പട്ടുവത്ത് മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ അന്‍വര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ 13 അംഗ പ്രത്യേക അന്വേഷണ സംഘത്തെ എസ്.പി നിയമിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി അബ്ദുല്‍ റസാഖിനാണ് സംഘത്തിന്റെ നേതൃത്വം. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പട്ടുവത്തുണ്ടായ അക്രമ സംഭവങ്ങളില്‍ രണ്ട് കേസുകള്‍ കൂടി തളിപ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്തു.
കാവുങ്കലിലെ എം.വി. രവ്രീന്ദ്രന്റെ എസ്.ടി.ഡി ബൂത്ത് തകര്‍ത്തതിനും മുറിയാത്തോടിലെ കെ. വത്സന്റെ കടയുടെ ഭാഗം പൊളിച്ചതിനുമെതിരെയാണ് കേസെടുത്തത്. മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ പേരിലാണ് കേസ്. ഇതോടെ പട്ടുവം സംഭവവുമായി 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പൊലീസ് പട്ടുവത്ത് പരിശോധന നടത്തുന്നുണ്ടെങ്കിലും പ്രതികളെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.


0 comments:
Post a Comment