ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പുതുവസ്ത്രങ്ങള്‍ വാങ്ങിവെചിട്ടുന്ടെങ്ങിലും ആ പിഞ്ചു കുട്ടികള്‍ വിധിക്കു കീഴടങ്ങി. മരിച്ച കുഞ്ഞാമിനയും ഖദീജയും രിസ്വാനയും സഹപാടികളും അയല്കാരുമാണ്.
പിണക്കങ്ങളും പരിഭവങ്ങളും പൊട്ടിച്ചിരികളുമായി ഈ കൂട്ടുകാരികള്‍ ഇനി 10-ാം ക്ലാസ് ജി ഡിവിഷനിലേക്ക് വരില്ല. നനുത്ത ഓര്‍മകള്‍ ബാക്കിയാക്കി അവര്‍ ജീവിതത്തിന്റെ പടിയിറങ്ങിപ്പോയത് നടുക്കത്തോടെയാണ് തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേട്ടത്. കെ.എം.ഖദീജ, ടി.കെ.കുഞ്ഞാമിന, യു.എം.റിസ്‌വാന പേരുകള്‍ ഹാജര്‍ബുക്കില്‍ ബാക്കിവെച്ച് അവര്‍ മറ്റൊരു ലോകത്തേക്ക് യാത്രയായെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ഇവരുടെ ക്ലാസ് ടീച്ചര്‍ സി.പി.യൂനസിനാവുന്നില്ല.
അടുത്തടുത്ത വീടുകളിലായിരുന്നു ഈ മൂന്ന് കൂട്ടുകാരികളും താമസിച്ചിരുന്നത്. ഈ അടുപ്പം ജീവിതത്തിലും അവര്‍ സൂക്ഷിച്ചു. ഒരേ ക്ലാസ്മുറിയില്‍ അടുത്തടുത്ത ബെഞ്ചുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവര്‍ ഒന്നിച്ചുപഠിക്കുന്നു. കുപ്പത്തുനിന്ന് സാധാരണ ദിവസങ്ങളില്‍ സ്‌കൂള്‍ ബസ്സിലായിരുന്നു കൂട്ടുകാരികള്‍ സ്‌കൂളിലേക്ക് വന്നുകൊണ്ടിരുന്നത്. ശ്രീകൃഷ്ണജയന്തി പ്രമാണിച്ച് സ്‌കൂളിന്അവധിയായിരുന്നതിനാലാണ് ഇവര്‍ ലൈന്‍ബസ്സിനെ ആശ്രയിക്കാന്‍ തീരുമാനിച്ചത്.
കളിപറഞ്ഞ് പൊട്ടിച്ചിരിച്ച് ബസ്‌സ്റ്റോപ്പിലേക്ക് പോകാന്‍ ഇവര്‍ക്കൊപ്പം കുഞ്ഞാമിനയുടെ സഹോദരി ജംഷീറയുമുണ്ടായിരുന്നു. വിധി പക്ഷേ ജംഷീറയെ വെറുതെ വിട്ടു. കുപ്പം സ്റ്റോപ്പില്‍ ബസ്സ്‌നിര്‍ത്തി കുട്ടികളെ കയറ്റാന്‍ ബസ്സുകാര്‍ക്ക് പൊതുവെ മടിയാണ്. കാത്തിരിപ്പിനൊടുവില്‍ എത്തിയ ബസ്സിന്റെ പേര് മരണമെന്നായതോര്‍ത്ത് കൂട്ടുകാരികള്‍ വിങ്ങിപ്പൊട്ടുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. കൂട്ടുകാരികളില്‍ പഠിത്തത്തില്‍ മിടുക്കി റിസ്‌വാനയായിരുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങളിലാവട്ടെ ഖദീജയും. അവധി ദിവസമായിട്ടും കണക്ക് പഠിക്കാനെത്തിയ കുട്ടികള്‍ വിധിയുടെ കള്ളക്കണക്കില്‍ പെട്ടുപോയതോര്‍ക്കുമ്പോള്‍ അധ്യാപകര്‍ക്കും നെഞ്ചുപൊട്ടുന്ന വേദന. മരിച്ച കുട്ടികളോടുള്ള ആദരസൂചകമായി വ്യാഴാഴ്ച സ്‌കൂളിന് അവധിയാണ്. അതിനുശേഷം ഇവരില്ലാത്ത ക്ലാസിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാകുന്നില്ല യൂനസ് മാഷിന്. അധ്യാപകരുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും ഓര്‍മകളില്‍ ഒരിക്കലും ഇവര്‍ മരിക്കുന്നില്ല.
വര്‍ഷങ്ങളായി ഖാദറും സുഹൃത്ത് വയനാട് കല്പറ്റ സ്വദേശി മൂസ(56)യും തളിപ്പറമ്പിലെ ഒരു വ്യാപാരിയുടെ കുപ്പത്തുള്ള വീട്ടില്‍ സക്കാത്ത് വാങ്ങാനായി വരാറുണ്ടായിരുന്നു. പതിവുപോലെ ഈ വര്‍ഷവും ഇവര്‍ കണ്ണൂരില്‍ കണ്ടുമുട്ടി. ചൊവ്വാഴ്ചരാത്രി കണ്ണൂര്‍ ടൗണ്‍ ജമാഅത്ത് പള്ളിയില്‍ തങ്ങിയതിനുശേഷം ബുധനാഴ്ച പുലര്‍ച്ചെ തളിപ്പറമ്പിലേക്ക് ബസ് കയറി. തളിപ്പറമ്പില്‍നിന്ന് കാല്‍നടയായി കുപ്പത്തെത്തി. ഒമ്പത് മണിക്കുശേഷമേ വ്യാപാരിയുടെ വീട്ടിന്റെ ഗേറ്റ് തുറക്കൂ എന്ന് കാവല്‍ക്കാരന്‍ അറിയിച്ചതനുസരിച്ച് റോഡരികിലുള്ള കാത്തിരിപ്പുകേന്ദ്രത്തില്‍ വിശ്രമിച്ചു. 8.30 ഓടെ പക്ഷെ, മരണം ബസ്സിന്റെ രൂപത്തിലെത്തി. ഇടിയുടെ ആഘാതത്തില്‍ അടര്‍ന്നുവീണ കാത്തിരിപ്പുകേന്ദ്രത്തിന്റെ സ്ലാബിനടിയില്‍പ്പെട്ട് ഖാദര്‍ തല്‍ക്ഷണം മരിച്ചു. മൂസ അത്ഭുതകരമായി രക്ഷപ്പെട്ടു. നിസ്സാരപരിക്കുകളോടെ തളിപ്പറമ്പിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂസയ്ക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. പുണ്യമാസത്തിലെ അവസാന യാത്രയില്‍ തന്നെ തനിച്ചാക്കി സുഹൃത്ത് കടന്നുപോയത് മൂസയ്ക്ക് വിശ്വസിക്കാനാവുന്നില്ല.
ഖാദറിന്റെ മരണവാര്‍ത്തയറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥിയായ ഇളയമകന്‍ അലി അസ്‌കറും അളിയന്‍ ബീരാന്‍കുട്ടിയും പരിയാരത്തെത്തി.



1 comments:
I don't know this language. Try to post in English. I think that, it is easy to all to read.
Post a Comment