തളിപ്പറമ്പ്: നഗരഭരണത്തിലെത്താന്‍ യു.ഡി.എഫില്‍നിന്ന് ഭാര്യാഭര്‍ത്താക്കന്മാരും പിതാവും മകളും മത്സരരംഗത്ത്. നഗരസഭയുടെ പ്രതിപക്ഷ നേതാവായ കൊങ്ങായി മുസ്തഫ മൂന്നാം വാര്‍ഡില്‍നിന്ന് മത്സരിക്കുമ്പോള്‍,
അദ്ദേഹത്തിന്റെ ഭാര്യ മറിയംബി 19ാം വാര്‍ഡില്‍ ജനവിധി തേടുകയാണ്.
ഡി.സി.സി അംഗം എം.വി. ഗോവിന്ദന്‍ 30ാം വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ എം.വി. ജ്യോതി 32ാം വര്‍ഡില്‍ മത്സരിക്കുകയാണ്.
തൊട്ടടുത്ത പരിയാരം ഗ്രാമപഞ്ചായത്തില്‍ ഭര്‍ത്താവ് ഗ്രാമപഞ്ചായത്തിലേക്ക് മല്‍സരിക്കുമ്പോള്‍ ഭാര്യ ബ്ലോക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. പി. നാരായണന്‍ പരിയാരം 13ാം വാര്‍ഡായ ഇരിങ്ങലില്‍നിന്നാണ് മത്സരിക്കുന്നത്. ഭാര്യ ടി. സൗമിനി ബ്ലോക് പഞ്ചായത്ത് പരിയാരം ഡിവിഷനില്‍നിന്നാണ് ജനവിധി തേടുന്നത്. ഇരുവരും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളാണ്.
പരിയാരത്ത് അടുത്തടുത്ത വാര്‍ഡുകളില്‍ സഹോദരഭാര്യമാരും മത്സരരംഗത്തുണ്ട്. 16ാം വാര്‍ഡില്‍ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ഥി സാവിത്രിയുടെ ഭര്‍തൃസഹോദരന്റെ ഭാര്യയാണ് 15ാം വാര്‍ഡില്‍ മത്സരിക്കുന്ന സി.പി.ഐ സ്ഥാനാര്‍ഥി പി. സുജന.



0 comments:
Post a Comment