
കുപ്പം: ദേശീയ പാത വികസനം എങ്ങുമെത്താതെ നീളുന്നതാണ് വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്ക് പ്രധാന കാരണം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നാല്‍പ്പത്തഞ്ചു മീറെര്‍ ആയി പ്രഖ്യാപിച്ച്ചുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അത് മുപ്പതാക്കി കുറച്ചിട്ടുണ്ട്. ഇതിന്റെ ചര്ച്ച്ഹകള്‍ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
വാഹനങ്ങളുടെ ഇറക്കുമതി കൂടിയത് ഇപ്പോഴുള്ള പാതയ്ക്ക് താങ്ങാവുന്നതിലപ്പുറമാണ്. വര്‍ധിച്ചു വരുന്ന പുതിയ ഇനം വാഹനങ്ങള്‍ക്ക് നിരത്തിളിരങ്ങാന്‍ ആവശ്യമായ സ്ഥലം ഇപ്പോള്‍ ഇല്ല. കുപ്പം പോലുള്ള പ്രദേശങ്ങളില്‍ വാഹനാപകടങ്ങള്‍ കൂടാന്‍ കാരണം ഇതൊക്കെ തന്നെയാണ്.
എന്നാല്‍ ദേശീയപാത വീതി കൂട്ടുന്നതിന്റെ ഭാഗമായിയുണ്ടായെക്കാവുന്ന കുടിയൊഴിപ്പിക്കല്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു. വ്യക്തമായ ഒരു പുനരധിവാസ പദ്ധതികളില്ലാതെ വീടുകളും കെട്ടിടങ്ങളും മാറ്റുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുകയെ ഉള്ളു. ആദ്യം പുനരധിവാസവും പിന്നെ വികസനവുമാണ് പൊതുജനം ആഗ്രഹിക്കുന്നത്.


0 comments:
Post a Comment