ദോഹ: നാലാമത് ഖത്തര്‍ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് ഏഴിന് സുമയ്യാ പ്രൈമറി ഇന്‍ഡിപ്പെന്‍ഡന്റ് ഗേള്‍സ് സ്‌കൂളില്‍ നടക്കും. ഉദ്ഘാടന ചടങ്ങ് ഒക്ടോബര്‍ 8ാംനു വെള്ളിയാഴ്ച വൈകീട്ട് ഏഴിന് നടക്കും.
ഇന്ത്യന്‍ അംബാസഡര്‍ ദീപാഗോപാലന്‍ വദ്വ മുഖ്യ അതിഥിയായിരിക്കും. ജില്ലാ തലത്തിലുള്ള 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന
മത്സരങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി നവംബര്‍ 19ാംനു വരെ നീണ്ടുനില്‍ക്കും.
മത്സരങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി നവംബര്‍ 19ാംനു വരെ നീണ്ടുനില്‍ക്കും.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെയും ഇന്ത്യന്‍ എംബസിയുടെയും, ഹമദ്‌മെഡിക്കല്‍ കോര്‍പ്പറേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍ വൊഡാഫോണ്‍ ആയിരിക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ ഹസ്സനാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2022 ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയരാകാന്‍ ശ്രമിക്കുന്ന ഖത്തര്‍ രൂപം നല്‍കിയ ബിസു കമ്മിറ്റിയും സഹകരിക്കുന്നുണ്ട്. കെ.എം.സി.സി.മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലാ കമ്മിറ്റികള്‍ രംഗത്തിറക്കുന്ന ടീമുകളും 'മംവാഖു' മലപ്പുറം, നാദം തൃശ്ശൂര്‍, മാപ്ഖത്തര്‍ പാലക്കാട്, സ്‌കിയാ തിരുവനന്തപുരം, കെ.ഒ.എ.കണ്ണൂര്‍, ഫ്രന്റ്‌സ് ഓഫ് നിള പാലക്കാട്, എഡുമാക് എറണാകുളം, എഡാക് എറണാകുളം, സംസ്‌കൃതി കോഴിക്കോട്, മാക് കോഴിക്കോട്, ടി.ഡി.ഐ.എ.തൃശ്ശൂര്‍, കെ.പി.എ.ക്യൂ- കോഴിക്കോട് തുടങ്ങിയ ടീമുകളാണ് ടൂര്‍ണമെന്റില്‍പങ്കെടുക്കുന്നത്.
ഇതില്‍ കണ്ണൂര്‍ കെ എം സി സി ടീമില്‍ കളിക്കുന്ന താരങ്ങളില്‍ കൂടുതല്‍ പേരും കുപ്പം സ്വദേശികളാണ്.
നാല് ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകളായിട്ടാണ് 16 ടീമുകള്‍ മത്സരിക്കുന്നത്. 24 മത്സരങ്ങള്‍ ലീഗടിസ്ഥാനത്തിലും ഏഴു മത്സരങ്ങള്‍ നോക്ക്ഔട്ട് റൗണ്ടായും മൊത്തം 31 മത്സരങ്ങള്‍ ഉണ്ടാകും.
ഇന്ത്യക്കാരുടെ പരിപാടികളെ പിന്തുണക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് വൊഡാഫോണ്‍ ഡിവിഷനല്‍ മാനേജര്‍ മൊഹത്താസ് ഖോജോ പറഞ്ഞു.
ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ റീതാജ്ഖത്തര്‍ മാനേജിങ് ഡയറക്ടര്‍ സിദ്ദീഖിന് നല്‍കി വൊഡാഫോണ്‍ ഡിവിഷനല്‍ മാനേജര്‍ മൊഹതാസ് ഖോജോ പ്രകാശനം ചെയ്തു.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ റഫറിമാരായിരിക്കും ടൂര്‍ണമെന്റിലുണ്ടാവുക. ഭാരത്‌റസ്റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വി.ആര്‍.സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ, ടെക്‌നിക്കല്‍ സെക്രട്ടറി അബ്ദുല്‍അസീസ് ഹൈദര്‍, റീതാജ് ഖത്തര്‍ മാനേജിങ് ഡയറക്ടര്‍ സിദ്ദീഖ് തുടങ്ങിയവരും പങ്കെടുത്തു.



0 comments:
Post a Comment