കുപ്പം: പരിയാരം പഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്ബോള്‍ മത്സരത്തില്‍ കുപ്പം കെ.വി.അബ്ദുള്ള ഹാജി സ്മാരക വായനശാലയ്ക്ക് വീണ്ടും സെമി ഫൈനലില്‍ തോല്‍വി. പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ യൂണിവേര്‍സല്‍ വായാടിനോട് നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് തോറ്റത്. ആവേശകരമായ മത്സരത്തില്‍ 2 ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം കുപ്പം ടീം 2 ഗോള്‍ തിരിച്ചടിച്ച്ചാണ് മത്സരം പെനാല്ട്ടിയിലേക്ക് നീട്ടിയത്. ഫൈനലില്‍ ഹംസ, അസീസ് എന്നിവര്‍ ഗോളുകള്‍ നേടി. ടൂര്‍ണമെന്റിലെ താരമായി കുപ്പം ടീമിലെ സിനാന്‍ സി. തിരന്നെടുക്കപ്പെട്ടു. ആദ്യ മത്സരത്തില്‍ ഫ്രെണ്ട്സ് പരിയാരത്തെയും രണ്ടാം മത്സരത്തില്‍ ശക്തരായ സന്തോഷ് പരിയാരത്തെയുമാണ് ടീം പരാജയപ്പെടുത്തിയത്.
അത്ലെടിക്സ് ഷോട്ട് പുട്ടില്‍ അല്‍ത്താഫ് വി.വി. രണ്ടാം സ്ഥാനം നേടി.


0 comments:
Post a Comment