നഗരസഭ എല്‍.ഡി.എഫ് നിലനിര്‍ത്തി. നഗരസഭയില്‍ നിന്നും ബി.ജെ.പിയെ തൂത്തെറിഞ്ഞു. സി.പി.ഐ ആദ്യമായി അക്കൗണ്ട് തുറന്നു. കഴിഞ്ഞ കൗണ്‍സിലില്‍ 41 സീറ്റുണ്ടായിരുന്നപ്പോള്‍ സി.പി.എം-23, മുസ്‌ലിംലീഗ്-13, കോണ്‍ഗ്രസ്-3, ബി.ജെ.പി-2 എന്നിങ്ങനെയായിരുന്നു കക്ഷിനില. പുതുതായി നഗരസഭയില്‍ മൂന്നു വാര്‍ഡുകള്‍കൂടി വന്നതോടെ ഇത്തവണ 44 വാര്‍ഡുകളില്‍ സി.പി.എം 33ഉം ലീഗ് പത്തും, കോണ്‍ഗ്രസ് മൂന്നും നേടി.
സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള ആന്തൂര്‍ മേഖലയില്‍ അഞ്ച് വാര്‍ഡുകള്‍ പുതുതായി ചേര്‍ക്കുകയും മുസ്‌ലിംലീഗിന് മേധാവിത്വമുള്ള തളിപ്പറമ്പ് മേഖലയില്‍ മൂന്ന് വാര്‍ഡുകള്‍ ഇല്ലാതാക്കുകയും ചെയ്തുകൊണ്ടാണ് പുതിയ വാര്‍ഡ് വിഭജനം നടന്നത്. വാര്‍ഡു വിഭജനത്തിലും കോട്ടംതട്ടാതെ മുസ്‌ലിംലീഗ് മേഖലയിലെ 10 വാര്‍ഡുകളിലും വിജയം കൊയ്തു.
ബി.ജെ.പിക്ക് ഇത്തവണ തെരഞ്ഞെടുപ്പ് കനത്ത പ്രഹരമേല്‍പ്പിച്ചു. ബി.ജെ.പിയുടെ സിറ്റിങ് കൗണ്‍സിലറും ജില്ലാ വൈസ് പ്രസിഡന്റുമായ എ.പി. ഗംഗാധരന്റെ തോല്‍വി പാര്‍ട്ടിക്ക് ക്ഷീണമായി. ഇവരുടെ സീറ്റ് കോണ്‍ഗ്രസിലെ മണ്ഡലം പ്രസിഡന്റും നിലവില്‍ കാക്കാംചാല്‍ വാര്‍ഡ് കൗണ്‍സിലറുമായ സി.സി. ശ്രീധരനാണ് പിടിച്ചെടുത്തത്. ബി.ജെ.പി ഇവിടെ മുന്നാംസ്ഥാനത്തായി. ബി.ജെ.പിയുടെ മറ്റൊരു സിറ്റിങ്‌സീറ്റായ പാലക്കുളങ്ങരയിലും പാര്‍ട്ടി മൂന്നാംസ്ഥാനത്താണ്.
എല്‍.ഡി.എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെത്തുടര്‍ന്ന് ഏറെ കോലാഹലമുണ്ടായിരുന്ന പുളിമ്പറമ്പ് വാര്‍ഡില്‍ ജയിച്ചതോടെ സി.പി.ഐ ആദ്യമായി നഗരസഭയില്‍ അക്കൗണ്ട് തുറന്നു. സി.പി.ഐയിലെ സി. ലക്ഷ്മണന് സീറ്റ് നല്‍കിയതിനെതിരെ പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ സ്വതന്ത്രനെ രംഗത്തിറക്കി വോട്ടുപിടിത്തം നടത്തിയെങ്കിലും അവസാനഘട്ടം നേതൃത്വത്തിന്റെ താക്കീതോടെ മത്സരരംഗത്തുനിന്നും പിന്മാറുകയായിരുന്നു.
ഇതോടെ സി.പി.ഐക്ക് വിജയം സുനിശ്ചിതമായി. കോണ്‍ഗ്രസിന്റെ പ്രതീക്ഷിച്ച രണ്ടു സീറ്റുകളായ രാജരാജേശ്വരവും പാലകുളങ്ങരയും തമ്മിലടിയില്‍ സി.പി.എം സ്വന്തമാക്കി.
കടപ്പാട്: മാധ്യമം



0 comments:
Post a Comment