Subscribe Twitter Twitter

Friday, December 24, 2010

പയറ്റിയാല്‍ ക്ഷേത്രോത്സവം ജനുവരിയില്‍

കുപ്പം: 62 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കുപ്പം പയറ്റിയാല്‍ ക്ഷേത്രോത്സവം ജനുവരി 7, 8, 9 തിയ്യതികളില്‍ നടക്കും. ഉത്തര മലബാറിലെ 7 പ്രമുഖ പയറ്റിയാല്‍ ഭഗവതി ക്ഷേത്രങ്ങളിലൊന്ന്നായ ഈ ക്ഷേത്രം പുനരുട്ധാരനരനത്തിന്നു ശേഷം വീണ്ടും വിളക്ക് തെളിയിക്കാന്‍ ഒരുങ്ങുകയാണ്.

ദേശീയ പാതയുടെ സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉത്സവത്തോടനുബന്ധിച്ച്ചു വമ്പിച്ച പരിപാടികളാണ് നടത്തപ്പെടുന്നത്.

മുസ്ലിം ലീഗ് സമ്മേളനം മാറ്റി വെച്ചു

കുപ്പം: മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ മരണം കാരണം ഡിസംബര്‍ 24, 25 തിയ്യതികളില്‍ നടക്കേണ്ടിയിരുന്ന മുസ്ലിം ലീഗ് സമ്മേളനം ഡിസംബര്‍ 31, ജനുവരി 1, 2 തിയ്യതികളിലേക്ക് മാറ്റിയതായി സ്വാഗതസംഗം ചെയര്‍മാന്‍ കെ. ഇബ്രാഹിം അറിയിച്ചു.

Monday, December 20, 2010

നോര്‍ത്ത് കുപ്പം ശാഖാ മുസ്ലിം ലീഗ് സമ്മേളനം ഡിസംബര്‍ 24, 25 തിയ്യതികളില്‍

 Update : ഈ സമ്മേളനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം.

കുപ്പം: തിരന്നെടുപ്പിന്റെ ആരവങ്ങള്‍ക്കു ശേഷം കുപ്പം പ്രദേശം ശാഖാ മുസ്ലിം ലീഗിന്റെ വമ്പിച്ച സമ്മേളനത്തിന്് അണിന്നോരുങ്ങുകയാണ്. ഡിസംബര്‍ 24, 25 തിയ്യതികളില്‍ പ്രത്യേകം സജ്ജമാക്കിയ ശിഹാബ് തങ്ങള്‍ നഗറിലാണ് സമ്മേളനം. വിദ്ധ്യാര്‍ത്തി-യുവജനസംഗമം, പ്രവാസി കൂട്ടായ്മ, വനിതാ സമ്മേളനം, പൊതുസമ്മേളനം എന്നിവ ചടങ്ങിനു മാറ്റ് കൂട്ടുന്നു.

കേരളോത്സവം: നോര്‍ത്ത് കുപ്പം റണ്നെര്സ് അപ്പ്‌

കുപ്പം: പരിയാരം പഞ്ചായത്ത് കേരളോത്സവം കലാമത്സരത്തില്‍ നോര്‍ത്ത്‌  കുപ്പം കെ.വി. അബ്ദുള്ള ഹാജി സ്മാരക വായനശാല രണ്ടാം സ്ഥാനം നേടി. ഫ്രെണ്ട്സ് ക്ളബ്‌ പരിയാരം വിജയികളായി. മൂന്നാം സ്ഥാനം എ. കെ. ജി. തലോര കരസ്ഥമാക്കി. നോര്‍ത്ത്് കുപ്പത്തിനു വേണ്ടി ചിത്രരചനയില്‍ ഉസ്മാന്‍ കെ.പി. ഒന്നാം സ്ഥാനവും പൈന്ടിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. 

കെ. കെ. മുസ്തഫ ഹാജി നിര്യാതനായി

കുപ്പത്തെ  പൌരപ്രമുഘനും വ്യവസായിയുമായ കെ. കെ. മുസ്ത്ഫഹാജി (65) നിര്യാതനായി. ശനിയാഴ്ച വൈകുന്നേരം തളിപറമ്പ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖം മൂലം കുറച്ചു മാസങ്ങളായി ചികിത്സയില്‍ തന്നെയായിരുന്നു.  മയ്യത്ത്‌ കുപ്പം ഖബര്‍സ്ഥാനില്‍ ഖബറടക്കി.

മുംബയില്‍ ബിസിനസ്‌ നടത്തി വന്നിരുന്ന അദ്ദേഹം കുറെ കാലമായി വിശ്രമ ജീവിതത്തിലായിരുന്നു.മുക്കുന്നു ഖാദിമുല്‍ ഇസ്ലാം ജമാ-അത്ത് കമ്മിറ്റി ഖജാഞ്ജി എന്ന നിലയില്‍  ദീര്‍ഘകാലം  സേവനം അനുഷ്ടിച്ചിട്ടുണ്ട്. മക്കള്‍: ഹനീഫ് ഹാജി, ആരിഫ്, മഹറൂഫ്, അല്‍ത്താഫ് (മുംബൈ), താഹിര, സാബിറ, മുനീറ, ആഷിഫ്‌.

Friday, December 17, 2010

വീണ്ടും സെമി ഫൈനല്‍ പതനം


കുപ്പം: പരിയാരം പഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്ബോള്‍ മത്സരത്തില്‍ കുപ്പം കെ.വി.അബ്ദുള്ള ഹാജി സ്മാരക വായനശാലയ്ക്ക് വീണ്ടും സെമി ഫൈനലില്‍ തോല്‍വി. പെനാല്‍ട്ടി ഷൂട്ട്‌ ഔട്ടില്‍ യൂണിവേര്‍സല്‍ വായാടിനോട് നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് തോറ്റത്. ആവേശകരമായ മത്സരത്തില്‍ 2 ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം കുപ്പം ടീം 2 ഗോള്‍ തിരിച്ചടിച്ച്ചാണ് മത്സരം പെനാല്ട്ടിയിലേക്ക് നീട്ടിയത്. ഫൈനലില്‍ ഹംസ, അസീസ്‌ എന്നിവര്‍ ഗോളുകള്‍ നേടി. ടൂര്‍ണമെന്റിലെ താരമായി കുപ്പം ടീമിലെ സിനാന്‍ സി. തിരന്നെടുക്കപ്പെട്ടു. ആദ്യ മത്സരത്തില്‍ ഫ്രെണ്ട്സ് പരിയാരത്തെയും രണ്ടാം മത്സരത്തില്‍ ശക്തരായ സന്തോഷ്‌ പരിയാരത്തെയുമാണ് ടീം പരാജയപ്പെടുത്തിയത്.
അത്ലെടിക്സ് ഷോട്ട് പുട്ടില്‍ അല്‍ത്താഫ് വി.വി. രണ്ടാം സ്ഥാനം നേടി.

നോര്‍ത്ത് കുപ്പം ക്രിക്കറ്റ്‌ ജേതാക്കള്‍


കുപ്പം: പരിയാരം പഞ്ചായത്ത് കേരളോത്സവത്തില്‍ 20 -20 ക്രിക്കറ്റ്‌ മത്സരത്തില്‍ കെ. വി. അബ്ദുള്ള ഹാജി സ്മാരക വായനശാല നോര്‍ത്ത് കുപ്പം ജേതാക്കളായി. ഫൈനലില്‍ 35 റണ്‍സിനു കെ.കെ.എന്‍. പരിയാരത്തെയാണ് തോല്‍പ്പിച്ചത്. വിജയികള്‍ക്ക് വേണ്ടി മുഹമ്മദ്‌ എം.പി. 60 റണ്‍സും അയ്യൂബ് രണ്ടു വിക്കെറ്റും നേടി.

Thursday, December 16, 2010

കണ്ണൂര്‍ വിമാനത്താവളത്തിന് തറക്കല്ലിടല്‍ നാളെ. പ്രതീക്ഷകള്‍ വാനോളം.


ഉത്തര മലബാറിന്റെ പുതിയ ചരിത്രമെഴുതുന്ന മുഹൂര്‍ത്തത്തിന് സമയമായി. വെള്ളിയാഴ്ച 11 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ശിലയിടുമ്പോള്‍ അതൊരു മഹോത്സവമാക്കാനുള്ള ഒരുക്കങ്ങളാണ് എവിടെയും. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഭരണ-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരെല്ലാം ഒത്തുചേരും. സാക്ഷികളാവാന്‍ നാട്ടുകാരും ഒഴുകിയെത്തും.

Saturday, December 11, 2010

പരിയാരം പഞ്ചായത്ത് കേരളോത്സവം

പരിയാരം ഗ്രാമപ്പഞ്ചായത്തിലെ കേരളോത്സവം ഡിസം. 18, 19 തീയതികളില്‍ നടത്തും. മത്സരാര്‍ത്ഥികള്‍ പ്രവേശന ഫോറം പഞ്ചായത്ത് ഓഫീസില്‍ നിന്നും കൈപ്പറ്റി 14നകം തിരികെ ഏല്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വൈദ്യുതി മുടങ്ങും

പരിയാരം: 11 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അടിപ്പാലം, കൊട്ടില, കുപ്പം, ചുടല, കപ്പണത്തട്ട് പ്രദേശങ്ങളില്‍ ഡിസംബര്‍ 12ന് രാവിലെ 8.30മുതല്‍ 11.30 വരെ വൈദ്യുതി മുടങ്ങും. 

Friday, December 10, 2010

ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


കുപ്പം: റോഡപകടങ്ങള്‍ പതിവാകുന്ന കുപ്പം ഹൈവെയില്‍ വ്യാഴാഴ്ച രാത്രി അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന 'കല്പക' ബസ്‌ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വന്ന ടാങ്കെര്‍ ലോറി മുക്കുന്നു റോഡിലേക്ക് തിരിച്ച്ചപ്പോഴാനു പരിഭ്രാന്തരായ ജനങ്ങള്‍ ജീവനും കൊണ്ട് ഓടിയത്. എപ്പോഴും ആളുകള്‍ കൂട്ടം കൂടി നില്‍ക്കാറുണ്ടായിരുന്ന ഇവിടെ ഇന്നലെയും സാമാന്യം ആളുകളുണ്ടായിരുന്നു.

Friday, December 3, 2010

അപ്രത്യക്ഷമാകുന്ന കളിസ്ഥലങ്ങള്‍

കുപ്പം: ഒരു കാലത്ത് കുപ്പത്തു ഫുട്ബോള്‍ ടൂര്‍ണമെന്റ് വരുമ്പോള്‍ ദൂരദിക്കില്‍ നിന്ന് പോലും കാണികള്‍ കൂട്ടത്തോടെ വരുമായിരുന്നു. തളിപറമ്പ്-എഴോം -പരിയാരം പ്രദേശങ്ങളില്‍ അത്രയ്ക്ക് പ്രസിദ്ധമാണ് കുപ്പത്തു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഫുട്ബോള്‍ മേള. കണ്ണൂര്‍ ജില്ലയിലെ മികച്ച ടീമുകളെ മാത്രം ഉള്‍പ്പെടുത്തി നടക്കുന്ന ആ ടൂര്‍ണമെന്റ് നിരവധി മിടുക്കരായ കളിക്കാരെയാണ് കായിക കേരളത്തിനു സംഭാവന ചെയ്തിട്ടുള്ളത്.

അപകടങ്ങളില്‍ കരുത്തായി കുപ്പം ഖലാസികള്‍

കുപ്പം: വാഹനാപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനവുമായി എത്തുന്ന കുപ്പം ഖലാസികള്‍ കണ്ണൂര്‍, കുടക്, മംഗലാപുരം മേഖലകളില്‍ പ്രസിദ്ധിയാര്‍ജ്ജിക്കുന്നു. നാട്ടിലും പരിസരപ്രദേശങ്ങളിലും നടന്ന അപകടങ്ങളിലെല്ലാം ഖലാസികളുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമായിരുന്നു. ഈ അടുത്തു ചുടല വളവില്‍ ലോറിയും ബസും കൂട്ടിയിടിച്ചു നടന്ന അപകടത്തില്‍ ഖലാസികള്‍ എത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
Related Posts Plugin for WordPress, Blogger...