
റോഡ് സുരക്ഷാ ബോധവല്‍കരണം തകൃതിയായി നടക്കുന്നതിനിടയിലും വാഹനാപകടങ്ങള്‍ക്ക് ഒരു കുറവുമില്ല. കുപ്പം തളിപ്പറമ്പ് റോഡില്‍ മരതക്കട്ടു ഇന്നലെ രാവിലെ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇത് ഒരാള്‍ക്ക് പരിക്കെല്കാനും ഏറെ നേരത്തെ ഗതാഗത കുരുക്കിനും ഇടയാക്കി.
ദേശീയപാതയില്‍ സ്കോര്‍പിയോ കാറിനു പിന്നില്‍ ഒരു ബസ്സ് ഇടിക്കുകയും കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന ലോറിയില്‍ ഇടിക്കുകയുമായിരുന്നു. കാര്‍ ഡ്രൈവര്‍ വേങ്ങര സ്വദേശി ഉമര്‍ (൩൩) പരിക്കുകളോടെ ലൂര്‍ദ ആശുപത്രിയില്‍ പ്രവേഷിക്കപ്പെട്ടു.
കുപ്പം ദേശീയ പാതയില്‍ അപകടങ്ങള്‍ തുടര്‍കഥ ആവുകയാണ്. ചുടല വളവില്‍ അപകടങ്ങള്‍ നടക്കാത്ത ദിവസങ്ങള്‍ കുറവാണ. കൂടുതലായും ചരക്കു, കണ്ടൈനര്‍ ലോറികളാണ് അപകടത്തില്‍ പെടാരുള്ളത്. കഴിഞ്ഞ ദിവസവും, ഒരു കണ്ടൈനര്‍ ലോറി ഇവിടെ മറിഞ്ഞു.
ചിത്രങ്ങള്‍: യഹ്കൂബ് അലി.
ചിത്രങ്ങള്‍: യഹ്കൂബ് അലി.
![]() |
| മരതക്കാട് ഇന്നലെ നടന്ന വാഹനാപകടം. |
![]() |
| അപകടത്തില്‍പെട്ട സ്കൊര്‍പ്യോ കാര്‍ |
![]() |
| ചുടല വളവില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ കണ്ടയ്നെര്‍ ലോറി. |
കഴിഞ്ഞ വര്ഷം കുപ്പത്തെ നടുക്കിയ ബസ് സ്റ്റോപ്പ് അപകടത്തെ തുടര്‍ന്ന് നടപ്പിലാക്കുമെന്ന് പറഞ്ഞ ഒരു പരിഷ്കാരവും ഇത് വരെ നടപ്പിലാക്കിയിട്ടില്ല. റോഡ്‌വീതി കൂട്ടുകയാന്‍ പ്രശ്നങ്ങള്‍ക്കുള്ള ഒരേ ഒരു പരിഹാരമേന്ന്‍ നാട്ടു കാര്‍ പറയുന്നു.
നിങ്ങള്‍ എന്ത് പറയുന്നു?
നിങ്ങള്‍ എന്ത് പറയുന്നു?





0 comments:
Post a Comment