
കുപ്പം: നാട്ടില്‍ സന്തോഷത്തോടെ പെരുനാള്‍ ആഘോഷിക്കുമ്പോള്‍ അങ്ങ് മരുഭൂമിയില്‍ പ്രവാസികളായ ചെറുപ്പക്കാര്‍ വിങ്ങുന്ന ഹൃദയവുമായാണ് പെരുന്നാള്‍ ആഘോഷിച്ചത്. റൂമും ഉറക്കവും ഭക്ഷണവും മാത്രമായി ചിലരുടെ പെരുന്നാള്‍. നാട്ടിലുള്ള സ്വന്തം കുടുംബാക്കാരുടെ സന്തോഷം കാണാന്‍ വേണ്ടി മരുഭൂമിയിലെക്കെ പരന്ന സുഹൃത്തുക്കളുടെ വേദന കാണാന്‍ ആരുമുണ്ടായില്ല. നാട്ടില്‍ വിളിച്ചു എല്ലാവരുടെയും ആഹ്ലാദം കാണുമ്പോള്‍ അവര്‍ക്കും ഒരു നഷ്ടഭോധം ഉണ്ടായിരുന്നു. സൌദിയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസികളി അമീര്‍, സിദ്ധീക്ക്, അഷ്‌റഫ്, മുനീര്‍ തുടങ്ങിയവര്‍ നാട്ടിലുലാ പെരുന്നാള്‍ ശരിക്കും ആഘോഷിച്ചു. എന്നാല്‍ പ്രവാസികളില്‍ പലര്‍ക്കും പറയാനുണ്ടായിരുന്നത് നാട്ടില്‍ പെരുനാള്‍ ആഘോഷിക്കുന്നവരുടെ സന്തിശത്തെ കുറിച്ച് മാത്രം. ഖത്തറില്‍ നിന്ന് റാഫി, സകരിയ, മശൂദ്. ദുബായില് നിന്ന് ഉമ്മര്‍.സി, മുല്ല സിദ്ധീക്ക്, ബഹറിനില്‍ നിന്ന് ഷാജഹാന്‍ തുടങ്ങിയവര്‍ നാട്ടില്‍ എല്ലാവര്ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ആദ്യമായി പെരുന്നാള്‍ നിസ്കാരത്തിനു നേരത്തെ എത്തിയ കഥയായിരുന്നു ഖത്തറില്‍ നിന്ന് സകരിയക്ക് പറയാനുണ്ടായിരുന്നത്. നാട്ടില്‍ കൂട്ടുകാരെ വിളിച്ചാല്‍ തനിക്കു കരച്ചില്‍ വരുമെന്ന് പറന്നു അസീസ് കണ്ടത്തില്‍ ആരെയും വിളിച്ചില്ല. പെരുന്നാളിനും ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിക്കേണ്ട ഗതികേടാണ് റാഫി പങ്കു വെച്ചത്. ബന്ധുക്കളുടെ കൂടെ പെരുന്നാള്‍ കൂടാന്‍ വേണ്ടി മുല്ലാളി ഫുജൈറയിലും, ഉമ്മര്‍ സി, ഷാര്‍ജയിലും പോയിട്ടുണ്ടായിരുന്നു.


0 comments:
Post a Comment