Update : ഈ സമ്മേളനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം.
കുപ്പം: തിരന്നെടുപ്പിന്റെ ആരവങ്ങള്‍ക്കു ശേഷം കുപ്പം പ്രദേശം ശാഖാ മുസ്ലിം ലീഗിന്റെ വമ്പിച്ച സമ്മേളനത്തിന്് അണിന്നോരുങ്ങുകയാണ്. ഡിസംബര്‍ 24, 25 തിയ്യതികളില്‍ പ്രത്യേകം സജ്ജമാക്കിയ ശിഹാബ് തങ്ങള്‍ നഗറിലാണ് സമ്മേളനം. വിദ്ധ്യാര്‍ത്തി-യുവജനസംഗമം, പ്രവാസി കൂട്ടായ്മ, വനിതാ സമ്മേളനം, പൊതുസമ്മേളനം എന്നിവ ചടങ്ങിനു മാറ്റ് കൂട്ടുന്നു.

24, വെള്ളിയാഴ്ച 2 മണിക്ക് ശാഖ പ്രസിഡന്റ് കെ. ഇബ്രാഹിം പതാകയുയര്‍ത്തുന്നതോടെ സമ്മേളനത്തിന് കൊടിയേറും. തുടര്‍ന്ന് നടക്കുന്ന വിദ്ധ്യാര്‍ത്തി-യുവജനസംഗമത്തില്‍ കാസര്‍ഗോഡ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.സി. കമറുദ്ധീന്‍ മുഖ്യപ്രഭാഷണം നടത്തും. സംഗമം കെ.വി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നതാണ്. രാത്രി നടക്കുന്ന പ്രവാസി സംഗമത്തില്‍ ഖത്തര്‍, സൗദി, ദുബായ്, അബു ദാബി കെ.എം.സി.സി. നേതാക്കളും നിരവധി പ്രവാസി പ്രമുഖരും പങ്കെടുക്കും.
ഡിസംബര്‍ 25, ശനിയാഴ്ച രാവിലെ നടക്കുന്ന വനിതാ ലീഗ് സമ്മേളനം ശാഖ സെക്രട്ടറി എസ. റഷീദയുടെ അധ്യക്ഷതയില്‍ നൂരുന്നിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ നഗരസഭ കൌണ്‍സിലര്‍ ഷമീമ തായിനേരി, സറീന മാന്കടവ് തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിക്കും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം അബൂബക്കര്‍ വായാടിന്റെ അധ്യക്ഷതയില്‍ അബ്ദുറഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്യുന്നതാണ്. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുന്നത് മുന് സി.പി.എം അംഗം അയ്യപ്പന്‍ തിരൂരങ്ങാടിയും, ഏറനാടിന്റെ സൌന്ദര്യം തുളുമ്പുന്ന പ്രഭാഷനങ്ങളിലൂടെ ശ്രദ്ധേയനായ വെട്ടം ആലിക്കോയയുമാണ്. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും.

0 comments:
Post a Comment