Subscribe Twitter Twitter

Wednesday, September 1, 2010

കുപ്പം ബസ്‌ അപകടം: കണ്ണീര്‍ കടലായി ജനം

കുപ്പം: ഇന്ന് രാവിലെ നടന്ന ബസ്‌ അപകടതില്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌ മോര്ടതിനു ശേഷം വൈകുന്നേരം 3 മണിയോടെ കുപ്പം എം.എം. യു.പി സ്കൂളില്‍ പോതുധര്ഷണത്തിന് വച്ചു. കന്നീര്‍ക്കടലായി ജനം കുപ്പതെക്ക് ഒഴുകി വന്നു. ജനത്തെ നിയന്ത്രിക്കാന്‍ നാട്ടുകാര്‍ വല്ലാതെ ബുദ്ധിമുട്ടി.

സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് ഇവിടെ എത്തിയത്. കണ്ണൂര്‍ ജില്ലാ കളക്ടര്‍, കണ്ണൂര്‍ എസ്. പി. , മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌, തുടങ്ങി നിരവധി പ്രമുഖര്‍ മരിച്ച കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.

അപകടത്തില്‍ പെട്ട ബസ്‌ എടുക്കുന്നതുമായി ബന്ധപ്പെടു കുപ്പതു സംഘര്‍ഷം നില നിന്നു. എന്നാല്‍ വൈകീട്ടോടെ കൂടുതല്‍ പോലീസെ സ്ഥലത്തെത്തി ആളുകളെ ശാന്തരാക്കി ബസ്‌ മാറ്റി.


ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് സ്‌കൂളിന് അവധിയായിരുന്നെങ്കിലും സ്‌പെഷ്യല്‍ ക്ലാസിനു പോകാനാണ് വിദ്യാര്‍ത്ഥികള്‍ ബസ് കാത്തുനിന്നത്. പയ്യന്നൂരില്‍ നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന പി.എന്‍ റോഡ്‌വേയ്‌സ് ബസ് പിലാത്തറ-പട്ടുവം റൂട്ടിലോടുന്ന ദസ്‌ന ബസിന്റെ പിറകിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട പി എന്‍ റോഡ്‌വേയ്‌സ് ബസ് ഷെള്‍ട്ടറിലേക്ക് പാഞ്ഞുകയറി. ഷെല്‍ട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്ന് മൂന്നുകുട്ടികളുടെയും ഖാദറിന്റേയും ദേഹത്തേക്ക് വീഴുകയായിരുന്നു. നാട്ടുകാരും തളിപ്പറമ്പ് പോലീസും ഫയര്‍ഫോഴ്‌സും ഖലാസികളും ഏറെ പണിപ്പെട്ടാണ് കോണ്‍ക്രീറ്റ് തല്ലിപ്പൊട്ടിച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

കുപ്പം കോടംപുരയില്‍ ഷംസുദ്ദീന്റെ മകന്‍ ടി.എ. ഷംസാദ്(15), കുപ്പം പുളിയോട് പടിഞ്ഞാറ് വീട്ടില്‍ ശാന്ത(47) എന്നിവരെ ഗുരുതരമായ പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. പരുക്കേറ്റ വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ സ്വദേശി കെ. മൂസയെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലും സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയും മരിച്ച കുഞ്ഞാമിനയുടെ സഹോദരിയുമായ ജംസീറ(17)യും ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുപ്പത്തെ കെ.എം. അബൂബക്കറിന്റെ മകള്‍ മിസ്‌രിയ(15), പി.പി. മുഹമ്മദിന്റെ മകള്‍ ഫര്‍സാന(15),അസൈനാറിന്റെ മകള്‍ മുബീന(15) എന്നിവര തളിപ്പറമ്പ് സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.

കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരത്തോടെ കുപ്പം ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി അബ്ദുള്‍ ഖാദറും പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് പടിഞ്ഞാറേത്തറ സ്വദേശി മൂസയും റംസാന്‍ കാലത്തെ സക്കാത്ത് ശേഖരിക്കുന്നതിനായി തളിപ്പറമ്പില്‍ എത്തിയതായിരുന്നു. കുപ്പത്തെ അടുത്ത ബന്ധുക്കളില്‍ നിന്ന് സക്കാത്ത് സ്വീകരിച്ച് ഇന്നുതന്നെ നാട്ടിലേക്ക് മടങ്ങാനായിരുന്നു ഖാദറിന്റെ പരിപാടി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

കുപ്പം യാസിന്‍ റോഡില്‍ താമസിക്കുന്ന ഓട്ടോഡ്രൈവര്‍ കെ.എം. ഹൗസില്‍ ഹംസയുടെയും സമീറയുടെയും മകളാണ് മരിച്ച ഖദീജ. സീതിസാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥി ഷഫീഖ്, സര്‍ സെയ്ദ് കോളജ് വിദ്യാര്‍ത്ഥി ഷഫീറ സഹോദരങ്ങളാണ്.പരേതനായ ഖലാസി അബ്ദുള്‍ കരീം- ഫാത്വിമ ദമ്പതികളുടെ മകളാണ് പി.കെ. കുഞ്ഞാമിന. ശിഹാബ്, മന്‍സൂര്‍, ഫൈസല്‍, ഷൗക്കത്തലി, റഹീം, മുഹമ്മദ് അലി, മിസ്‌രിയ, സബീന, നസീറ, ജംസീറ സഹോദരങ്ങളാണ്.

ഉളിയന്‍ മൂലയില്‍ ഹൗസില്‍ കുറ്റ്യേരിക്കാരന്‍ പി. അബൂബക്കറിന്റേയും മറിയത്തിന്റേയും മകളാണ് റിസ്‌വാന. സഹോദരങ്ങള്‍: ഫര്‍സാന, ഷഫാന, മുസ്തഫ. ഫാത്തിമയാണു മരിച്ച കുഞ്ഞാമിനയുടെ മാതാവ്. സഹോദരങ്ങള്‍: ഷിഹാബ്, മന്‍സൂര്‍, മുഹമ്മദലി, ഷൗക്കത്ത്, ഫൈസല്‍, റഹീം, നിസരിയ, ഷബീന, നസീറ, ജംഷീറ. മറിയം ആണു മരിച്ച റിസ്‌വാനയുടെ മാതാവ്. സഹോദരങ്ങള്‍: ഫര്‍സാന, ഷബാന, മുസ്തഫ. സമീറയാണ് കദീജയുടെ മാതാവ്. സഹോദരങ്ങള്‍: ഷഫീറ, ഷഫീഖ്.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...