മാടായിപ്പാറയില്‍ തുടങ്ങിയ സിനിമാചിത്രീകരണം കാണാന്‍ വന്‍തിരക്ക്. പ്രിയനന്ദനന്‍ സംവിധാനംചെയ്യുന്ന 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' എന്ന സിനിമയാണ് ഇവിടെ ചിത്രീകരിക്കുന്നത്.
സിനിമയ്ക്കുവേണ്ടിയുള്ള സെറ്റ് ഇവിടെ ഒരുക്കുകയായിരുന്നു. ചായക്കട, ബസ്‌സ്റ്റോപ്പ് എന്നിവയുടെ സെറ്റാണ് ഇവിടെയുള്ളത്. കാവ്യാമാധവന്‍, കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ഷൂട്ടിങ്ങ്കാണാന്‍ എത്തിയ ആരാധകരെ നിയന്ത്രിക്കാന്‍ പഴയങ്ങാടി പോലീസ് പാടുപെട്ടു. ഷൂട്ടിങ്ങിനെത്തിയ കാവ്യ ജനങ്ങളെ അഭിവാദ്യം ചെയ്തു. കൂടുതലും സ്ത്രീകളായിരുന്നു കാണാനെത്തിയത്. കാവ്യയോടുള്ള സ്‌നേഹപ്രകടനം അതിരുവിട്ടപ്പോള്‍ പോലീസ് ലാത്തിവീശി.
ഷൂട്ടിങ്ങിനായി ലൊക്കേശന്‍ ബാരിക്കേഡ് കെട്ടി സജ്ജീകരിച്ചിട്ടുണ്ട് .
പല ശ്രദ്ധേയമായ സിനിമകളുടെ ലൊക്കേഷനായ മാടായിപ്പാറ ഇതിനകം തന്നെ സിനിമാ പ്രവര്‍ത്തകരുടെ ഇഷ്ട കേന്ദ്രമായിട്ടുന്ദ്. പഴശ്ശിരാജ, മലര്‍വാടി ആര്‍ട്സ് ക്ലബ്, അലൈപായുതേ തുടങ്ങിയ നിമകള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
പ്രിയനതന്റെ ചിത്രം ഒരു മാസക്കാലം ഇവിടെയാണ് ചിത്രീകരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ എതുമെന്നറിയുന്നു.



0 comments:
Post a Comment