കുപ്പം: പ്രസിദ്ധമായ കുപ്പം മുക്കുന്നു ആനക്കീല്‍ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ഉത്സവം ഇരുപത്തൊമ്പതിന് സമാപിക്കും.
Tuesday, January 25, 2011
ഒരു നിമിഷം!
Written by: Shamsi
ഡോക്‌ടര്‍ എഴുതിക്കൊടുത്ത മരുന്നുശീട്ട് നോക്കി അയാളൊന്ന് നെടുവീര്‍പ്പയച്ചു. മെഡിക്കല്‍ ഷോപ്പില്‍ ചെന്ന് അത്രയും മരുന്നുകള്‍ക്ക് എത്ര വിലയാകുമെന്ന് അന്വേഷിച്ചു. കൈയിലുണ്ടായിരുന്ന രൂപ വീണ്ടും വീണ്ടും എണ്ണിനോക്കി. എത്രയെണ്ണിയിട്ടും തികയുന്നില്ല. ആരും കാണാതെ, കണ്ണുനിറഞ്ഞ് ആ പണം കീശയിലേക്കു തന്നെ തിരിച്ചുവെച്ചു. മരുന്നുശീട്ട് തിരികെ വാങ്ങി തലകുനിച്ച് എങ്ങോട്ടെന്നില്ലാതെ നടന്നു.
സുഹൃത്തേ, ഇങ്ങനെയെത്രയെത്ര പേര്‍! പട്ടിണിയും പ്രയാസമങ്ങളും കൊണ്ട് മനസ്സു തകരുന്നതിനിടയില്‍ മഹാരോഗങ്ങള്‍ കൂടി കൂട്ടിനെത്തുമ്പോള്‍ കണ്ണുതള്ളുന്ന എത്രയോ പാവം മനുഷ്യര്‍! സ്വന്തമായൊരു കുഞ്ഞുവീട് കിനാവ് കാണുന്നവര്‍... മക്കളുടെ മാറാരോഗങ്ങള്‍ക്ക് മുന്നില്‍ കൈമലര്‍ത്തുന്നവര്‍... നമ്മുടെ മുന്നിലേക്ക് വരാതെ ജീവിക്കുന്ന ഇവരെത്തേടി ഒരിക്കലെങ്കിലും നാം അങ്ങോട്ട് ചെന്നിട്ടുണ്ടോ? നാമീ ജീവിക്കുന്ന രസമുള്ള കാഴ്‌ചകള്‍ക്കപ്പുറത്ത് ഒട്ടും രസമില്ലാത്ത ജീവിതം കൊണ്ട് ഹൃദയം തകരുന്ന കുറേ മനുഷ്യരുണ്ടെന്ന് നാം ഓര്‍ക്കാതെ പോയോ?
Thursday, January 20, 2011
ഇറച്ചിക്കറിയുടെ രീതിശാസ്ത്രം!
Written by: Shamsi"ഇറച്ചിക്കറിയുടെ നറുമണം പരത്തി ഉച്ചയ്ക്ക് ചോറും ഇറച്ചിക്കറിയും ചേര്‍ന്ന ഒരു വെള്ളിയാഴ്ച കൂടി വരവായി!".
എല്ലാ വ്യാഴാഴ്ച രാത്രിയും എനിക്ക് കിട്ടുന്ന എസ്.എം.എസ്. സന്ദേശമാണിത്. വെള്ളിയാഴ്ച ആരാണ് ഇറച്ചിക്കറി നിര്‍ബന്ധമാക്കിയതെന്ന് എനിക്കറിഞ്ഞു കൂടാ. ആദ്യകാലങ്ങളില്‍ വീടുകളിലൊക്കെ ഒരു വെള്ളിയാഴ്ച മാത്രമായിരുന്നു ഇറച്ചിയുടെ മണം അടിച്ചിരുന്നത്. അത് വരെ കൊയ്ത്തമഹമൂദിന്റെ മത്തിയും അയലയും ആയിരിക്കും മിക്ക വീടുകളിലും പ്രധാന വിഭവം.
ഓണ്‍ലൈനില്‍ പുതുതലമുറ
Written by: Shamsi
കുപ്പം: ആധുനിക ജീവിത സൗകര്യങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നായി ഇന്റര്‍നെറ്റ് വളര്‍ന്നുകഴിഞ്ഞു. ഇ-മെയിലും ചാറ്റിങ്ങും ബ്രൗസിങ്ങുമെല്ലാം ശരാശരി മലയാളിയുടെ ശീലമായിക്കഴിഞ്ഞു. ഇതേസമയം തന്നെ, ഇന്റര്‍നെറ്റ് ദുരുപയോഗത്തിന്റെയും സൈബര്‍ കുറ്റകൃത്യങ്ങളുടെയും വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. യുവതലമുറയില്‍ 'ഇന്റര്‍നെറ്റ് അടിമത്തം' ഒരു പ്രശ്‌നമായി മാറുന്ന കാഴ്ചയാണ് കുറച്ചുനാളായി നാം കാണുന്നത്. കുപ്പം പ്രദേശത്തു മിക്കവാറും എല്ലാ വിധ ജനങ്ങളും മൊബൈല്‍ ഫോണിനും ഇന്റെര്നെടിനും കീഴടങ്ങിക്കഴിഞ്ഞതായി ഒരു സര്‍വ്വേ വെളിപ്പെടുത്തുന്നു. അമ്പതില്‍ നാല്പത്തെട്ടു പേരും മൊബൈല്‍ സ്വന്തമായി ഉള്ളവരാണ്.
Wednesday, January 19, 2011
റോഡ് വികസനം അത്യന്താപേക്ഷിതം
Written by: Shamsi
കുപ്പം: ദേശീയ പാത വികസനം എങ്ങുമെത്താതെ നീളുന്നതാണ് വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്ക് പ്രധാന കാരണം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നാല്‍പ്പത്തഞ്ചു മീറെര്‍ ആയി പ്രഖ്യാപിച്ച്ചുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അത് മുപ്പതാക്കി കുറച്ചിട്ടുണ്ട്. ഇതിന്റെ ചര്ച്ച്ഹകള്‍ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
വാഹനങ്ങളുടെ ഇറക്കുമതി കൂടിയത് ഇപ്പോഴുള്ള പാതയ്ക്ക് താങ്ങാവുന്നതിലപ്പുറമാണ്. വര്‍ധിച്ചു വരുന്ന പുതിയ ഇനം വാഹനങ്ങള്‍ക്ക് നിരത്തിളിരങ്ങാന്‍ ആവശ്യമായ സ്ഥലം ഇപ്പോള്‍ ഇല്ല. കുപ്പം പോലുള്ള പ്രദേശങ്ങളില്‍ വാഹനാപകടങ്ങള്‍ കൂടാന്‍ കാരണം ഇതൊക്കെ തന്നെയാണ്.
Tuesday, January 18, 2011
ഒരു വീഡിയോയും കുറെ പൊല്ലാപ്പുകളും
Written by: Shamsi
കുപ്പം: ആനുകാലിക ലോകത്ത് വീഡിയോ എന്നുള്ളത് ഒരു സംഭവമേയല്ല പക്ഷെ കുപ്പത്തു അത്തരമൊരു കുന്ത്രാണ്ടം വരുത്തി വെച്ചത് വലിയൊരു പ്രത്യയശാസ്ത്രത്തിനുള്ള വിത്താണ്. കുപ്പം പ്രദേശത്തു അടുത്തയിടെ നടന്ന ഒരു വിവാഹപ്പന്തലിലാണ് കാര്യങ്ങളുടെ ആവിര്‍ഭാവം. പ്രദേശത്തുകാര്‍ ഏവരും ഒരു ഞായറാഴ്ച ബിരിയാണിക്കായി വയര്‍ ഒഴിച്ച് വെച്ച സമയമായതു കൊണ്ട് തന്നെ വിശപ്പിന്റെ ശക്തിയെന്നോണം ഈ സംഭവത്തിനു ഒരു വലിയ സ്വീകാര്യതയാണ് ഏവരിലും സൃഷ്ടിച്ചത്.
സി. ഡി. പ്രകാശനം ചെയ്തു
Written by: ShamsiTuesday, January 11, 2011
കേരള മോചന യാത്രക്ക് സ്വീകരണം നല്‍കി
Written by: Admin
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരള മോചന യാത്രക്ക് തളിപ്പറമ്പില്‍ സ്വീകരണം നല്‍കി. ഇന്നലെ വൈകുന്നേരം കാസര്‍ഗോഡ് ഉപ്പളയില്‍ നിന്നും ആരഭിച്ച യാത്ര ഇന്ന് വൈകുന്നേരം എട്ടു മണിക്കാണ് തളിപ്പറമ്പില്‍ എത്തിയത്. ഉമ്മന്‍ ചാണ്ടിയും മറ്റു യു ഡി എഫ് നേതാക്കളെയും കുപ്പത്തു നിന്നും തുറന്ന വാഹനത്തില്‍ ആനയിച്ചു.
Friday, January 7, 2011
ക്ഷേത്രോത്സവത്തിന് തുടക്കമായി
Written by: Shamsi
കുപ്പം: കുപ്പം ദേശീയപാതയോരത്തെ പയറ്റിയാല്‍ ഭഗവതിക്ഷേത്രത്തില്‍ (വൈശാഖ ക്ഷേത്രം) 62 വര്‍ഷങ്ങള്‍ക്കുശേഷം കളിയാട്ടത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകുന്നേരം പടവില്‍ മുത്തപ്പന്‍ മടപ്പുരയില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്രയുണ്ടായി. രാത്രി പയറ്റിയാല്‍ ഭഗവതിയുടെ തോറ്റം ഉറഞ്ഞാടി.
കുപ്പത്തു ഇന്നലെയും വാഹനാപകടം.
Written by: Admin
റോഡ് സുരക്ഷാ ബോധവല്‍കരണം തകൃതിയായി നടക്കുന്നതിനിടയിലും വാഹനാപകടങ്ങള്‍ക്ക് ഒരു കുറവുമില്ല. കുപ്പം തളിപ്പറമ്പ് റോഡില്‍ മരതക്കട്ടു ഇന്നലെ രാവിലെ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇത് ഒരാള്‍ക്ക് പരിക്കെല്കാനും ഏറെ നേരത്തെ ഗതാഗത കുരുക്കിനും ഇടയാക്കി.
ദേശീയപാതയില്‍ സ്കോര്‍പിയോ കാറിനു പിന്നില്‍ ഒരു ബസ്സ് ഇടിക്കുകയും കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന ലോറിയില്‍ ഇടിക്കുകയുമായിരുന്നു. കാര്‍ ഡ്രൈവര്‍ വേങ്ങര സ്വദേശി ഉമര്‍ (൩൩) പരിക്കുകളോടെ ലൂര്‍ദ ആശുപത്രിയില്‍ പ്രവേഷിക്കപ്പെട്ടു.
തളിപ്പറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു.
Written by: Adminസീതി സാഹിബ് ഹൈസ്‌കൂളിന് സമീപം സപ്ലൈക്കോ കെട്ടിടത്തിനടുത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊടിയില്‍ റാസിഖിന് (26) വെട്ടേറ്റു. കൈകാലുകള്‍ക്ക് സാരമായി മുറിവേറ്റ റാസിഖിനെ മംഗലാപുരം ഐലന്റ് ആസ്പത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.
വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഇരുചക്രവാഹനങ്ങളില്‍ മുഖംമൂടി ധരിച്ചെത്തിയ എസ്.ഡി.പി.ഐക്കാരായ എട്ടംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് കേന്ദ്രങ്ങള്‍ പറഞ്ഞു. തളിപ്പറമ്പുകാരായ സംഘം എത്തിയ വാഹനങ്ങളില്‍ ഒരെണ്ണത്തിന്റെ നമ്പര്‍ പോലിസിന് ലഭിച്ചിട്ടുണ്ട്.
റോഡ് സുരക്ഷാ വാരാചരണം ഇന്ന് സമാപിക്കും.
Written by: Anas
തളിപ്പറമ്പ മേഖലാ റോഡ് സുരക്ഷാ ബോധവല്‍ക്കരണ വാരാചരണത്തിന് ഇന്ന് സമാപനം കുറിക്കും. കഴിഞ്ഞ ജനുവരി ഒന്നിന് കുപ്പത്തു വെച്ച് ആരംഭിച്ച ബോധവല്‍ക്കരണ പരിപാടി ഇന്ന് വൈകുന്നേരം ഇരിട്ടി പെരുമണ്ണ്‍ സ്മൃതി മണ്ഡപത്തില്‍ സമാപിക്കും. ബോധവല്കരണത്തിന്റെ ഭാഗമായി തെരുവ് നാടകം, വാഹന ജാഥ, പത്ര ഫോട്ടോ പ്രദര്‍ശനം തുടങ്ങിയവ നടന്നു.
Monday, January 3, 2011
ജനസാഗരം തീര്‍ത്ത് കുപ്പം സമ്മേളനത്തിന് സമാപനം
Written by: Shamsiകുപ്പം: കുപ്പവും പരിസരപ്രദേശങ്ങളും അടുത്തെങ്ങും കാണാത്ത ജനസാഗരം തീര്‍ത്ത് കൊണ്ട് കുപ്പം ശാഖ മുസ്ലിം ലീഗ് സമ്മേളനത്തിന് സമാപനം കുറിച്ചു. മൂന്നു ദിവസം നീണ്ടു നിന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍ അബൂബക്കര്‍ വായാടിന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ ലീഗ് സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. അന്‍സാരി തില്ലന്കേരി, മുന്‍ ഡി.വൈ.എഫ്.ഐ. നേതാവ് അയ്യപ്പന്‍ തിരൂരങ്ങാടി, ഇസ്മായില്‍ കെ. വയനാട്, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മഹമൂദ് അള്ളാംകുളം, ഹുസൈന്‍ മാസ്റ്റര്‍്‍, മുസ്തഫ കെ.കെ. തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി.
Saturday, January 1, 2011
പ്രകാശനംചെയ്തു
Written by: Anasജൈവ വൈവിധ്യ വാരാചരണത്തിന്റെ ഭാഗമായി കൊട്ടില ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ യു.പി.വിഭാഗം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 'മഷിത്തണ്ട്' ജൈവ വൈവിധ്യ പതിപ്പിന്റെ പ്രകാശനം മാടായി ബി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ എ.കുഞ്ഞികൃഷ്ണന്‍ നിര്‍വ്വഹിച്ചു. അധ്യാപകരായ വി.ഗോപിനാഥന്‍, എ.നാരായണന്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രവാസികളുടെ വിയര്‍പ്പിനെ പരിഗണിക്കുക: അബ്ദുള്ള മാസ്റ്റര്‍ വടകര
Written by: Shamsi
കുപ്പം: ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ വിയര്‍പ്പിനെ ഒരിക്കലും സമൂഹം അവഗണിക്കരുതെന്നു സി.എച്ച്. അബ്ദുള്ള മാസ്റ്റര്‍ വടകര. നോര്‍ത്ത് കുപ്പം ശാഖ മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച്ചു നടന്ന പ്രവാസി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മരുഭൂമിയിലെ പൊള്ളുന്ന വെയിലിനെ അവഗണിച്ചു കുടുംബവും സന്തോഷവും ത്യജിച്ചു നാടിനും സമൂഹത്തിനും വേണ്ടി മാത്രം അധ്വാനിക്കുന്നവരാന് പ്രവാസികള്‍. അവരുടെ നാടിനോടുള്ള സ്നേഹവും കൂറും ഒരിക്കലും ചോദ്യം ചെയ്യപ്പെടാനാവാത്തതാണ്.
മുസ്ലിം ലീഗ് സമ്മേളനത്തിന് വര്‍ണാഭമായ തുടക്കം
Written by: Shamsi
Subscribe to:
Comments (Atom)


