കുപ്പം ബസ്സപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനികളുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച ധനസഹായം മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ വിതരണം ചെയ്തു. വാഹനാപകടങ്ങളില്‍പ്പെടുന്നവരെ ഉടന്‍ ആസ്പത്രിയിലെത്തിക്കാനുള്ള 'ലൈഫ് സേവിങ്ങ് ആംബുലന്‍സ് പദ്ധതി' ജില്ലയിലും നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു.
അപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനികളായ കെ.എം. ഖദീജ, ടി.കെ. കുഞ്ഞാമിന, യു.എം. റിസ്‌വാന എന്നിവരുടെ കുടുംബാംഗങ്ങള്‍ സര്‍ക്കാര്‍ ധനസഹായമായ രണ്ടു ലക്ഷം രൂപ വീതം ഏറ്റുവാങ്ങി. പരിക്കേറ്റ അഞ്ചുപേര്‍ക്ക് 10,000 രൂപ വീതവും നല്‍കി. സാരമായി പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയിലുള്ള കുപ്പം പുളിയോട്ടെ പടിഞ്ഞാറെ വീട്ടില്‍ ശാന്തയുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് മാത്തോട്ടത്തെ ഖാദറിന്റെ കുടുംബത്തിനുള്ള സഹായധനം കോഴിക്കോട്ട് നല്‍കും.
കുപ്പം എം.എം യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി.കെ.പി. പത്മനാഭന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
തഹസില്‍ദാര്‍ സി.എം. ഗോപിനാഥന്‍, വില്ലേജ് ഓഫിസര്‍ കെ.വി. അബ്ദുല്‍റഷീദ്, കൗണ്‍സിലര്‍ ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി, കെ. മുരളീധരന്‍, പുല്ലായ്‌ക്കൊടി ചന്ദ്രന്‍, ഒ. സുഭാഗ്യം, കൊങ്ങായി മുസ്തഫ എന്നിവര്‍ സംബന്ധിച്ചു. വാടി രവി സ്വാഗതം പറഞ്ഞു.
അപകടസ്ഥലങ്ങളില്‍ വാര്‍ത്തകള്‍ ശേഖരിക്കാനെത്തുന്ന പത്രപ്രവര്‍ത്തകരെ ആക്രമിക്കുന്നതിനെ സി.കെ.പി.പത്മനാഭന്‍ എം.എല്‍.എ അപലപിച്ചു. കുപ്പം അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കുമുള്ള സര്‍ക്കാര്‍ ധനസഹായ വിതരണച്ചടങ്ങിലാണ് എം.എല്‍.എ ഇത്തരം സംഭവങ്ങളുണ്ടാകരുതെന്നാവശ്യപ്പെട്ടത്. അപകടസ്ഥലങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും ചെയ്യുന്ന സേവനങ്ങള്‍ ഏറെ വലുതാണ്. പത്രപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ വേണ്ട നടപടിയെടുക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അപകടം സംബന്ധിച്ച് പത്രവാര്‍ത്തകളുടെ കോപ്പികള്‍ സര്‍ക്കാര്‍ ധനസഹായ നടപടികള്‍ വേഗത്തിലാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
അതേസമയം അപകടതിനിരയയവര്‍ക്കുള്ള ധനസഹായം കുറഞ്ഞുപോയെന്ന് ആക്ഷേപമുണ്ട്.



0 comments:
Post a Comment