കപ്പണത്തട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. തിരുവട്ടൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ തളിപ്പറമ്പില്‍നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ നെല്ലിപ്പറമ്പിലെ ദേവി (50), വൈശാഖ് (രണ്ടര), അരിപ്പാമ്പ്രയിലെ നന്ദന (അഞ്ച്), മുസമ്മില്‍ (10) എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.
Sunday, July 10, 2011
Subscribe to:
Post Comments (Atom)


0 comments:
Post a Comment