
തളിപ്പറമ്പില്‍ നഗരസഭാധ്യക്ഷ സ്ഥാനം വനിതാസംവരണമായി നിശ്ചയിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബറില്‍ ചേര്‍ന്ന സി.പി.എം ഏരിയാ കമ്മിറ്റിയാണ് റംലയെ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. കഴിഞ്ഞ കൗണ്‍സിലില്‍ പറശ്ശിനിക്കടവ് വാര്‍ഡില്‍നിന്ന് കൗണ്‍സിലറായ പരിചയവും റംലക്ക് തുണയായി.
രണ്ടുതവണ കൗണ്‍സിലറായവരെ വീണ്ടും പരിഗണിക്കേണ്ടെന്ന് സി.പി.എം സംസ്ഥാനതലത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രത്യേക പരിഗണനയോടെയാണ് റംല മത്സരരംഗത്തുണ്ടായിരുന്നത്. ആന്തൂര്‍ ലോക്കലില്‍നിന്നുള്ള റംല പക്കര്‍ ചെയര്‍പേഴ്‌സന്‍ ആവുന്നതോടെ സി.പി.എമ്മിലെ ധാരണപ്രകാരം തളിപ്പറമ്പ് നോര്‍ത്ത് ലോക്കലില്‍നിന്നുള്ള കെ. മുരളീധരന്‍ വൈസ് ചെയര്‍മാനാകും.
ലോക്കല്‍ സെക്രട്ടറിയായിരുന്ന മുരളീധരന്‍ സെക്രട്ടറിസ്ഥാനം രാജിവെച്ചാണ് മത്സരരംഗത്തിറങ്ങിയത്. 44ാം വാര്‍ഡായ ചാലത്തൂരില്‍നിന്നാണ് മുരളി തെരഞ്ഞെടുക്കപ്പെട്ടത്.
കടപ്പാട്: മാധ്യമം.


0 comments:
Post a Comment