Subscribe Twitter Twitter

Tuesday, August 31, 2010

കുപ്പത്ത് ബസപകടം:വന്‍ ദുരന്തം; നാലുപേര്‍ മരിച്ചു

കുപ്പത്ത് (മുനിസിപ്പാലിറ്റി)  വെയിറ്റിങ്‌ഷെഡ്ഡിലേക്ക് ബസ് പാഞ്ഞുകയറി 3 വിദ്യാര്‍ത്ഥികളടക്കം നാലുപേര്‍ മരിച്ചു. സീതിസാഹിബ് മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കുപ്പം സ്വദേശിനിയായ റിസ്വാന , കുഞ്ഞാമിന, ഖദീജ, കോഴിക്കോട് സ്വദേശി ഖാദര്‍ എന്നിരാണ് മരിച്ചത്.

ബസ് ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു. രോഷാകുലരായ നാട്ടുകാര്‍ ബസ് തല്ലിത്തകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കണ്ണൂര്‍ എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

കണ്ണൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു സുസ്മിത എന്ന സ്വകാര്യബസാണ് രാവിലെ എട്ടരയോടെ അപകടത്തില്‍പെട്ടത്. അമിതവേഗതയിലെത്തിയ ബസ് വെയിറ്റിങ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

യു.എം റിസ്വാന (15), കെ.എം ഖദീജ (15), ടി.കെ കുഞ്ഞാമിന (15) എന്നിവരും കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഖാദറും (60) ആണ് മരിച്ചത്. വിദ്യാര്‍ഥിനികള്‍ മൂന്നു പേരും കുപ്പം സ്വദേശിനികളാണ്. രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം ഉണ്ടായത്.



മൃതദേഹങ്ങള്‍ തലശ്ശേരി ലൂര്‍ദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പരിയാരം മെഡിക്കല്‍ കോളജിലും തളിപ്പറമ്പിലെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. രോഷാകുലരായ നാട്ടുകാര്‍ ബസ് തല്ലിതകര്‍ത്തു. കണ്ണൂര്‍ എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.


കണ്ണൂരിലേക്ക് വരികയായിരുന്ന പി.എന്‍ റോഡ് വേയ്‌സ്് എന്ന ബസ് നിര്‍ത്തിയിട്ട ദാസന്‍ എന്ന ബസ്സിന് പിറകില്‍ ഇടിച്ച ശേഷം നിയന്ത്രണം തെറ്റി വെയ്റ്റിംഗ് ഷെഡിലേക്ക പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വെയ്റ്റിംഗ് ഷെഡിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടത്തില്‍പ്പെട്ടവരുടെ തലയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്്‌സാക്ഷികള്‍ പറഞ്ഞു.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...