വെള്ളാവിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ കെ.വി. ഷിജുവിനെ (28) വെട്ടേറ്റ നിലയില്‍ ലൂര്‍ദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പയറ്റിയാല്‍ ഭഗവതിക്ഷേത്രത്തിന് സമീപം
റോഡില്‍ വെച്ചായിരുന്നു സംഭവം. മാവിച്ചേരിയിലെ സി.പി.എം. പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്‍, സുഗേഷ്, ചന്ദ്രന്‍, രമേശന്‍, ദിനേശന്‍ എന്നിവരുള്‍പ്പെടെ പത്ത് ആളുകളുടെ പേരില്‍ പോലീസ് വധശ്രമത്തിന് കേസ്സെടുത്തു. ക്ഷേത്ര പരിസരത്തു നിന്നും വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ കണ്ണില്‍ മുളക്‌പൊടി വിതറി വാളുകൊണ്ട് വെട്ടുകയായിരുന്നു. രണ്ട് കൈകള്‍ക്കും വലതുകാലിലും വെട്ടേറ്റിട്ടുണ്ട്.
സംഭവത്തില്‍ യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഒ. മുത്തു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുദര്‍ശന്‍ ടി.പി., നവീന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Thursday, September 23, 2010
വെള്ളാവില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‌വെട്ടേറ്റു; സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
Written by: KuppamOnline
Subscribe to:
Post Comments (Atom)



0 comments:
Post a Comment