Subscribe Twitter Twitter

Saturday, September 4, 2010

ബസ്‌ ബേ നിര്‍മിക്കാനും നേര്‍ക്കുനേരെയുള്ള ബസ്‌ സ്റ്റോപ്പുകള്‍ മാറ്റുവാനും തീരുമാനം

കുപ്പം പാലത്തിന്റെ അതിര്‍ത്തിയില്‍ റോഡില്‍ സ്‌പീഡ് ബ്രേക്കര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. നാലു പേരുടെ മരണത്തിനിടയാക്കിയ കുപ്പത്തെ ദുരന്തപ്രദേശം ആര്‍.ഡി.ഒ ബി. അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ ഉന്നതസംഘം ഇന്നലെ രാവിലെ പരിശോധിച്ചു.

അപകടം നടന്ന സ്ഥലത്തുനിന്ന് വെയ്റ്റിങ് ഷെല്‍ട്ടര്‍ മാറ്റി കുപ്പം പാലത്തിനു സമീപത്തായി ബസ്‌ബേ പണിത് ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കും. ജില്ലയില്‍ നേര്‍ക്കുരെയുള്ള ബസ് സ്റ്റോപ്പുകള്‍ മാറ്റുമെന്ന് ആര്‍.ഡി.ഒ അബ്ദുള്‍നാസര്‍ പറഞ്ഞു. നിശ്ചിത അകലത്തിലാകും സ്റ്റോപ്പുകള്‍.

കഴിഞ്ഞദിവസം കലക്ടറേറ്ററില്‍ വാഹനാപകടങ്ങള്‍ കുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു ആര്‍.ഡി.ഒയുടെ സന്ദര്‍ശനം.

 ജില്ലയില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച വെയ്റ്റിങ് ഷെല്‍ട്ടറുകളുടെ ലിസ്റ്റ് തയാറാക്കാനും കുപ്പം അപകടത്തിന്റെ പശ്ചാത്തലത്തലില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച മേല്‍ക്കൂരകള്‍ മാറ്റി ടിന്‍ഷീറ്റിന്റെ മേല്‍ക്കൂര പണിയാനും റോഡിന്റെ ഇരുവശങ്ങളിലായി അഭിമുഖം നില്‍ക്കുന്ന വെയ്റ്റിങ് ഷെല്‍ട്ടറില്‍നിന്ന് പൊളിച്ചുമാറ്റി ദൂരെ നിര്‍മിക്കാനും യോഗത്തില്‍ തീരുമാനമായതായി ആര്‍.ഡി.ഒ അറിയിച്ചു.

തഹസില്‍ദാര്‍ സി.എം. ഗോപിനാഥന്‍, ദേശീയപാത വിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ ബാബു ഊരാളുങ്കല്‍, അസി. എന്‍ജിനീയര്‍ യു.എസ്. ഷൈല, മോട്ടോര്‍ വാഹനവകുപ്പ് മൊബൈല്‍ സ്‌ക്വാഡ് എം.വി.ഐ ടി.ജെ. തങ്കച്ചന്‍, ജോ. ആര്‍.ടി.ഒ ഒ.കെ. അനില്‍, വാര്‍ഡ് കൗണ്‍സിലര്‍ ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി, സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവരും ആര്‍.ഡി.ഒയുടെ ഒപ്പമുണ്ടായിരുന്നു. കുപ്പത്തുണ്ടായ ബസപകടത്തില്‍ മരിച്ച മൂന്നു വിദ്യാര്‍ഥിനികളുടെ വീടുകള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും സന്ദര്‍ശിച്ചു. സംസ്ഥാന ജില്ലാ നേതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു.

1 comments:

Unknown said...

നടപായാല്നലത്

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...