പൊലീസെത്തി ചാക്ക് അഴിക്കുന്നതുവരെ മനുഷ്യന്റെ മൃതദേഹമാണെന്നാണ് കിംവദന്തി പരന്നിരുന്നത്. എന്നാല്‍, ചാക്ക് അഴിച്ചതോടെ കറുത്ത നിറത്തിലുള്ള മൃഗമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഇത് 'കരടി'യാണെന്നും ആളുകള്‍ പറഞ്ഞു പരത്തി. സംഭവമറിഞ്ഞ് വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഡോബര്‍മാന്‍ ഇനത്തില്‍പെട്ട നായയാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് തടിച്ചുകൂടിയ നാട്ടുകാര്‍ക്കും പൊലീസിനും ശ്വാസം നേരെ വീണത്. പിന്നീട് ജഡം ഇവിടെ തന്നെ സംസ്‌കരിച്ചു.


0 comments:
Post a Comment