അക്കിപ്പറമ്പില്‍ മദ്യപന്മാരുടെ ശല്യം വര്‍ദ്ധിച്ചതായി പരാതി. സമീപത്തെ കള്ളുഷാപ്പ് പൂട്ടിപ്പോയാലും ഈ പ്രദേശം മദ്യപന്മാരുടെ വിഹാരകേന്ദ്രമാണെന്ന് പരിസരവാസികള്‍ പറയുന്നു.
തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ ഇരുട്ടിന്റെ മറ ഉപയോഗിച്ചാണ് രാത്രി പലരുംവാഹനത്തിലെത്തി ഇവിടെവെച്ച് മദ്യപിച്ച് കൂത്താടുന്നത്.
പലതവണ നാട്ടുകാര്‍ ഇടപെട്ടുവെങ്കിലും ഇതിനൊരു ശാശ്വതപരിഹാരമായില്ല. പോലീസ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Tuesday, September 21, 2010
Subscribe to:
Post Comments (Atom)


0 comments:
Post a Comment