Subscribe Twitter Twitter

Thursday, July 28, 2011

വ്യാപാരി വ്യവസായി ഏകോപന സമിതി: കെ.പി. ഹസ്സന്റെ പാനലിന് ജയം


തളിപ്പറമ്പ്: പൊതുതെരഞ്ഞെടുപ്പിന്റെ  വീറും വാശിയും  ഉയര്‍ത്തി നടന്ന, വ്യാപാരി വ്യവസായി ഏകോപന സമിതി  തളിപ്പറമ്പ് യൂനിറ്റ് തെരഞ്ഞെടുപ്പില്‍ കെ.പി. ഹസ്സന്‍ ജയിച്ചു. എതിരായി മത്സരിച്ച കെ.പി. അഷ്‌റഫിനെ 126 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഹസ്സന്റെ പാനലില്‍ മത്സരിച്ച 40 പേരും വിജയിച്ചു.

Wednesday, July 27, 2011

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!



നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍                                                           വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....
പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍കള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍ എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല                                                           അശ്ലീലം ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ്‌ രോഗികളുടെ എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും.

Friday, July 22, 2011

ബസ്സും സ്‌കൂട്ടറും കൂട്ടിമുട്ടി യുവാവ് മരിച്ചു

കുപ്പം മരത്തക്കാട്ട് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് നരിക്കോട് പാറമ്മലെ വാഴവളപ്പില്‍ മുഹമ്മദ്കുഞ്ഞി (19) മരിച്ചു. സ്‌കൂട്ടറില്‍ കൂടെയുണ്ടായിരുന്ന കുറ്റ്യേരിയിലെ കോമ്മച്ചി ഹാരിസിനെ (30) സാരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് ഫ്രൂട്ട്‌സ് സെന്ററിലെ ജീവനക്കാരനായ മുഹമ്മദ്കുഞ്ഞി വ്യാഴാഴ്ച രാവിലെ ജോലിക്ക് വരുമ്പോഴായിരുന്നു സംഭവം. ഏഴോം വഴി പഴയങ്ങാടിയിലേക്ക് പോവുകയായിരുന്ന ധേനു ബസ്സുമായാണ് ഇടിച്ചത്. പോക്കര്‍-നഫീസ ദമ്പതിമാരുടെ മകനാണ്. സഹോദരി: ഫാത്തിമ

അന്‍വര്‍ വധം: ആയുധം കണ്ടെടുത്തു


 പട്ടുവത്തെ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ അന്‍വറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരായ സി.വി. മനീഷ്, എന്‍.പി. രഞ്ജിത്ത് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലക്ക് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് സൂചന ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
കാവുങ്കല്‍ കുരിശടിക്ക് പിറകിലെ കാട്ടില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്ത്. കൊലക്കുശേഷം ഇവിടെ ഉപേക്ഷിച്ചതാണിതെന്ന് കരുതുന്നു.

കപ്പണത്തട്ടില്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നായയുടെ ജഡം പരിഭ്രാന്തി പരത്തി


 

ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നായയുടെ ജഡം അജ്ഞാത മൃതദേഹമാണെന്ന കിംവദന്തി പരന്നത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെ കപ്പണത്തട്ട് ദേശീയപാതയോരത്താണ് സംഭവം. കാല്‍നടയാത്രക്കാര്‍ ചാക്ക് കെട്ടില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

Sunday, July 10, 2011

അന്‍വറിന്റെ കൊല: കേസന്വേഷണത്തിന് 13 അംഗ പ്രത്യേക സംഘം

പട്ടുവത്ത് മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ അന്‍വര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ 13 അംഗ പ്രത്യേക അന്വേഷണ സംഘത്തെ എസ്.പി നിയമിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി അബ്ദുല്‍ റസാഖിനാണ് സംഘത്തിന്റെ നേതൃത്വം. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പട്ടുവത്തുണ്ടായ അക്രമ സംഭവങ്ങളില്‍ രണ്ട് കേസുകള്‍ കൂടി തളിപ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്തു.

കപ്പണത്തട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

കപ്പണത്തട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. തിരുവട്ടൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ തളിപ്പറമ്പില്‍നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ നെല്ലിപ്പറമ്പിലെ ദേവി (50), വൈശാഖ് (രണ്ടര), അരിപ്പാമ്പ്രയിലെ നന്ദന (അഞ്ച്), മുസമ്മില്‍ (10) എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.

Wednesday, July 6, 2011

അന്‍വറിന്റെ മൃതദേഹം ഖബറടക്കി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കൊല്ലപ്പെട്ട അന്‍വര്‍ 

മുസ്ലിം ലീഗ്‌ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച പട്ടുവത്തും തളിപ്പറമ്പിലും ഇന്നലെ വീണ്ടും സംഘര്‍ഷം. പോലീസ്‌ കനത്ത ജാഗ്രതയില്‍. കൊല്ലപ്പെട്ട അന്‍വറിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി.

പട്ടുവം പഞ്ചായത്ത്‌, തളിപ്പറമ്പ്‌ നഗരസഭാപ്രദേശങ്ങളില്‍ ലീഗ്‌ ഹര്‍ത്താലാചരിച്ചു. തളിപ്പറമ്പില്‍ പ്രകടനത്തിനിടയില്‍ ഓടുന്ന ബസ്‌ തടയാന്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിനു കാരണം. കാക്കത്തോട്‌ ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്‌ എറിഞ്ഞുതകര്‍ത്തു.

മരിച്ച പട്ടുവംകടവിലെ സി.ടി. അന്‍വറി(28)ന്റെ മൃതദേഹം പട്ടുവം ജുമാഅത്ത്‌ മസ്‌ജിദ്‌ ഖബര്‍സ്‌ഥാനില്‍ സന്ധ്യയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. കൊലപാതകക്കേസില്‍ ഇരുപത്തിയഞ്ചോളം സി.പി.എം. പ്രവര്‍ത്തകരെ തളിപ്പറമ്പ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. പ്രതികളെക്കുറിച്ച്‌ വ്യക്‌തമായ സൂചന ലഭിച്ചതായും ഉടന്‍ അവര്‍ പിടിയിലാകുമെന്നും എസ്‌.പി. അനൂപ്‌ കുരുവിള ജോണ്‍ പറഞ്ഞു.

Tuesday, July 5, 2011

പട്ടുവത്ത് പ്രവാസിയെ വെട്ടിക്കൊന്നു; ഒപ്പമുണ്ടായിരുന്ന ലീഗുകാരന്‌ പരുക്ക്‌


രാഷ്‌ട്രീയവൈരം തീര്‍ക്കാനെത്തിയ അക്രമിസംഘം ലീഗ്‌ പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുനിന്ന പ്രവാസിയുവാവിനെ വെട്ടിക്കൊന്നു. അക്രമിസംഘത്തെക്കണ്ട്‌ ഓടി രക്ഷപ്പെടുന്നതിനിടെ വെട്ടേറ്റ ലീഗ്‌ പ്രവര്‍ത്തകന്‍ അതിഗുരുതരാവസ്‌ഥയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍.

 പട്ടുവത്ത്‌ ഇന്നലെ വൈകിട്ടാണു സംഭവം. പട്ടുവംകടവിലെ ചപ്പന്‍തോട്ടത്തില്‍ സി.ടി. അന്‍വറാ(28)ണു മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന ചപ്പന്‍വളപ്പില്‍ ജസീലാ(28)ണു പരുക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുന്നത്‌.യൂത്ത്‌ ലീഗ് അനുഭാവി ആയ അന്‍വര്‍  ഒരുമാസത്തെ അവധിയില്‍ ഖത്തറില്‍നിന്നു നാട്ടിലെത്തിയതാണ്‌ അന്‍വര്‍.
Related Posts Plugin for WordPress, Blogger...