
കുപ്പം: ഒരു മാസക്കാലത്തെ വ്രതാനുഷ്ടാനതിനു പരിസമാപ്തി കുറിച്ച് കൊണ്ട് വെള്ളിയാഴ്ച നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. കുപ്പം മുഹിയുധീന്‍ ജുമാമസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഖത്തീബ് അബ്ദുല്ലത്തീഫ് മൌലവി നിസ്കാരത്തിനു നേതൃത്വം നല്‍കി. വിശുദ്ധ രംസാനിന്റെ പവിത്രത കാത്തു സൂക്ഷിച്ചു കൊണ്ട് ആഘോഷങ്ങള്‍ അതിര് കടക്കാതെ മുസ്ലിങ്ങള്‍ ശ്രദ്ധിക്കണമെന്ന് പെരുന്നാള്‍ പ്രഭാഷണത്തില്‍ പറന്നു. ദുബായ് കെ. എം.സി. സി. സെക്രട്ടറി അലി വി.വി., ശുക്കൂര ്‍, മുസ്ലിം ലീഗ് ശാഖ സെക്രട്ടറി ഫാരുക്, നേതാകളായ ടി.സി., ഓ. പി, ഉമ്പായി, തളിപ്പറമ്പ മണ്ഡലം എം.എസ്.എഫ്. പ്രസിഡന്റ് ഷക്കീര്‍. സി, സിപിഎം നേതാകലായ ശാദുലി, മുസ്തഫ, തുടങ്ങിയവര്‍ കുപ്പം ജുമാമസ്ജിദില്‍ നിസ്കാരം നിര്‍വഹിച്ചു. സിനിമ-ആല്‍ബം നടന്‍ ശിഹാബ് പാറമ്മല്‍ ജുമാമസ്ജിദില്‍ നിസ്കാരം നിര്‍വഹിച്ചു.


0 comments:
Post a Comment