പരിയാരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. 82 ശതമാനമാണ് പരിയാരത്ത് പോള്‍ ചെയ്തത്. പരിയാരത്ത് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ന തെരന്നെടുപ്പിനെക്കാള്‍ ശക്തമായ പോളിംഗ് ഇത്തവണ നടന്നു. പട്ടുവം പഞ്ചായത്തിലെ അരിയില്‍ യു.പി സ്കൂളില്‍ റീ- പോളിംഗ് നടന്നു. എന്നാല്‍ അക്രമം കാരണം യു.ഡി.എഫ് തെരഞ്നെടുപ്പ് ബഹിഷ്കരിച്ചു.
പരിയാരം പഞ്ചായത്തിലെ കുപ്പം പതിനൊന്നാം വാര്‍ഡില്‍ 78 ശതമാനമാണ് പോളിംഗ്. മുക്കുന്നു വാര്‍ഡില്‍ 80 ശതമാനത്തോളം പോളിംഗ് ഉയര്‍ന്നു. രാവിലെ മുതല്‍ ശക്തമായ പോളിങ്ങാണ് ഇരു ബൂത്തുകളിലും ഉണ്ടായത്. കുപ്പം, മുക്കുന്നു വാര്‍ഡുകളില്‍ ആദ്യമായി ശക്തമായ മത്സരമാണ് നടക്കുന്നത്. യു.ഡി.എഫിന്‍റെ പോളിംഗ് അഗെന്റുമാര്‍ വൈകുന്നേരം വരെ ബൂത്തിലിരുന്നതും ശ്രദ്ധേയമായി. രാവിലെ കള്ളവോട്ട് ചെയ്യാന്‍ വന്ന സി.പി.എമുകാരെ ബൂത്ത് എജെന്റുമാര്‍ പിടികൂടിയത്തിനു ശേഷം ആരും തന്നെ കള്ളവോട്ടിനു ശ്രമിച്ചില്ല. എന്നാല്‍ മുക്കുന്നു, സി.പൊയില്‍ വാര്‍ഡുകളിലെ ബൂത്തുകളില്‍ യു.ഡി.എഗ് വ്യാപകമായി കല്ലവോറെ ചേര്തതായി എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. തളിപറമ്പ നഗരസഭയിലെ കുപ്പം ഒന്നാം വാര്‍ഡില്‍ 65 ശതമാനം മാത്രമാണ് പോളിംഗ്. തളിപറമ്പ നഗരസഭയിലെ ഏറ്റവും കുറഞ്ന പോളിങ്ങും ഇവിടെയാണ്.
Tuesday, October 26, 2010
Subscribe to:
Post Comments (Atom)



0 comments:
Post a Comment