"ഇറച്ചിക്കറിയുടെ നറുമണം പരത്തി ഉച്ചയ്ക്ക് ചോറും ഇറച്ചിക്കറിയും ചേര്‍ന്ന ഒരു വെള്ളിയാഴ്ച കൂടി വരവായി!".
എല്ലാ വ്യാഴാഴ്ച രാത്രിയും എനിക്ക് കിട്ടുന്ന എസ്.എം.എസ്. സന്ദേശമാണിത്. വെള്ളിയാഴ്ച ആരാണ് ഇറച്ചിക്കറി നിര്‍ബന്ധമാക്കിയതെന്ന് എനിക്കറിഞ്ഞു കൂടാ. ആദ്യകാലങ്ങളില്‍ വീടുകളിലൊക്കെ ഒരു വെള്ളിയാഴ്ച മാത്രമായിരുന്നു ഇറച്ചിയുടെ മണം അടിച്ചിരുന്നത്. അത് വരെ കൊയ്ത്തമഹമൂദിന്റെ മത്തിയും അയലയും ആയിരിക്കും മിക്ക വീടുകളിലും പ്രധാന വിഭവം.
എന്നാല്‍ മമ്മാലിക്ക ബുധനാഴ്ചയും ഞായറാഴ്ചയും കൂടി അറവു തുടര്‍ന്നപ്പോള്‍ എല്ലാവരും മെനു അങ്ങോട്ട് മാറ്റി. പാവങ്ങളുടെ പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച ഇറച്ചി തന്നെ വെക്കണമെന്ന് നിരബന്ധമായി ആരും കല്പ്പിച്ചിട്ടില്ലെങ്കിലും എല്ല്ലാ പെരുനാളുകള്‍ക്കും പോലെ വീട്ടുകാര്‍ ഇറച്ചി തന്നെ വെക്കുന്നു. അതിനു ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് അറവുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്.

എങ്ങനെയാണ് ഇതിനു ഒരു മാറ്റം ഉണ്ടാവുക? ഇറച്ചിയെക്കാള്‍ പൊള്ളുന്ന വിലയാണ് പച്ചക്കറിക്ക്. പച്ചക്കറികള്‍ ആരോഗ്യത്തിനു അത്യുത്തമം ആണെങ്കിലും അതിന്റെ വില കേട്ടാല്‍ ജീവന്‍ തന്നെ പോകും. പിന്നെ ആരാണ് ആരോഗ്യം നോക്കിയിട്ട് കാശും കളഞ്ഞു പച്ചക്കറി വാങ്ങാന്‍ പോവുക?. എന്നാലും വെള്ളിയാഴ്ച ഇറച്ചിക്കറി വീട്ടില്‍ വെച്ചില്ലെങ്കില്‍ ദീനുല്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോകുമോ!


0 comments:
Post a Comment