പരിയാരം ഗ്രാമ പ്പഞ്ചായത്തില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ പഞ്ചായത്ത് സെക്രട്ടറിയെ നോക്കുകുത്തിയാക്കി സി.പി.എം. വ്യാപകമായി ഇരട്ട വോട്ടുകള്‍ ചേര്‍ത്തതായി യു.ഡി.എഫ്. പരിയാരം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആരോപിച്ചു. നിയമ ലംഘനത്തിന് കൂട്ടുനിന്ന ഗ്രാമ പ്പഞ്ചായത്ത്
സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
എ.ഐ.വൈ.എഫ്. തളിപ്പറമ്പ് ബ്ലോക്ക് ജോ.സെക്രട്ടറി കുപ്പാടക്കന്‍ ദിലീപനെന്ന പി.കെ.ദിലീപന് 18-ാം വാര്‍ഡില്‍ ഭാഗം രണ്ടില്‍ ക്രമനമ്പര്‍ 150 പ്രകാരവും 15-ാം വാര്‍ഡില്‍ ഭാഗം രണ്ടില്‍ ക്രമനമ്പര്‍ 826 പ്രകാരവും വോട്ടുണ്ട്. 15-ാം വാര്‍ഡിലെ വോട്ട് കഴിഞ്ഞ ദിവസമാണ് കൂട്ടിച്ചേര്‍ത്തത്. കുപ്പം വാര്‍ഡില്‍ 49 ഉം അമ്മാനപ്പാറ, പരിയാരം, മുടിക്കാനം, ചിതപ്പിലെ പൊയില്‍, മുക്കുന്ന് വാര്‍ഡുകളിലും കുറ്റ്യേരി വില്ലേജിലെ ഏഴ് വാര്‍ഡുകളിലുമായി നൂറുകണക്കിന് ഇരട്ട വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്‍വെന്‍ഷന്‍ ആരോപിച്ചു.
പി.എം.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. സി.കെ.നാരായണന്‍, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, പി.എന്‍.കുഞ്ഞിരാമന്‍, ജോര്‍ജ് വടകര, ടി.ജനാര്‍ദ്ദനന്‍, സി.ശിവശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.വി.രാജന്‍ സ്വാഗതവും പി.പി.മോഹനന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: അബൂബക്കര്‍ വായാട് (ചെയ.), വി.വി.രാജന്‍ (കണ്‍.), പി.പി.മോഹനന്‍ (ട്രഷ.).



0 comments:
Post a Comment