
കുപ്പം പടവില്‍ മുത്തപ്പന്‍ മടപ്പുര പുത്തരി മഹോത്സവം ഒക്ടോബര്‍ 26ന് ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ ഗണപതിഹോമത്തോടെ ഉത്സവം തുടങ്ങും. വൈകിട്ട് 5മണിക്ക് വെള്ളാട്ടം, 7മണിമുതല്‍ പുത്തരി പ്രസാദ ഊട്ട്, 28ന് വ്യാഴാഴ്ചയാണ് മറുപുത്തരി.
തളിപ്പറമ്പ് പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര. കുപ്പം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ രാമന്റെ പാദസ്പർശം ഉണ്ടായിട്ടുണ്ടെന്നാണ് ഐതിഹ്യം.


0 comments:
Post a Comment