കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ചെയ്തുതീര്‍ത്ത സേവനങ്ങള്‍ ഓര്‍മിപ്പിച്ചും സഹകരിച്ച മനസ്സുകള്‍ക്ക് നന്ദി പറഞ്ഞും നഗരസഭയുടെ അവസാനത്തെ കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച ഉച്ചയ്ക്ക് അവസാന മണിമുഴക്കി പിരിഞ്ഞു. രാവിലെ തുടങ്ങിയ യോഗത്തില്‍ 28 അജണ്ടകള്‍ ചര്‍ച്ചയില്‍ വന്നു. ഒന്നുപോലും മാറ്റിവെക്കുകയോ തള്ളുകയോ ചെയ്യാതെ പാസാക്കുകയും ചെയ്തു.
Tuesday, September 28, 2010
തളിപ്പറമ്പ് നിലനിര്‍ത്താന്‍ എല്‍ ഡി എഫ്, പ്രതീക്ഷ കൈവിടാതെ യു ഡി എഫ്
Written by: KuppamOnline
ചുവപ്പിനു കാഠിന്യം കൂട്ടാനുള്ള ഒരുക്കത്തിലാണ് സി.പി.എം തളിപ്പറമ്പ് നഗരസഭയില്‍. മുന്‍ ആന്തൂര്‍ പഞ്ചായത്ത്, നഗരസഭയില്‍ ഉള്ളിടത്തോളം കാലം ഘടകകക്ഷികളുടെ സഹായമില്ലെങ്കിലും ഈ ചുവപ്പിനു
Thursday, September 23, 2010
വെള്ളാവില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‌വെട്ടേറ്റു; സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
Written by: KuppamOnline
വെള്ളാവിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ കെ.വി. ഷിജുവിനെ (28) വെട്ടേറ്റ നിലയില്‍ ലൂര്‍ദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പയറ്റിയാല്‍ ഭഗവതിക്ഷേത്രത്തിന് സമീപം
Tuesday, September 21, 2010
അക്കിപ്പറമ്പില്‍ മദ്യപശല്യം
Written by: KuppamOnline
അക്കിപ്പറമ്പില്‍ മദ്യപന്മാരുടെ ശല്യം വര്‍ദ്ധിച്ചതായി പരാതി. സമീപത്തെ കള്ളുഷാപ്പ് പൂട്ടിപ്പോയാലും ഈ പ്രദേശം മദ്യപന്മാരുടെ വിഹാരകേന്ദ്രമാണെന്ന് പരിസരവാസികള്‍ പറയുന്നു.
Friday, September 10, 2010
മണലാരണ്യത്തിലെ പെരുന്നാള്‍
Written by: Shamsi
കുപ്പം: നാട്ടില്‍ സന്തോഷത്തോടെ പെരുനാള്‍ ആഘോഷിക്കുമ്പോള്‍ അങ്ങ് മരുഭൂമിയില്‍ പ്രവാസികളായ ചെറുപ്പക്കാര്‍ വിങ്ങുന്ന ഹൃദയവുമായാണ് പെരുന്നാള്‍ ആഘോഷിച്ചത്. റൂമും ഉറക്കവും ഭക്ഷണവും മാത്രമായി ചിലരുടെ പെരുന്നാള്‍. നാട്ടിലുള്ള സ്വന്തം കുടുംബാക്കാരുടെ സന്തോഷം കാണാന്‍ വേണ്ടി മരുഭൂമിയിലെക്കെ പരന്ന സുഹൃത്തുക്കളുടെ വേദന കാണാന്‍ ആരുമുണ്ടായില്ല. നാട്ടില്‍ വിളിച്ചു എല്ലാവരുടെയും ആഹ്ലാദം കാണുമ്പോള്‍ അവര്‍ക്കും ഒരു നഷ്ടഭോധം ഉണ്ടായിരുന്നു. സൌദിയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസികളി അമീര്‍, സിദ്ധീക്ക്, അഷ്‌റഫ്, മുനീര്‍ തുടങ്ങിയവര്‍ നാട്ടിലുലാ പെരുന്നാള്‍ ശരിക്കും ആഘോഷിച്ചു. എന്നാല്‍ പ്രവാസികളില്‍ പലര്‍ക്കും പറയാനുണ്ടായിരുന്നത് നാട്ടില്‍ പെരുനാള്‍ ആഘോഷിക്കുന്നവരുടെ സന്തിശത്തെ കുറിച്ച് മാത്രം. ഖത്തറില്‍ നിന്ന് റാഫി, സകരിയ, മശൂദ്. ദുബായില് നിന്ന് ഉമ്മര്‍.സി, മുല്ല സിദ്ധീക്ക്, ബഹറിനില്‍ നിന്ന് ഷാജഹാന്‍ തുടങ്ങിയവര്‍ നാട്ടില്‍ എല്ലാവര്ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ആദ്യമായി പെരുന്നാള്‍ നിസ്കാരത്തിനു നേരത്തെ എത്തിയ കഥയായിരുന്നു ഖത്തറില്‍ നിന്ന് സകരിയക്ക് പറയാനുണ്ടായിരുന്നത്. നാട്ടില്‍ കൂട്ടുകാരെ വിളിച്ചാല്‍ തനിക്കു കരച്ചില്‍ വരുമെന്ന് പറന്നു അസീസ് കണ്ടത്തില്‍ ആരെയും വിളിച്ചില്ല. പെരുന്നാളിനും ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിക്കേണ്ട ഗതികേടാണ് റാഫി പങ്കു വെച്ചത്. ബന്ധുക്കളുടെ കൂടെ പെരുന്നാള്‍ കൂടാന്‍ വേണ്ടി മുല്ലാളി ഫുജൈറയിലും, ഉമ്മര്‍ സി, ഷാര്‍ജയിലും പോയിട്ടുണ്ടായിരുന്നു.
ആഘോഷമായി ഈദ്-ഉല്‍-ഫിത്ര്‍
Written by: Shamsi
കുപ്പം: ഒരു മാസക്കാലത്തെ വ്രതാനുഷ്ടാനതിനു പരിസമാപ്തി കുറിച്ച് കൊണ്ട് വെള്ളിയാഴ്ച നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. കുപ്പം മുഹിയുധീന്‍ ജുമാമസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഖത്തീബ് അബ്ദുല്ലത്തീഫ് മൌലവി നിസ്കാരത്തിനു നേതൃത്വം നല്‍കി. വിശുദ്ധ രംസാനിന്റെ പവിത്രത കാത്തു സൂക്ഷിച്ചു കൊണ്ട് ആഘോഷങ്ങള്‍ അതിര് കടക്കാതെ മുസ്ലിങ്ങള്‍ ശ്രദ്ധിക്കണമെന്ന് പെരുന്നാള്‍ പ്രഭാഷണത്തില്‍ പറന്നു. ദുബായ് കെ. എം.സി. സി. സെക്രട്ടറി അലി വി.വി., ശുക്കൂര ്‍, മുസ്ലിം ലീഗ് ശാഖ സെക്രട്ടറി ഫാരുക്, നേതാകളായ ടി.സി., ഓ. പി, ഉമ്പായി, തളിപ്പറമ്പ മണ്ഡലം എം.എസ്.എഫ്. പ്രസിഡന്റ് ഷക്കീര്‍. സി, സിപിഎം നേതാകലായ ശാദുലി, മുസ്തഫ, തുടങ്ങിയവര്‍ കുപ്പം ജുമാമസ്ജിദില്‍ നിസ്കാരം നിര്‍വഹിച്ചു. സിനിമ-ആല്‍ബം നടന്‍ ശിഹാബ് പാറമ്മല്‍ ജുമാമസ്ജിദില്‍ നിസ്കാരം നിര്‍വഹിച്ചു.
ശിഹാബ് കുപ്പം സിനിമയില്‍ തിളങ്ങുന്നു.
Written by: KuppamOnlineകുപ്പം സ്വദേശി ശിഹാബ് വീണ്ടും സിനിമയില്‍ മുഖം കാണിക്കുന്നു. പ്രഥ്വിരാജ് നടനായി അഭിനയിക്കുന്ന മലയാള സിനിമയിലാണ്ശിഹാബ് പോലീസി വേഷത്തില്‍ അഭിനയിക്കുന്നത്.
ഇതിനു മുന്‍പ് പഴശ്ശിരാജ അടക്കമുള്ള ഏതാനും സിനിമകളില്‍ ചെറിയ റോളുകള്‍ ചെയ്തിട്ടുണ്ട്. മാപ്പിള ആല്‍ബത്തിലൂടെ ശ്രദ്ധേയനായ ശിഹാബ് അഞ്ചോളം ആല്‍ബങ്ങളില്‍ ഇതിനകം അഭിനയിച്ചിറ്റുണ്ട്.ഗ്രഹലക്ഷ്മി മാഗസിനുവേണ്ടി മോഡലായും ശിഹാബ് മാറി.
ഓട്ടോ ഡ്രൈവറായ ശിഹാബിന്‍റെ കലാരംഗത്തോടുള്ള അഭിനേവശേ ആരെയും അല്‍ഭുതപെടുത്തുന്നതാണ്. സ്കൂള്‍ പഠനകാലത്ത് തന്നെ മിമിക്രി തുടങ്ങിയ കലാരൂപങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ശിഹാബ്, നാട്ടുകാരെ ചിരിപ്പിക്കാന്‍ മിടുക്കനാണ്.
Tuesday, September 7, 2010
അപകടത്തിനിരയായവര്‍ക്ക് ധനസഹായം വിതരണം ചെയ്തു.
Written by: KuppamOnlineകുപ്പം ബസ്സപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനികളുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച ധനസഹായം മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ വിതരണം ചെയ്തു. വാഹനാപകടങ്ങളില്‍പ്പെടുന്നവരെ ഉടന്‍ ആസ്പത്രിയിലെത്തിക്കാനുള്ള 'ലൈഫ് സേവിങ്ങ് ആംബുലന്‍സ് പദ്ധതി' ജില്ലയിലും നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു.
അപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനികളായ കെ.എം. ഖദീജ, ടി.കെ. കുഞ്ഞാമിന, യു.എം. റിസ്‌വാന എന്നിവരുടെ കുടുംബാംഗങ്ങള്‍ സര്‍ക്കാര്‍ ധനസഹായമായ രണ്ടു ലക്ഷം രൂപ വീതം ഏറ്റുവാങ്ങി. പരിക്കേറ്റ അഞ്ചുപേര്‍ക്ക് 10,000 രൂപ വീതവും നല്‍കി. സാരമായി പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയിലുള്ള കുപ്പം പുളിയോട്ടെ പടിഞ്ഞാറെ വീട്ടില്‍ ശാന്തയുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് മാത്തോട്ടത്തെ ഖാദറിന്റെ കുടുംബത്തിനുള്ള സഹായധനം കോഴിക്കോട്ട് നല്‍കും.
കുപ്പം എം.എം യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി.കെ.പി. പത്മനാഭന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
തഹസില്‍ദാര്‍ സി.എം. ഗോപിനാഥന്‍, വില്ലേജ് ഓഫിസര്‍ കെ.വി. അബ്ദുല്‍റഷീദ്, കൗണ്‍സിലര്‍ ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി, കെ. മുരളീധരന്‍, പുല്ലായ്‌ക്കൊടി ചന്ദ്രന്‍, ഒ. സുഭാഗ്യം, കൊങ്ങായി മുസ്തഫ എന്നിവര്‍ സംബന്ധിച്ചു. വാടി രവി സ്വാഗതം പറഞ്ഞു.
അപകടസ്ഥലങ്ങളില്‍ വാര്‍ത്തകള്‍ ശേഖരിക്കാനെത്തുന്ന പത്രപ്രവര്‍ത്തകരെ ആക്രമിക്കുന്നതിനെ സി.കെ.പി.പത്മനാഭന്‍ എം.എല്‍.എ അപലപിച്ചു. കുപ്പം അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കുമുള്ള സര്‍ക്കാര്‍ ധനസഹായ വിതരണച്ചടങ്ങിലാണ് എം.എല്‍.എ ഇത്തരം സംഭവങ്ങളുണ്ടാകരുതെന്നാവശ്യപ്പെട്ടത്. അപകടസ്ഥലങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും ചെയ്യുന്ന സേവനങ്ങള്‍ ഏറെ വലുതാണ്. പത്രപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ വേണ്ട നടപടിയെടുക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അപകടം സംബന്ധിച്ച് പത്രവാര്‍ത്തകളുടെ കോപ്പികള്‍ സര്‍ക്കാര്‍ ധനസഹായ നടപടികള്‍ വേഗത്തിലാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
അതേസമയം അപകടതിനിരയയവര്‍ക്കുള്ള ധനസഹായം കുറഞ്ഞുപോയെന്ന് ആക്ഷേപമുണ്ട്.
Sunday, September 5, 2010
സി.ടി.അഹമ്മദലി എം.എല്‍.എ വീടുകള്‍ സന്ദര്‍ശിച്ചു
Written by: KuppamOnline
കുപ്പം അപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനികളുടെ വീടുകള്‍ മുസ്‌ലിം ലീഗ് നേതാവ് സി.ടി.അഹമ്മദലി എം.എല്‍.എ ശനിയാഴ്ച സന്ദര്‍ശിച്ചു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ബഷീര്‍ വള്ളിക്കോത്തും കുപ്പത്ത് ദുരന്തത്തിനിരയായവരുടെ വീടുകളിലെത്തിയിരുന്നു. ലീഗ് ജില്ലാ ട്രഷറല്‍ കെ.വി.മുഹമ്മദ്കുഞ്ഞി, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍ തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.
Saturday, September 4, 2010
ബസ് ബേ നിര്‍മിക്കാനും നേര്‍ക്കുനേരെയുള്ള ബസ് സ്റ്റോപ്പുകള്‍ മാറ്റുവാനും തീരുമാനം
Written by: KuppamOnline
കുപ്പം പാലത്തിന്റെ അതിര്‍ത്തിയില്‍ റോഡില്‍ സ്‌പീഡ് ബ്രേക്കര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. നാലു പേരുടെ മരണത്തിനിടയാക്കിയ കുപ്പത്തെ ദുരന്തപ്രദേശം ആര്‍.ഡി.ഒ ബി. അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ ഉന്നതസംഘം ഇന്നലെ രാവിലെ പരിശോധിച്ചു.അപകടം നടന്ന സ്ഥലത്തുനിന്ന് വെയ്റ്റിങ് ഷെല്‍ട്ടര്‍ മാറ്റി കുപ്പം പാലത്തിനു സമീപത്തായി ബസ്‌ബേ പണിത് ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കും. ജില്ലയില്‍ നേര്‍ക്കുരെയുള്ള ബസ് സ്റ്റോപ്പുകള്‍ മാറ്റുമെന്ന് ആര്‍.ഡി.ഒ അബ്ദുള്‍നാസര്‍ പറഞ്ഞു. നിശ്ചിത അകലത്തിലാകും സ്റ്റോപ്പുകള്‍.
കഴിഞ്ഞദിവസം കലക്ടറേറ്ററില്‍ വാഹനാപകടങ്ങള്‍ കുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു ആര്‍.ഡി.ഒയുടെ സന്ദര്‍ശനം.
ജില്ലയില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച വെയ്റ്റിങ് ഷെല്‍ട്ടറുകളുടെ ലിസ്റ്റ് തയാറാക്കാനും കുപ്പം അപകടത്തിന്റെ പശ്ചാത്തലത്തലില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച മേല്‍ക്കൂരകള്‍ മാറ്റി ടിന്‍ഷീറ്റിന്റെ മേല്‍ക്കൂര പണിയാനും റോഡിന്റെ ഇരുവശങ്ങളിലായി അഭിമുഖം നില്‍ക്കുന്ന വെയ്റ്റിങ് ഷെല്‍ട്ടറില്‍നിന്ന് പൊളിച്ചുമാറ്റി ദൂരെ നിര്‍മിക്കാനും യോഗത്തില്‍ തീരുമാനമായതായി ആര്‍.ഡി.ഒ അറിയിച്ചു.
തഹസില്‍ദാര്‍ സി.എം. ഗോപിനാഥന്‍, ദേശീയപാത വിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ ബാബു ഊരാളുങ്കല്‍, അസി. എന്‍ജിനീയര്‍ യു.എസ്. ഷൈല, മോട്ടോര്‍ വാഹനവകുപ്പ് മൊബൈല്‍ സ്‌ക്വാഡ് എം.വി.ഐ ടി.ജെ. തങ്കച്ചന്‍, ജോ. ആര്‍.ടി.ഒ ഒ.കെ. അനില്‍, വാര്‍ഡ് കൗണ്‍സിലര്‍ ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി, സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവരും ആര്‍.ഡി.ഒയുടെ ഒപ്പമുണ്ടായിരുന്നു. കുപ്പത്തുണ്ടായ ബസപകടത്തില്‍ മരിച്ച മൂന്നു വിദ്യാര്‍ഥിനികളുടെ വീടുകള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും സന്ദര്‍ശിച്ചു. സംസ്ഥാന ജില്ലാ നേതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു.
Friday, September 3, 2010
ഡ്രൈവര്‍ മാരെ , ഇത് നാടിന്റെ അപേക്ഷ
Written by: KuppamOnline[കുപ്പത്തെ നടുക്കിയ ബസപകടത്തെ കുറിച്ച മലയാള മനോരമയില്‍ വന്ന മുഖ പ്രസംഗം. ]
ØáøfßÄæÎKá µøáÄæM¿áK §¿B{ßW çÉÞÜᢠÕÞÙÈÞɵ¿BZ Ø¢ÍÕßAákµÏÞÃí. çùÞÁɵ¿B{áæ¿ ®HJßW ÎáKßW ÈßWAáK çµø{JßW §Jø¢ µáøáÄßµ{áæ¿ ¦ÕVJȵŵZ çºÞøÏᢠµHàøá¢ ÉáøIá ÈßøLø¢ çµZAáµÏÞÃßçMÞZ.
µHâV Ä{ßMùOßW çÆÖàÏÉÞÄÏᑚ µáM¢ ÌØí ØíçxÞMßW ØbµÞøc ÌØí §¿ß‚á æÕÏíxß¹í æ×Áí ĵVKá ÎâKá Õ߯cÞVÅßÈßµZ ©ZæMæ¿ ÈÞÜáçÉV ÌáÇÈÞÝíº ÎøÃοEÄí §JøJßW ¯xÕᢠ²¿áÕßÜáIÞÏ ÆáøL¢. ÈßVJßÏßG ÎæxÞøá ÌØßÜ߿߂á ÈßÏdLâÕßG ÌØí æÕÏíxß¹í æ×ÁßçÜAá ÉÞEáµÏùáµÏÞÃáIÞÏÄí. ÌØí ØíçxÞMáµ{ßW çÉÞÜᢠØbµÞøcÌØáµZAá çÕ·ÈßÏdLÃÕᢠµøáÄçÜÞæ¿ÏáU
èdÁÕßBáÎßæˆçKÞ? çµÞGÏ¢ ØbµÞøc ÌØí ØíxÞXÁßW ÈßKá æÎÁßAW çµÞ{¼í ¦ÖáÉdÄßÏßçÜAá çÉÞµÞX ÌØí µÞJáÈßK ÉÈßÌÞÇßÄX ÌØß¿ß‚á ·áøáÄøÎÞÏß ÉøáçAxÄá ÎâKáÆßÕØ¢ ÎáXÉá ÎÞdÄ¢.
ÕÝßçÏÞøB{ßçÜAá ÌØáµ{ᢠÎxá ÕÞÙÈB{ᢠÉÞEáµÏùß ÎøÃ¢ ÕßÄÏíAáKÄᢠçùÞÁáÆáøLB{áæ¿ ÎæxÞøá ÆãÖc¢.
çùÞÁáØáøf ©ùMÞAáKÄßÈᢠ¥Éµ¿ÈßøAá µáùÏíAáKÄßÈáÎÞÏß æÉÞÜàØí çÈÄãÄb¢ ¯ÄÞÈᢠÎÞØB{ÞÏß È¿É¿ßµZ Øbàµøß‚áÕøßµÏÞæÃKÞÃá ÕÏíÉí. ²øáÜf¢ ÕÞÙÈBZAí 66 ¥Éµ¿BZ ®KÄÞÃá çµø{Jßæa ÈßøAí. ¥Äá ÎáMÄÞÏß µáùÏíAáµÏÞÃá æÉÞÜàØßæa Üfc¢. ÈßÏÎÉÞÜÈ¢ µVÖÈÎÞAßÏᢠçùÞÁí ¥‚¿A¢
ÈßVÌtÎÞAßÏᢠ¥Éµ¿ÈßøAá µáùÏíAÞÈÞµáæÎKá ÄæKÏÞÃá ØáøfÞÏ¼í¾¢ dÉ~cÞÉß‚çMÞÝæJ dÉÄàf. çùÞÁí ¥Éµ¿B{ßW çµø{JßW dÉÄßÕV×¢ ¯µçÆÖ¢ 3500 çÉV ÎøßAáKáIí. ÉøáçAWAáKÕV ¥XÉÄßÈÞÏßøJßçÜæù. ¥ÕøßW ÎßAÕøá¢ Ö‡ÞÕÜ¢Ìßµ{ÞÏßJàøáKá.
§æÄˆÞ¢ µÃAÞAáçOÞZ ØÎâÙJßÈáIÞµáK È×í¿¢ ®dÄçÏÞ Íàµø¢. ØíµâZ çÎ~ܵZAá dÉçÄcµ Éøß·ÃÈ ÈWµÞÈᢠ¥Éµ¿ØÞÇcÄÞ çÎ~ܵæ{ ¥Éµ¿øÙßÄÎÞAÞÈáÎáU dÖÎBZ ȈÄá ÄæK. ÈßÏÎÕᢠºGÕᢠܢ¸ßAáKÕæø É߿ߵâ¿ß µVÖÈ È¿É¿ßµZ ØbàµøßAÞX d¿ÞËßµí æÉÞÜàØßçÈ޿ᢠèÙçÕ Éçd¿Þ{ßçÈ޿ᢠÈßVçÆÖß‚ßGáIí. d¿ÞËßµí ØßoW Ü¢¸ßAáµçÏÞ ÜÕW çdµÞØß¹í, ÄßøçAùßÏ ¼¢µí×X ®KßÕß¿B{ßW ºáÕMáæÕ{ß‚¢ ¥Õ·ÃßAáµçÏÞ µcâ æÄxßAáµçÏÞ æº‡áKÕæø É߿ߵâ¿ÞÈᢠæÉÞÜàØßæÈ ؼí¼ÎÞAß.
·ÄÞ·ÄÕµáMᢠæÉÞÜàØá¢ ¥WMæÎCßÜᢠ©×ÞùÞÏßøáæKCßW çùÞÁßæa ÈßÏdLâ ØbµÞøcÌØáµ{áæ¿Ïᢠ¿ßMV çÜÞùßµ{áæ¿ÏᢠèdÁÕVÎÞøßW ÈßKí ¥ÇßµÞøßµ{ßW ®Jßç‚VçKæÈ. µÞWÈ¿AÞæøÏᢠÎxá ÕÞÙÈBæ{ÏᢠæÕˆáÕß{ß‚áæµÞIá ÌØáµZ ÎrøçÏÞG¢ È¿JáKÄí ¯ÄÞÈᢠºßˆù ÈÞÃÏBZAá çÕIßÏÞÏßøßAá¢. ¨ ÈßÏÎÜ¢¸ÈJßÈá çÈæø ÌtæMGÕV µH¿ÏíAáKÄᢠÈÞÃÏJß{A¢ æµÞIÞÏßøßAâ.
èdÁÕß¹í ÈßÌtȵZ µVÖÈÎÞAáæÎKᢠèdÁÕß¹í ØíµâZ È¿JÞX ÎâKáÎÞØæJ çµÞÝíØí ÉÞØÞÏÕæø ÎÞdÄçÎ ¥ÈáÕÆßAáµÏáUâæÕKᢠç¼ÞØí æÄxÏßW ÈßÏÎØÍÏßW ÉùÏáµÏáIÞÏß. èdÁÕß¹í èÜØXØí ÜÍ߂ոßW ÎßAÕVAᢠ¥Äßæa ÌÞÜÉÞÀBZ çÉÞÜᢠ¥ùßÏ߈. ¥ùßÏáKÕV Ü¢¸ßAáµÏᢠ溇áKá. ¯Äá ÕÖJáµâæ¿Ïᢠ²ÞÕVç¿Aí æº‡áKÕøáæ¿ ÈÞ¿ÞÃßÄí. §Jø¢ ÇßAÞøÕᢠܢ¸ÈÕᢠȿJáKÕV çùÞÁßÜßùBßÏÞW ¥Éµ¿¢ fÃß‚áÕøáJáµÏÞÕᢠËÜ¢.
¥Éµ¿µøÎÞÏß ÕÞÙÈBZ ÉÞVAí æº‡áKÄßæÈÄßæø ÎáKùßÏßMá ÈWµßÏᢠÈßÏ΢ Ü¢¸ßAáKÕøáæ¿ çÉøßW çùÞÁáÈßÏdLà ÈßÏÎJᑚ 16_Þ¢ ºGÎÈáØøß‚á È¿É¿ß ØbàµøßAÞX ÈßVçÆÖ߂ᢠØíçxxí æÉÞÜàØí §XËVçÎ×X æØaV ¨ ÕV×ÎÞÆc¢ ÉáùæM¿áÕß‚ ©JøÕí ¦vÞVÅÎÞÏß È¿MÞAßÏßøáæKCßW Ä{ßMùOí ¥Éµ¿¢ Ø¢ÍÕßAáÎÞÏßøáKáçÕÞ? øÞdÄßµÞÜ ¥Éµ¿B{ßW ²GáÎßAÄᢠ¥Éµ¿µøÎÞÏ ÉÞVAß¹í æµÞIÞæÃKá µÃAáµZ ÕcµíÄÎÞAáKá. ÉÞVAß¹í ÈßVçÆÖBZ æÉÞ¿ßÄGßæÏ¿áJí ²øßAWAâ¿ß ®ˆÞÕøáæ¿ÏᢠdÖiÏßW æÉ¿áJßÏÞW ÈKí. æÉÞÜàØí ²æGÞKí ©ìV¼ßÄÎÞÏÞW ÄæK ¥‚¿AJßçÜAá èdÁÕVÎÞV ÕøáæÎKá ÄàV‚.
段cøÞ×íd¿ Ø¢¸¿ÈÏáæ¿ ÈßVçÆÖÎÈáØøß‚á¢ ÎÞÈÆmBZ ÉÞÜ߂ᢠçµdw ·ÄÞ·ÄÎdLÞÜÏ¢ çÆÖàÏÄÜJßW È¿JßÏ ÉÀÈJßW, ÈÞÜßW ÎâKí ¥Éµ¿B{ᢠèdÁÕVÎÞøáæ¿ èµMßÝÏÞæÃKá æÄ{ßEßøáKá. ¥çMÞZ, ¥‚¿A¢ ÉÞÜßAÞÈᢠÈßÏ΢ ¥ÈáØøßAÞÈᢠèdÁÕVÎÞæø ÈßVÌtßç‚ Äàøâ. Ü¢¸ÈAÞVAá µ¿áJ ÉßÝÖßf ÈWµáµÏᢠ¦ÕVJß‚áU ¥Éµ¿BZAá èÜØXØí ùgÞAáµÏᢠ溇áK ÉÞÖíºÞÄcøàÄß ÈN{ᢠËÜdÉÆÎÞÏß È¿MÞAâ.
Wednesday, September 1, 2010
എരിതീയില്‍ എണ്ണ ഒഴിക്കുന്നവര്‍
Written by: Shamsi

തളിപറമ്പ: കുപ്പതു ഇന്നലെ നടന്ന ബസ് അപകടത്തിനു ശേഷം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നിന്നു. അപകടത്തില്‍ ക്ഷുഭിതരായ ജനങ്ങള്‍ ബസ് തല്ലി തകര്‍ത്തിരുന്നു. ഇത് പലരും ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതും പ്രശ്നങ്ങള്‍ക്ക് കാരണമായി. അപകടം നടന്ന ഉടനെ തന്നെ ചില അആളുകള്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചത് വളരെ മോശമായിപ്പോയെന്നു നാട്ടുകാര്‍ ആരോപിച്ചു. എല്ലാ അപകട സ്ഥലത്തും ഇപ്പോള്‍ ഇത്തരക്കാര്‍ പതിവാണ്. ഇതിനിടയില്‍ ജനക്കൂഒട്ടം ആക്രമിച്ചെന്നു പറന്നു ദേശാഭിമാനി ലേഖകന്‍ ആശുപത്രിയില്‍ കിടന്നു. എന്നാല്‍ തിരക്കിനിടയില്‍ കാലു കുത്തി ചോരയോലിച്ചതാണ് അദ്ദേഹത്തിന് സംഭവിച്ചത്. ജനങ്ങളെ ദേശാഭിമാനി വിശേഷിപ്പിച്ചത് മുസ്ലിം ലീഗ് അക്രമി സംഘം എന്നായിരുന്നു. എന്നാല്‍ അവിടെ ഒത്തുകൂടിയത് രാഷ്ട്രീയം മറന്നുള്ള ജനഹസ്രങ്ങലായിരുന്നു.
പെരുന്നാള്‍ ആഘോഷിക്കാന്‍ അവര്‍ വരില്ല; ആറടി മണ്ണില്‍ അന്ത്യ നിദ്ര
Written by: KuppamOnlineചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പുതുവസ്ത്രങ്ങള്‍ വാങ്ങിവെചിട്ടുന്ടെങ്ങിലും ആ പിഞ്ചു കുട്ടികള്‍ വിധിക്കു കീഴടങ്ങി. മരിച്ച കുഞ്ഞാമിനയും ഖദീജയും രിസ്വാനയും സഹപാടികളും അയല്കാരുമാണ്.
പിണക്കങ്ങളും പരിഭവങ്ങളും പൊട്ടിച്ചിരികളുമായി ഈ കൂട്ടുകാരികള്‍ ഇനി 10-ാം ക്ലാസ് ജി ഡിവിഷനിലേക്ക് വരില്ല. നനുത്ത ഓര്‍മകള്‍ ബാക്കിയാക്കി അവര്‍ ജീവിതത്തിന്റെ പടിയിറങ്ങിപ്പോയത് നടുക്കത്തോടെയാണ് തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേട്ടത്. കെ.എം.ഖദീജ, ടി.കെ.കുഞ്ഞാമിന, യു.എം.റിസ്‌വാന പേരുകള്‍ ഹാജര്‍ബുക്കില്‍ ബാക്കിവെച്ച് അവര്‍ മറ്റൊരു ലോകത്തേക്ക് യാത്രയായെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ഇവരുടെ ക്ലാസ് ടീച്ചര്‍ സി.പി.യൂനസിനാവുന്നില്ല.
അടുത്തടുത്ത വീടുകളിലായിരുന്നു ഈ മൂന്ന് കൂട്ടുകാരികളും താമസിച്ചിരുന്നത്. ഈ അടുപ്പം ജീവിതത്തിലും അവര്‍ സൂക്ഷിച്ചു. ഒരേ ക്ലാസ്മുറിയില്‍ അടുത്തടുത്ത ബെഞ്ചുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവര്‍ ഒന്നിച്ചുപഠിക്കുന്നു. കുപ്പത്തുനിന്ന് സാധാരണ ദിവസങ്ങളില്‍ സ്‌കൂള്‍ ബസ്സിലായിരുന്നു കൂട്ടുകാരികള്‍ സ്‌കൂളിലേക്ക് വന്നുകൊണ്ടിരുന്നത്. ശ്രീകൃഷ്ണജയന്തി പ്രമാണിച്ച് സ്‌കൂളിന്അവധിയായിരുന്നതിനാലാണ് ഇവര്‍ ലൈന്‍ബസ്സിനെ ആശ്രയിക്കാന്‍ തീരുമാനിച്ചത്.
കളിപറഞ്ഞ് പൊട്ടിച്ചിരിച്ച് ബസ്‌സ്റ്റോപ്പിലേക്ക് പോകാന്‍ ഇവര്‍ക്കൊപ്പം കുഞ്ഞാമിനയുടെ സഹോദരി ജംഷീറയുമുണ്ടായിരുന്നു. വിധി പക്ഷേ ജംഷീറയെ വെറുതെ വിട്ടു. കുപ്പം സ്റ്റോപ്പില്‍ ബസ്സ്‌നിര്‍ത്തി കുട്ടികളെ കയറ്റാന്‍ ബസ്സുകാര്‍ക്ക് പൊതുവെ മടിയാണ്. കാത്തിരിപ്പിനൊടുവില്‍ എത്തിയ ബസ്സിന്റെ പേര് മരണമെന്നായതോര്‍ത്ത് കൂട്ടുകാരികള്‍ വിങ്ങിപ്പൊട്ടുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. കൂട്ടുകാരികളില്‍ പഠിത്തത്തില്‍ മിടുക്കി റിസ്‌വാനയായിരുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങളിലാവട്ടെ ഖദീജയും. അവധി ദിവസമായിട്ടും കണക്ക് പഠിക്കാനെത്തിയ കുട്ടികള്‍ വിധിയുടെ കള്ളക്കണക്കില്‍ പെട്ടുപോയതോര്‍ക്കുമ്പോള്‍ അധ്യാപകര്‍ക്കും നെഞ്ചുപൊട്ടുന്ന വേദന. മരിച്ച കുട്ടികളോടുള്ള ആദരസൂചകമായി വ്യാഴാഴ്ച സ്‌കൂളിന് അവധിയാണ്. അതിനുശേഷം ഇവരില്ലാത്ത ക്ലാസിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാകുന്നില്ല യൂനസ് മാഷിന്. അധ്യാപകരുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും ഓര്‍മകളില്‍ ഒരിക്കലും ഇവര്‍ മരിക്കുന്നില്ല.
വര്‍ഷങ്ങളായി ഖാദറും സുഹൃത്ത് വയനാട് കല്പറ്റ സ്വദേശി മൂസ(56)യും തളിപ്പറമ്പിലെ ഒരു വ്യാപാരിയുടെ കുപ്പത്തുള്ള വീട്ടില്‍ സക്കാത്ത് വാങ്ങാനായി വരാറുണ്ടായിരുന്നു. പതിവുപോലെ ഈ വര്‍ഷവും ഇവര്‍ കണ്ണൂരില്‍ കണ്ടുമുട്ടി. ചൊവ്വാഴ്ചരാത്രി കണ്ണൂര്‍ ടൗണ്‍ ജമാഅത്ത് പള്ളിയില്‍ തങ്ങിയതിനുശേഷം ബുധനാഴ്ച പുലര്‍ച്ചെ തളിപ്പറമ്പിലേക്ക് ബസ് കയറി. തളിപ്പറമ്പില്‍നിന്ന് കാല്‍നടയായി കുപ്പത്തെത്തി. ഒമ്പത് മണിക്കുശേഷമേ വ്യാപാരിയുടെ വീട്ടിന്റെ ഗേറ്റ് തുറക്കൂ എന്ന് കാവല്‍ക്കാരന്‍ അറിയിച്ചതനുസരിച്ച് റോഡരികിലുള്ള കാത്തിരിപ്പുകേന്ദ്രത്തില്‍ വിശ്രമിച്ചു. 8.30 ഓടെ പക്ഷെ, മരണം ബസ്സിന്റെ രൂപത്തിലെത്തി. ഇടിയുടെ ആഘാതത്തില്‍ അടര്‍ന്നുവീണ കാത്തിരിപ്പുകേന്ദ്രത്തിന്റെ സ്ലാബിനടിയില്‍പ്പെട്ട് ഖാദര്‍ തല്‍ക്ഷണം മരിച്ചു. മൂസ അത്ഭുതകരമായി രക്ഷപ്പെട്ടു. നിസ്സാരപരിക്കുകളോടെ തളിപ്പറമ്പിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂസയ്ക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. പുണ്യമാസത്തിലെ അവസാന യാത്രയില്‍ തന്നെ തനിച്ചാക്കി സുഹൃത്ത് കടന്നുപോയത് മൂസയ്ക്ക് വിശ്വസിക്കാനാവുന്നില്ല.
ഖാദറിന്റെ മരണവാര്‍ത്തയറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥിയായ ഇളയമകന്‍ അലി അസ്‌കറും അളിയന്‍ ബീരാന്‍കുട്ടിയും പരിയാരത്തെത്തി.
കുപ്പം ബസ് അപകടം: കണ്ണീര്‍ കടലായി ജനം
Written by: Shamsiകുപ്പം: ഇന്ന് രാവിലെ നടന്ന ബസ് അപകടതില്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്ടതിനു ശേഷം വൈകുന്നേരം 3 മണിയോടെ കുപ്പം എം.എം. യു.പി സ്കൂളില്‍ പോതുധര്ഷണത്തിന് വച്ചു. കന്നീര്‍ക്കടലായി ജനം കുപ്പതെക്ക് ഒഴുകി വന്നു. ജനത്തെ നിയന്ത്രിക്കാന്‍ നാട്ടുകാര്‍ വല്ലാതെ ബുദ്ധിമുട്ടി.
സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് ഇവിടെ എത്തിയത്. കണ്ണൂര്‍ ജില്ലാ കളക്ടര്‍, കണ്ണൂര്‍ എസ്. പി. , മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്, തുടങ്ങി നിരവധി പ്രമുഖര്‍ മരിച്ച കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.
അപകടത്തില്‍ പെട്ട ബസ് എടുക്കുന്നതുമായി ബന്ധപ്പെടു കുപ്പതു സംഘര്‍ഷം നില നിന്നു. എന്നാല്‍ വൈകീട്ടോടെ കൂടുതല്‍ പോലീസെ സ്ഥലത്തെത്തി ആളുകളെ ശാന്തരാക്കി ബസ് മാറ്റി.
ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് സ്‌കൂളിന് അവധിയായിരുന്നെങ്കിലും സ്‌പെഷ്യല്‍ ക്ലാസിനു പോകാനാണ് വിദ്യാര്‍ത്ഥികള്‍ ബസ് കാത്തുനിന്നത്. പയ്യന്നൂരില്‍ നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന പി.എന്‍ റോഡ്‌വേയ്‌സ് ബസ് പിലാത്തറ-പട്ടുവം റൂട്ടിലോടുന്ന ദസ്‌ന ബസിന്റെ പിറകിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട പി എന്‍ റോഡ്‌വേയ്‌സ് ബസ് ഷെള്‍ട്ടറിലേക്ക് പാഞ്ഞുകയറി. ഷെല്‍ട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്ന് മൂന്നുകുട്ടികളുടെയും ഖാദറിന്റേയും ദേഹത്തേക്ക് വീഴുകയായിരുന്നു. നാട്ടുകാരും തളിപ്പറമ്പ് പോലീസും ഫയര്‍ഫോഴ്‌സും ഖലാസികളും ഏറെ പണിപ്പെട്ടാണ് കോണ്‍ക്രീറ്റ് തല്ലിപ്പൊട്ടിച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
കുപ്പം കോടംപുരയില്‍ ഷംസുദ്ദീന്റെ മകന്‍ ടി.എ. ഷംസാദ്(15), കുപ്പം പുളിയോട് പടിഞ്ഞാറ് വീട്ടില്‍ ശാന്ത(47) എന്നിവരെ ഗുരുതരമായ പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. പരുക്കേറ്റ വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ സ്വദേശി കെ. മൂസയെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലും സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയും മരിച്ച കുഞ്ഞാമിനയുടെ സഹോദരിയുമായ ജംസീറ(17)യും ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുപ്പത്തെ കെ.എം. അബൂബക്കറിന്റെ മകള്‍ മിസ്‌രിയ(15), പി.പി. മുഹമ്മദിന്റെ മകള്‍ ഫര്‍സാന(15),അസൈനാറിന്റെ മകള്‍ മുബീന(15) എന്നിവര തളിപ്പറമ്പ് സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.
കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരത്തോടെ കുപ്പം ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി അബ്ദുള്‍ ഖാദറും പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് പടിഞ്ഞാറേത്തറ സ്വദേശി മൂസയും റംസാന്‍ കാലത്തെ സക്കാത്ത് ശേഖരിക്കുന്നതിനായി തളിപ്പറമ്പില്‍ എത്തിയതായിരുന്നു. കുപ്പത്തെ അടുത്ത ബന്ധുക്കളില്‍ നിന്ന് സക്കാത്ത് സ്വീകരിച്ച് ഇന്നുതന്നെ നാട്ടിലേക്ക് മടങ്ങാനായിരുന്നു ഖാദറിന്റെ പരിപാടി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
കുപ്പം യാസിന്‍ റോഡില്‍ താമസിക്കുന്ന ഓട്ടോഡ്രൈവര്‍ കെ.എം. ഹൗസില്‍ ഹംസയുടെയും സമീറയുടെയും മകളാണ് മരിച്ച ഖദീജ. സീതിസാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥി ഷഫീഖ്, സര്‍ സെയ്ദ് കോളജ് വിദ്യാര്‍ത്ഥി ഷഫീറ സഹോദരങ്ങളാണ്.പരേതനായ ഖലാസി അബ്ദുള്‍ കരീം- ഫാത്വിമ ദമ്പതികളുടെ മകളാണ് പി.കെ. കുഞ്ഞാമിന. ശിഹാബ്, മന്‍സൂര്‍, ഫൈസല്‍, ഷൗക്കത്തലി, റഹീം, മുഹമ്മദ് അലി, മിസ്‌രിയ, സബീന, നസീറ, ജംസീറ സഹോദരങ്ങളാണ്.
ഉളിയന്‍ മൂലയില്‍ ഹൗസില്‍ കുറ്റ്യേരിക്കാരന്‍ പി. അബൂബക്കറിന്റേയും മറിയത്തിന്റേയും മകളാണ് റിസ്‌വാന. സഹോദരങ്ങള്‍: ഫര്‍സാന, ഷഫാന, മുസ്തഫ. ഫാത്തിമയാണു മരിച്ച കുഞ്ഞാമിനയുടെ മാതാവ്. സഹോദരങ്ങള്‍: ഷിഹാബ്, മന്‍സൂര്‍, മുഹമ്മദലി, ഷൗക്കത്ത്, ഫൈസല്‍, റഹീം, നിസരിയ, ഷബീന, നസീറ, ജംഷീറ. മറിയം ആണു മരിച്ച റിസ്‌വാനയുടെ മാതാവ്. സഹോദരങ്ങള്‍: ഫര്‍സാന, ഷബാന, മുസ്തഫ. സമീറയാണ് കദീജയുടെ മാതാവ്. സഹോദരങ്ങള്‍: ഷഫീറ, ഷഫീഖ്.
Subscribe to:
Comments (Atom)









