പരിയാരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും കണക്കു കൂട്ടല്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ടു മുന്നണികളും ജയപ്രതീക്ഷയിലാണ്. കനത്ത പോളിങ്ങാണ് ഇത്തവണ പരിയാരത്ത് നടന്നത്. ഒന്നാം വാര്ടിലോഴികെ ബാക്കി എല്ലാ വാര്‍ഡുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.
എല്‍.ഡി.എഫ്. ഭരിക്കുന്ന പഞ്ചായതാണ് പരിയാരം. കള്ളവോട്ടും അക്രമസംഭവങ്ങളും ഉണ്ടാകാത്തത് യു.ഡി.എഫിന് വന്പ്രതീക്ഷയാണ് നല്‍കുന്നത്. കുപ്പം, മുക്കുന്നു, ഇരിങ്ങല്‍, സി. പോയില്, തിരുവട്ടൂര്‍, കാന്നിരങ്ങാട് എന്നിവിടങ്ങളില്‍ യു.ഡി.എഫിന് വന്പ്രതീക്ഷയുന്ദ്. എന്നാല്‍, കുറ്റ്യേരി, കുപ്പം, പൊയില്‍, വായാട്, മാവിചെരി, മുടിക്കാനം, തുടങ്ങിയ വാര്ടുകലടക്കം മുഴുവന്‍ വാര്‍ഡുകളും എല്‍.ഡി.എഫ് തൂത്തുവാരുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നു. നാളെ സര്‍ സയ്യിദ് കോളേജില്‍ വെച്ച് രാവിലെ മുതല്‍ വോട്ടെണ്ണി തുടങ്ങും. പഞ്ചായത്ത് ഫലങ്ങള്‍ രാത്രിയോടെ മാത്രമേ അറിയുകയുള്ളൂ.



0 comments:
Post a Comment