
കുപ്പം: കുപ്പം ദേശീയപാതയോരത്തെ പയറ്റിയാല്‍ ഭഗവതിക്ഷേത്രത്തില്‍ (വൈശാഖ ക്ഷേത്രം) 62 വര്‍ഷങ്ങള്‍ക്കുശേഷം കളിയാട്ടത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകുന്നേരം പടവില്‍ മുത്തപ്പന്‍ മടപ്പുരയില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്രയുണ്ടായി. രാത്രി പയറ്റിയാല്‍ ഭഗവതിയുടെ തോറ്റം ഉറഞ്ഞാടി.
പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കും ഒപ്പം ഒട്ടേറെ വിവാദങ്ങള്‍ക്കും ശേഷമാണ് ക്ഷേത്രത്തില്‍ കളിയാട്ടം നടക്കുന്നത്. ക്ഷേത്രവും പരിസരവുമുള്‍പ്പെടെ 30.5സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയതായി അവകാശപ്പെട്ടയാളുമായി നാട്ടുകാര്‍ നടത്തിയ കേസില്‍ കോടതിവിധി അനുകൂലമായി നേടിയാണ് കമ്മിറ്റിക്കാര്‍ പ്രവര്‍ത്തനം തുടങ്ങിയത്. മൂന്നുവര്‍ഷം മുമ്പേ ക്ഷേത്ര സ്ഥലം തറ ജെ.സി.ബി ഉപയോഗിച്ച് ഇളക്കിമാറ്റാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്.
![]() |
പതിറ്റാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന കളിയാട്ടത്തില്‍ 8ന് വൈകുന്നേരം മുതല്‍ മേലൂര്‍ തലച്ചിലോം ദൈവം, മുടിയില്‍ പൂവില്ലി ദൈവം, തായ്പരദേവത, പയറ്റിയാല്‍ ഭഗവതിയുടെ തോറ്റം, 9ന് മൂന്നുമുതല്‍ പയറ്റിയാല്‍ ഭഗവതിയുടെ ഉച്ചത്തോറ്റം, ബാരവന്‍ദൈവത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി തോറ്റം എന്നിവയുണ്ടാകും.
![]() |
ജനവരി 10ന് പുലര്‍ച്ചെ മുതല്‍ ബാരവന്‍ദൈവം, തായ്പരദേവത, പയറ്റിയാല്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, കുണ്ടാടിച്ചാമുണ്ഡി, കുറത്തിയമ്മ, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചക്ക് അന്നദാനമുണ്ടാവും. വൈകുന്നേരം ആറാടിക്കലോടെ കളിയാട്ടത്തിന് സമാപനമാകും.




0 comments:
Post a Comment