ചതന്നെ ആര് എവിടെ മത്സരിക്കുമെന്ന ചിത്രംവ്യക്തമാകും.
നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി കടന്നുവരുന്ന വനിതയെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. നഗരസഭയിലെ പ്രബല കക്ഷിയായ സി.പി.എംന്റെ പ്രഖ്യാപനമാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാത്തിരിക്കുന്നത്.
ആകെയുള്ള 44 വാര്‍ഡുകളില്‍ പത്തിലേറെ വാര്‍ഡുകളുടെ ഭൂരിപക്ഷത്തില്‍ നഗരഭരണം നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. പതിവിന്‍നിന്നും വ്യത്യസ്തമായി ഇത്തവണ സി.പി.ഐ.യെകൂടി മത്സരരംഗത്ത് സജീവമാക്കാനും തിരഞ്ഞെടുപ്പുമായി സഹകരിപ്പിക്കാനും ഇടതുപക്ഷത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
പ്രതിപക്ഷത്തുള്ള മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും സ്ഥാനാര്‍ഥിചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ആന്തൂരിലുള്‍പ്പെടെ എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ തന്നെയാണ് യു.ഡി.എഫിന്റെ തീരുമാനം. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളുടെ പട്ടികയും ഏറെക്കുറെ പൂര്‍ത്തിയായിവരുന്നു.
അതേസമയം തളിപ്പറമ്പ് നഗരസഭയിലേക്ക് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കെ.എം.ഫാത്തിമ (കുപ്പം), കൊങ്ങായി മുസ്തഫ (മുക്കോല), സി.പി.വി. അബ്ദുള്ള (ഞാറ്റുവയല്‍), പി.കെ. സുബൈര്‍ (കുണ്ടാകുഴി), പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (സയ്യിദ് നഗര്‍), മഹമൂദ് അള്ളാംകുളം (അള്ളാംകുളം), എം.കെ. ഷബിദ (കരിമ്പം), കായക്കൂല്‍ അഫ്‌സത്ത് (ബദ്‌രിയ നഗര്‍), പി. മുഹമ്മദ് ഇഖ്ബാല്‍ (മന്ന), സി. ഉമ്മര്‍ (ടൗണ്‍), എന്നിവരാണ് യു ഡി എഫിലെ മുസ്ലിം ലീഗ് മത്സരിക്കുന്ന വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍.


0 comments:
Post a Comment