

തളിപറമ്പ: കുപ്പതു ഇന്നലെ നടന്ന ബസ് അപകടത്തിനു ശേഷം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നിന്നു. അപകടത്തില്‍ ക്ഷുഭിതരായ ജനങ്ങള്‍ ബസ് തല്ലി തകര്‍ത്തിരുന്നു. ഇത് പലരും ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതും പ്രശ്നങ്ങള്‍ക്ക് കാരണമായി. അപകടം നടന്ന ഉടനെ തന്നെ ചില അആളുകള്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചത് വളരെ മോശമായിപ്പോയെന്നു നാട്ടുകാര്‍ ആരോപിച്ചു. എല്ലാ അപകട സ്ഥലത്തും ഇപ്പോള്‍ ഇത്തരക്കാര്‍ പതിവാണ്. ഇതിനിടയില്‍ ജനക്കൂഒട്ടം ആക്രമിച്ചെന്നു പറന്നു ദേശാഭിമാനി ലേഖകന്‍ ആശുപത്രിയില്‍ കിടന്നു. എന്നാല്‍ തിരക്കിനിടയില്‍ കാലു കുത്തി ചോരയോലിച്ചതാണ് അദ്ദേഹത്തിന് സംഭവിച്ചത്. ജനങ്ങളെ ദേശാഭിമാനി വിശേഷിപ്പിച്ചത് മുസ്ലിം ലീഗ് അക്രമി സംഘം എന്നായിരുന്നു. എന്നാല്‍ അവിടെ ഒത്തുകൂടിയത് രാഷ്ട്രീയം മറന്നുള്ള ജനഹസ്രങ്ങലായിരുന്നു.


1 comments:
ഒരു കയ്യില്‍ മൈലാന്ജിയും മറു കയ്യില്‍ കുപ്പിവളയും മനസ്സ് നിറയെ പുത്തന്‍ ഉടുപ്പും സ്വപ്നം കണ്ടു നമ്മില്‍ നിന്നും എന്നന്നേക്കും ഓര്‍മയായ "റിസ്വാന" "കുഞ്ഞാമിന" "ഖദീജ" എന്നീ സഹോധരിമാര്‍ക്ക് വേണ്ടി ഈ ദിനം നമുക്ക് ചിലവഴിക്കാം ....... അള്ളാഹു അവരുടെ ഖബര്‍ സ്വര്‍ഗ്ഗ പൂങ്കവനമാക്കട്ടെ .... അവരുടെ കുടുംബങ്ങള്‍ക്ക് അള്ളാഹു സമാധാനം നല്കുമാരാകട്ടെ..... ആമീന്‍ യാ രബ്ബല്‍ ആലമീന്‍............
Post a Comment