
കുപ്പം: ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ വിയര്‍പ്പിനെ ഒരിക്കലും സമൂഹം അവഗണിക്കരുതെന്നു സി.എച്ച്. അബ്ദുള്ള മാസ്റ്റര്‍ വടകര. നോര്‍ത്ത് കുപ്പം ശാഖ മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച്ചു നടന്ന പ്രവാസി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മരുഭൂമിയിലെ പൊള്ളുന്ന വെയിലിനെ അവഗണിച്ചു കുടുംബവും സന്തോഷവും ത്യജിച്ചു നാടിനും സമൂഹത്തിനും വേണ്ടി മാത്രം അധ്വാനിക്കുന്നവരാന് പ്രവാസികള്‍. അവരുടെ നാടിനോടുള്ള സ്നേഹവും കൂറും ഒരിക്കലും ചോദ്യം ചെയ്യപ്പെടാനാവാത്തതാണ്.
പ്രവാസി സംഗമം ജിദ്ദ കെ.എം.സി.സി. നേതാവ് കെ.വി. അബ്ദുള്ള ഹാജിയുടെ അദ്ധ്യക്ഷതയില്‍ ഖത്തര്‍ കെ.എം.സി.സി തളിപറമ്പ സെക്രട്ടറി ഹനീഫ് ഹാജി ഉദ്ഘാടനം ചെയ്തു. ഉമര്‍ അറിപ്പാമ്ബ്ര (ജിദ്ദ കെ.എം.സി.സി.), മുസ്തഫ ഹാജി (അബുദാബി കെ.എം.സി.സി.) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പി. പി. ഉസ്മാന്‍ ഹാജി സ്വാഗതവും ഷംസീര്‍ പി. നന്ദിയും പറഞ്ഞു.


0 comments:
Post a Comment