Subscribe Twitter Twitter

Tuesday, July 5, 2011

പട്ടുവത്ത് പ്രവാസിയെ വെട്ടിക്കൊന്നു; ഒപ്പമുണ്ടായിരുന്ന ലീഗുകാരന്‌ പരുക്ക്‌


രാഷ്‌ട്രീയവൈരം തീര്‍ക്കാനെത്തിയ അക്രമിസംഘം ലീഗ്‌ പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുനിന്ന പ്രവാസിയുവാവിനെ വെട്ടിക്കൊന്നു. അക്രമിസംഘത്തെക്കണ്ട്‌ ഓടി രക്ഷപ്പെടുന്നതിനിടെ വെട്ടേറ്റ ലീഗ്‌ പ്രവര്‍ത്തകന്‍ അതിഗുരുതരാവസ്‌ഥയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍.

 പട്ടുവത്ത്‌ ഇന്നലെ വൈകിട്ടാണു സംഭവം. പട്ടുവംകടവിലെ ചപ്പന്‍തോട്ടത്തില്‍ സി.ടി. അന്‍വറാ(28)ണു മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന ചപ്പന്‍വളപ്പില്‍ ജസീലാ(28)ണു പരുക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുന്നത്‌.യൂത്ത്‌ ലീഗ് അനുഭാവി ആയ അന്‍വര്‍  ഒരുമാസത്തെ അവധിയില്‍ ഖത്തറില്‍നിന്നു നാട്ടിലെത്തിയതാണ്‌ അന്‍വര്‍.
വിവാഹാലോചനകള്‍ പുരോഗമിക്കുന്നതിനിടെയാണ്‌ ഇന്നലെ അക്രമികള്‍ അന്‍വറിനെ ആളുമാറി വകവരുത്തിയത്‌. കുപ്പത്തെ എച്ച്. അബ്ദുല്ലയുടെ മകനാണ് അന്‍വര്‍. സഫിയയാണ്‌ അന്‍വറിന്റെ മാതാവ്‌. സഹോദരങ്ങള്‍: അമീറലി, ഫാത്തിമ, സല്‍മത്ത്‌. ഇന്നു പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും. 

പെയിന്റിംഗ്‌ ജോലിക്കാരനും സജീവ ലീഗ്‌ പ്രവര്‍ത്തകനുമായ ജസീലും സുഹൃത്തുക്കളും ജോലികഴിഞ്ഞുവരുമ്പോള്‍ അന്‍വറിനെക്കണ്ടു വഴിയില്‍ സംസാരിച്ചുനില്‍ക്കുന്നതിനിടെയായിരുന്നു അക്രമം. പട്ടുവം മുറിയാത്തോട്‌, മംഗലശേരി എന്നിവിടങ്ങളില്‍നിന്നെത്തിയ പത്തംഗസംഘം ഇവര്‍ക്കുമേല്‍ ചാടിവീഴുകയായിരുന്നു. അക്രമിസംഘത്തെക്കണ്ട്‌ കൂടിനിന്നവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയിലാണു ജസീലിനു വെട്ടേറ്റത്‌. 

സമീപദിവസങ്ങളില്‍ ഇവിടെ സി.പി.എം-ലീഗ്‌ സംഘര്‍ഷം നിലനില്‍ക്കുകയാണ്‌. കഴിഞ്ഞമാസം 29-നു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകനായ ലിജിത്തിനു വെട്ടേറ്റിരുന്നു. ഇതിന്റെ പ്രതികാരനടപടിയാണ്‌ ഇന്നലത്തെ സംഭവമെന്നു കരുതുന്നു. കാലിലും വയറിലുമാണ്‌ അന്‍വറിനു വെട്ടേറ്റത്‌. വയറിലേറ്റ വെട്ടാണു മരണകാരണം. 

വെട്ടേറ്റു വഴിയില്‍വീണ ഇരുവരെയും ഉടന്‍ നാട്ടുകാര്‍ തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നില അതീവഗുരുതരമായതിനാല്‍ മംഗലാപുരത്തേക്കു മാറ്റുകയായിരുന്നു. രാത്രി പത്തരയോടെ അന്‍വര്‍ മരിച്ചു. അക്രമത്തിനു പിന്നില്‍ മുറിയാത്തോട്‌, മംഗലശേരി ഭാഗങ്ങളില്‍ നിന്ന് വന്ന  സി.പി.എമ്മുകാരാണെന്നു മുസ്ലിംലീഗ്‌ ആരോപിച്ചു. 

സംഭവസ്‌ഥലത്തു സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പട്ടുവം, കാവുങ്കാല്‍ എന്നിവിടങ്ങളില്‍ കനത്ത പോലീസ്‌ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്‌.

4 comments:

Anonymous said...

dyfi,sfi - ക്കാര്‍ക്ക് ഒരു വിചാരമുണ്ട് : ഹരാസ്മെന്റും കയ്യൂക്കും അവര്‍ക്ക് മാത്രം പറ്റുന്ന പണിയാണെന്ന്. യൂത്ത് ലീഗ് ഇതിലും നന്നായി കളിക്കും , പിന്നെന്താണ് സമാധാനം മാത്രം കരുതിയാണ്.യൂത്ത് ലീഗ് കളി തുടങ്ങിയാല്‍ അവിടെ ഒതുക്കിയിട്ടെ അടങ്ങൂ. പിന...്നെ കമ്യൂണിസ്റ്റുകാരെപ്പോലെ ജീവന്‍ പോയാല്‍ എല്ലാം കഴിഞ്ഞു, എന്ന പേടി യൂത്ത് ലീഗിനില്ല .ആക്രമിച്ചാല്‍ സമാധാനം ആഗ്രഹിച്ച് പരിധി വിടുന്ന വരെ തടഞ്ഞു നില്‍ക്കും . അത് ഭീരുത്വമാണെന്ന് കരുതി കളിക്കല്ലേ സഖാക്കളേ

Anonymous said...

CPM Kapalikarude Kolakkathikkirayaya Anver nu Vendi Prarthikkuka .... DYFI Akhramathinethire Prathikarikkuka

Anonymous said...

സര്‍വ്വ ശക്തന്‍ പരേതന്‍ മഗ്ഫിരത് നല്‍കട്ടെ ...ആമീന്‍

Anonymous said...

aameen

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...