
കുപ്പം: ആനുകാലിക ലോകത്ത് വീഡിയോ എന്നുള്ളത് ഒരു സംഭവമേയല്ല പക്ഷെ കുപ്പത്തു അത്തരമൊരു കുന്ത്രാണ്ടം വരുത്തി വെച്ചത് വലിയൊരു പ്രത്യയശാസ്ത്രത്തിനുള്ള വിത്താണ്. കുപ്പം പ്രദേശത്തു അടുത്തയിടെ നടന്ന ഒരു വിവാഹപ്പന്തലിലാണ് കാര്യങ്ങളുടെ ആവിര്‍ഭാവം. പ്രദേശത്തുകാര്‍ ഏവരും ഒരു ഞായറാഴ്ച ബിരിയാണിക്കായി വയര്‍ ഒഴിച്ച് വെച്ച സമയമായതു കൊണ്ട് തന്നെ വിശപ്പിന്റെ ശക്തിയെന്നോണം ഈ സംഭവത്തിനു ഒരു വലിയ സ്വീകാര്യതയാണ് ഏവരിലും സൃഷ്ടിച്ചത്.
വിവാഹവീടുകളില്‍ കുപ്പം മുക്കുന്നു മഹല്ല് ജമാ-അത്തിന്റെ ജനറല്‍ ബോഡിയുടെ തീരുമാനമാനുസരിച്ച്ചു വീഡിയോ നിരോധിച്ചിരുന്നു. ഇവിടെ കുറച്ചു നാളായി അത്തരമൊരു വെല്ലുവിളിക്ക് ആരും മുതിര്‍ന്നിരുന്നില്ല. എന്നാല്‍ ഒരു വലിയ ചര്‍ച്ചയ്ക്കു മുള കുത്തിക്കൊണ്ടാണ് അന്ന് ആ വീട്ടില്‍ വീഡിയോ എന്ന മൂന്നാം കണ്ണ് കൊണ്ട് വെച്ചത്. സ്വാഭാവികമായും ജമാ-അത്തിന്റെ കാര്യധര്ഷികള്‍ പ്രശ്നത്തിന്റെ ഗൌരവം ബോധ്യപ്പെടുത്താന്‍ ഇടപെട്ട സമയം , അതും ഒരു രണ്ടാഴ്ച്ചയുടെ ഇടവേളയ്ക്കു ശേഷം ഒരു ബിരിയാണി, ഈ ലേഖകനടക്കം ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഒരു പൌരപ്രമുഖന്റെ അഭിപ്രായമാനുസരിച്ച്ചു ചോറ് തിന്നാന്‍ വന്നാല്‍ തിന്നിട്ടു പോണം, അല്ലാതെ മറ്റൊന്നിനും നിങ്ങളെ വിളിചിട്ടില്ലെന്ന ആപ്തവാക്യം പ്രശ്നം കൂടുതല്‍ വഷളാക്കി.
അതോടെ വീട്ടുകാര്‍ വീഡിയോ നിര്‍ത്തിയെങ്കിലും അവിടുന്നങ്ങോട്ട് 'വീഡിയോ- ഒരു വിശകലനം' എന്ന വിഷയത്തെ അധികരിച്ച് മികച്ച വാഗ്വാദങ്ങള്‍ തന്നെ ആരംഭിച്ചു. ഹൈ-ടെക് സാന്കെതികവിധ്യയെ അനുകൂലിക്കുന്ന, ഇനിയും കല്യാണം കഴിച്ചിട്ടില്ലാത്ത ഒരു കൂട്ടം യുവാക്കളും പ്രശ്നത്തില്‍ ഇടപെട്ടു മുതലെടുക്കാനിറങ്ങിയ ചിലര്‍ ഒരു ഭാഗത്തും, യാധാസ്ഥിതികരായ വേറൊരു സംഘം മറുഭാഗത്തും ചേര്‍ന്ന് ചൂടേറിയ വാദ-പ്രതിവാദങ്ങള്‍ ആരംഭ്ച്ച്ചു കഴിന്നു.ഇതിന്നെതിരെ ഒപ്പുശേഘരണവും തകൃതിയായി നടക്കുന്നുണ്ട്.
ഇതിന്നിടയിലും പിടി കിട്ടാത്ത ഒരു സംഗതി, ആരൊക്കെയാണ് ജനറല്‍ ബോടിയില്‍ ഈ സംഭവത്തെ എതിര്‍ത്തു കൈ പോക്കിയതെന്നാണ്, കാരണം മിക്ക പേരും ഇപ്പോള്‍ പച്ചക്കൊടിയും പിടിച്ചാണ് നടക്കുന്നത്. പിന്നെ ആര്?..ഇതിനിടയിലും മറ്റു മഹല്ല് ജമാ-അത്തിനേക്കാള്‍ ഇത്രയും നാള്‍ ഒരു വീഡിയോ വിവാദവും ഇല്ലാതെ നോക്കിയത് കുപ്പം മഹല്ലിനുമാത്രം സ്വന്തമാണ്. അവരെ അഭിനന്ദിക്കാതെ വയ്യ.


0 comments:
Post a Comment