Subscribe Twitter Twitter

Wednesday, July 6, 2011

അന്‍വറിന്റെ മൃതദേഹം ഖബറടക്കി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കൊല്ലപ്പെട്ട അന്‍വര്‍ 

മുസ്ലിം ലീഗ്‌ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച പട്ടുവത്തും തളിപ്പറമ്പിലും ഇന്നലെ വീണ്ടും സംഘര്‍ഷം. പോലീസ്‌ കനത്ത ജാഗ്രതയില്‍. കൊല്ലപ്പെട്ട അന്‍വറിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി.

പട്ടുവം പഞ്ചായത്ത്‌, തളിപ്പറമ്പ്‌ നഗരസഭാപ്രദേശങ്ങളില്‍ ലീഗ്‌ ഹര്‍ത്താലാചരിച്ചു. തളിപ്പറമ്പില്‍ പ്രകടനത്തിനിടയില്‍ ഓടുന്ന ബസ്‌ തടയാന്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിനു കാരണം. കാക്കത്തോട്‌ ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്‌ എറിഞ്ഞുതകര്‍ത്തു.

മരിച്ച പട്ടുവംകടവിലെ സി.ടി. അന്‍വറി(28)ന്റെ മൃതദേഹം പട്ടുവം ജുമാഅത്ത്‌ മസ്‌ജിദ്‌ ഖബര്‍സ്‌ഥാനില്‍ സന്ധ്യയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. കൊലപാതകക്കേസില്‍ ഇരുപത്തിയഞ്ചോളം സി.പി.എം. പ്രവര്‍ത്തകരെ തളിപ്പറമ്പ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. പ്രതികളെക്കുറിച്ച്‌ വ്യക്‌തമായ സൂചന ലഭിച്ചതായും ഉടന്‍ അവര്‍ പിടിയിലാകുമെന്നും എസ്‌.പി. അനൂപ്‌ കുരുവിള ജോണ്‍ പറഞ്ഞു.


സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ
പട്ടുവം പറപ്പൂലിലെ എ.വി. കൃഷ്‌ണന്‍നായര്‍ സ്‌മാരക വായനശാലയ്‌ക്കു നേരേ അക്രമമുണ്ടായി. കുത്തിത്തുറന്ന്‌ അകത്തുണ്ടായിരുന്ന ടിവി, കമ്പ്യൂട്ടര്‍, മൈക്ക്‌സെറ്റ്‌, പുസ്‌തകങ്ങള്‍ എന്നിവ നശിപ്പിച്ചു. മുറിയാതോട്‌ സി.പി.എം. നിയന്ത്രണത്തിലുള്ള പ്രഭാത്‌ കലാ സാംസ്‌കാരിക കേന്ദ്രം പൂര്‍ണമായും തകര്‍ത്തു. തളിപ്പറമ്പില്‍ രാവിലെ കടകള്‍ അടപ്പിച്ചു. 

അന്‍വറിന്റെ മൃതദേഹം ഖബറടക്കിയതിനുശേഷം എത്തിയ ഒരുസംഘം യുവാക്കള്‍ തളിപ്പറമ്പ് ടൗണിലും പരിഭ്രാന്തിപരത്തി. മാന്ധംകുണ്ടിലെ യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, കെ.ആര്‍.സി. വായനശാല, പാളയാട്ടെ കൈരളി ഫുഡ്‌സ് എന്നിവ ആക്രമിച്ച് നാശനഷ്ടംവരുത്തി. പുളിമ്പറമ്പ് റെഡ് സ്റ്റാര്‍ വായനശാല, പുതുശ്ശേരി ജനാര്‍ദനന്റെ കട, കള്ള്ഷാപ്പ് എന്നിവയും ആക്രമിക്കപ്പെട്ടു. ഈ ഭാഗത്തെ കൊടിമരങ്ങളും നശിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം ഹൈവേ പരിസരത്ത് കൂടിനിന്നവരെ പോലീസ് വിരട്ടിയോടിച്ചു. ടൗണില്‍ ശക്തമായി പോലീസ് നിലയുറപ്പിച്ചതുകൊണ്ടാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്.

അന്‍വറിന്റെ കൊലപാതകം 10 സി.പി.എം. കാരുടെ പേരില്‍ കേസ് 
പട്ടുവം കാവുങ്കലില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സി.ടി.അന്‍വര്‍ കൊലചെയ്യപ്പെട്ടതില്‍ കണ്ടാലറിയാവുന്ന 10 സി.പി.എം. കാരുടെ പേരില്‍ പോലീസ് കേസെടുത്തു. മുഴുവന്‍പ്രതികളെയും തിരിച്ചറിഞ്ഞതായി എസ്.പി. അനൂപ് കുരുവിള പറഞ്ഞു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏതാനുംപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇത് പട്ടുവത്തെ രണ്ടാമത്തെ കൊലപാതകം
പട്ടുവത്ത് 32 കൊല്ലംമുമ്പ് നടന്ന രാഷ്ട്രീയ കൊലപാതകത്തിനുശേഷം നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ലീഗുകാരനായ അന്‍വറിന്‍േറത്.

1979
സപ്തംബര്‍ 5ന് ആക്രമിച്ച് കൊലപ്പെടുത്തിയത് 62 കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മീത്തല്‍ രൈരുനായരെയായിരുന്നു. പട്ടുവം സ്‌നേഹനികേതനിലെ കാര്‍ഷികജോലിക്കാരനായ രൈരുനായര്‍ ജോലി കഴിഞ്ഞ് മടങ്ങവെ സ്‌നേഹനികേതനടുത്ത വിജനമായ സ്ഥലത്തുവെച്ച് കല്ലെറിഞ്ഞ് വീഴ്ത്തിയും വടികൊണ്ടടിച്ചും പരിക്കേല്പിക്കുകയായിരുന്നു. കണ്ണൂര്‍ ആസ്​പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ചൊവ്വാഴ്ച വെട്ടേറ്റ് മരിച്ച ലീഗ് പ്രവര്‍ത്തകനെയും ജോലികഴിഞ്ഞ് മടങ്ങവെ ഒരുസംഘം വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. മംഗലാപുരം ആസ്​പത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു അന്ത്യം. ഖത്തറില്‍ ജോലിനോക്കിയിരുന്ന അന്‍വര്‍ ഒരുമാസംമുമ്പ് നാട്ടില്‍വന്നതായിരുന്നു. ആദ്യമായി സുഹൃത്തുക്കളോടൊപ്പം ചൊവ്വാഴ്ച പെയിന്റിങ് ജോലിക്ക് കാവുങ്കലില്‍ പോയതായിരുന്നു.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...