കുപ്പം: കുപ്പവും പരിസരപ്രദേശങ്ങളും അടുത്തെങ്ങും കാണാത്ത ജനസാഗരം തീര്‍ത്ത് കൊണ്ട് കുപ്പം ശാഖ മുസ്ലിം ലീഗ് സമ്മേളനത്തിന് സമാപനം കുറിച്ചു. മൂന്നു ദിവസം നീണ്ടു നിന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍ അബൂബക്കര്‍ വായാടിന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ ലീഗ് സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. അന്‍സാരി തില്ലന്കേരി, മുന്‍ ഡി.വൈ.എഫ്.ഐ. നേതാവ് അയ്യപ്പന്‍ തിരൂരങ്ങാടി, ഇസ്മായില്‍ കെ. വയനാട്, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മഹമൂദ് അള്ളാംകുളം, ഹുസൈന്‍ മാസ്റ്റര്‍്‍, മുസ്തഫ കെ.കെ. തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി.
സമ്മേളന സ്പെഷല്‍ സോവനീര്‍ 'ഹരിതനൌക' ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍ ശാഖ ഖജാന്‍ജി അബ്ദുല്‍ ലത്തീഫിന് നല്‍കി പ്രകാശനംചെയ്തു. ഷക്കീര്‍ സി. സ്വാഗതവും സിയാദ്. ടി.പി. നന്ദിയും പറഞ്ഞു.
ഡിസംബര്‍ 31നു തുടങ്ങിയ സമ്മേളനത്തിന് പ്രതേകം സജ്ജമാക്കിയ ശിഹാബ് തങ്ങള്‍ നഗറില്‍ ശാഖ പ്രസിഡന്റ് കെ. ഇബ്രാഹിം പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന വിദ്ധ്യാര്‍ത്ഥി-യുവജന സംഗമം കെ. വി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
എം.സി. കമരുദ്ധീന്‍, പി.കെ. സുബൈര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് കുഞ്ഞി വി.വി. സ്വാഗതവും എം.ടി. അബൂബക്കെര്‍ നന്ദിയും പറഞ്ഞു.
പ്രവാസി സംഗമം, വിദ്യാര്‍ഥി യുവജന സമ്മേളനം തുടങ്ങിയവ ചടങ്ങിനു മാറ്റ് കൂട്ടി.


0 comments:
Post a Comment