കുപ്പം: പരിയാരം പഞ്ചായത്ത് കേരളോത്സവം കലാമത്സരത്തില്‍ നോര്‍ത്ത് കുപ്പം കെ.വി. അബ്ദുള്ള ഹാജി സ്മാരക വായനശാല രണ്ടാം സ്ഥാനം നേടി. ഫ്രെണ്ട്സ് ക്ളബ് പരിയാരം വിജയികളായി. മൂന്നാം സ്ഥാനം എ. കെ. ജി. തലോര കരസ്ഥമാക്കി. നോര്‍ത്ത്് കുപ്പത്തിനു വേണ്ടി ചിത്രരചനയില്‍ ഉസ്മാന്‍ കെ.പി. ഒന്നാം സ്ഥാനവും പൈന്ടിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി.
പ്രസംഗത്തില്‍ സവാദ് കെ.വി.യും പ്രബന്ധരചനയില്‍ ഷംസീര്‍ പിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് വാര്‍ഡ് മെമ്പര്‍ കെ. ലക്ഷ്മണന്‍ ട്രോഫികള്‍ വിതരണം ചെയ്തു.




0 comments:
Post a Comment